BusinessFeatured

ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ബ്രാൻഡായ മെറാൾഡയുടെ രണ്ടാമത്ത അന്താരാഷ്ട്ര ഷോറൂം ദുബായ് അൽ ബർഷയിൽ

ദുബായ്: ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ബ്രാൻഡായ മെറാൾഡയുടെ രണ്ടാമത്ത അന്താരാഷ്ട്ര ഷോറൂം ദുബായ് അൽ ബർഷയിൽ പ്രവർത്തനം ആരംഭിച്ചു. പ്രശസ്ത ഇന്ത്യൻ അഭിനേത്രിയും മെറാൾഡയുടെ ബ്രാൻഡ് അംബാസഡറുമായ മൃണാൾ താക്കൂർ ഉദ്ഘാടനം ചെയ്തു. മെറാൽഡ ജ്വൽസ് ചെയർമാൻ ജലീൽ എടത്തിൽ, മെറാൾഡ ഇന്‍റർനാഷണലിന്‍റെ മാനേജിങ് ഡയറക്ടർ ജസീല്‍ എടത്തിൽ, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ അഷ്‌റഫ് അലി എം.എ എന്നിവർ പങ്കെടുത്തു. ഉപയോക്താക്കൾക്ക് മികച്ച ഗോൾഡ്, ഡയമണ്ട്, പോൾകി ആഭരണങ്ങൾ നൽകുക എന്നതാണ് മെറാൾഡയുടെ പ്രധാന ലക്ഷ്യമെന്ന് അധികൃതർ പറഞ്ഞു.

മെറാൾഡയുടെ ഉദ്ഘാടന ഓഫറുകളിൽ 1.49% വരെ മേക്കിങ് ചാർജിൽ ഇളവ് നൽകുന്നതിനൊപ്പം ഓരോ പർച്ചേസിലും സ്വർണ നാണയങ്ങളും സൗജന്യമായി നൽകുമെന്ന് മാനേജ്മെന്‍റ് പ്രതിനിധികൾ അറിയിച്ചു. ഇപ്പോൾ ആഭരണങ്ങൾ വാങ്ങുന്നവർക്ക് കാരറ്റിന് 750 ദിർഹം കുറവിൽ ബി ലവ് ഡയമണ്ട്സും സ്വന്തമാക്കാമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

Shares:

Related Posts

Breaking News

അഞ്ചാനയും അഞ്ച് മേളവും അഞ്ച് തരം കാവടിയുമായി അഞ്ചാമത്തെ ‘മ്മടെ തൃശ്ശൂർ പൂരം’ ദുബായിൽ

ദു​ബായ് : ദുബായിലെ എത്തിസലാത്ത് അക്കാദമിയെ താ​ള​മേ​ള​ങ്ങ​ൾ നി​റ​ഞ്ഞ വിസ്മയ കാഴ്ചകളൊരുക്കി തേക്കിൻകാട് മൈതാനമെന്ന പൂ​ര​പ്പ​റ​മ്പാ​ക്കി മാ​റ്റാ​ൻ 'മ്മടെ തൃശ്ശൂർ പൂരം' വീണ്ടുമെത്തുന്നു. മ്മടെ തൃശ്ശൂർ കൂട്ടായ്മയും, ഇ​ക്വി​റ്റി പ്ല​സ് അ​ഡ്വ​ർ​ടൈ​സി​ങ്ങും ചേർന്ന് ഒരുക്കു​ന്ന അഞ്ചാമത്തെ തൃശ്ശൂർ പൂരം ഡി​സം​ബ​ർ 2
Featured

സിനിമയില്‍ ശബ്ദകല ആഖ്യാനമായി മാറിയിരിക്കുന്നു; റസൂല്‍ പൂക്കുട്ടി

ഷാര്‍ജ - സിനിമയില്‍ ചിത്രങ്ങള്‍ക്കൊപ്പം ശബ്ദകല ആഖ്യാനമായി മാറിയിരിക്കുന്നതായി ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ഈ യാഥാര്‍ത്ഥ്യം സിനിമാ ലോകം അംഗീകരിച്ചിരിക്കുന്നു. ശബ്ദം ആഖ്യാനമാണെന്ന തിരിച്ചറിവില്‍ ഷാര്‍ജ ബുക്ക് അതോറിറ്റി നല്‍കിയ പുരസ്‌കാരം തന്റെ ടീമിന് സമര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഷാര്‍ജ
Breaking News

ഹൂതി അവകാശവാദത്തിന് അപ്പാച്ചെ ചിത്രവുമായി സൗദി സഖ്യസേനയുടെ മറുപടി

റിയാദ്: സൗദി അറേബ്യയുടെ അപ്പാച്ചെ ഹെലികോപ്റ്റർ വെടിവെച്ചിട്ടെന്ന ഹൂതി സംഘടനയുടെ അവകാശവാദം തള്ളി സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽമാലികി. അവകാശവാദത്തിന് മറുപടിയായി അപ്പാച്ചെ ഹെലികോപ്റ്ററുകളുടെ ചിത്രം സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച അദ്ദേഹം, ഹെലികോപ്റ്ററുകൾ ഉടൻ പ്രവർത്തനരംഗത്തിറങ്ങുമെന്ന സൂചനയും നൽകി.
Breaking News

കാലാവസ്ഥ വ്യതിയാനം; മൂടൽമഞ്ഞ് കടുത്ത ജാഗ്രത നിർദ്ദേശങ്ങളുമായി ദുബൈ പൊലീസ്

ദുബായ് - മാറിയ കാലാവസ്ഥയിൽ അനുഭവപ്പെടുന്ന കനത്ത മൂടൽമഞ്ഞ് സാഹചര്യത്തിൽ റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കുക, പ്രതികൂലമായ കാലാവസ്ഥകളിൽ വേഗത കുറക്കുക, എന്നീ നിർദേശങ്ങൾ ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ്. യാത്ര പുറപ്പെടുന്നതിനുമുമ്പ് കാലാവസ്ഥ മുന്നറിയിപ്പുകൾ
Leave a Reply

Your email address will not be published. Required fields are marked *