News Kerala/India

കേരളത്തിൽ അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്, ചുഴലിക്കാറ്റ് സാധ്യതയും

തിരുവനന്തപുരം: കേരളത്തിൽ തുലാമഴ ശക്തമാകുന്നതിനിടെ വിവിധ ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ്. ഒക്ടോബർ 25ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച, ഒക്ടോബർ 26ന് ഇടുക്കി, പാലക്കാട് ജില്ലകളിലും റെഡ് അലർട്ടുണ്ട്.

ഒക്ടോബർ 24ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തുടർന്നുള്ള ദിവസങ്ങളിലും വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

തെക്കുകിഴക്കൻ അറബിക്കടലിലും സമീപ ലക്ഷദ്വീപ് മേഖലയിലും ഒരു ന്യൂനമർദം രൂപപ്പെട്ടിട്ടുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലും മറ്റൊരു ന്യൂനമർദവുമുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം ശക്തിപ്രാപിച്ച് ഒക്ടോബർ 26ന് ‘അർണാബ്’ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ഒക്ടോബർ 24, 25 തീയതികളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 26 വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

അതിതീവ്ര മഴയെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്, മിന്നൽ പ്രളയം, മലവെള്ളപ്പാച്ചിൽ, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

അതേസമയം, ദീർഘകാല കാലാവസ്ഥാ മാറ്റങ്ങൾ സംബന്ധിച്ച പഠനത്തിൽ 1951 മുതൽ 2020 വരെയുള്ള കാലയളവിൽ ദക്ഷിണേന്ത്യയിൽ മഴ വർധിച്ചതായി കണ്ടെത്തി. ഇതോടെ കേരളം ഉൾപ്പെടെയുള്ള പടിഞ്ഞാറൻ തീരപ്രദേശങ്ങളിലേക്ക് രാജ്യത്തെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥാ മേഖല വ്യാപിച്ചതായും പഠനം വ്യക്തമാക്കുന്നു.

എന്നാൽ എൽ നിനോയുടെ സ്വാധീനത്തിൽ ഇത്തവണ കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ 28 ശതമാനം കുറഞ്ഞു. ജൂൺ മുതൽ സെപ്റ്റംബർ വരെ 1,446.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ടത് 2,018.6 മില്ലിമീറ്ററാണ്. ദീർഘകാല മഴയുടെ പ്രവണതകൾക്കൊപ്പം ഓരോ സീസണിലെയും വ്യതിയാനങ്ങളും കാർഷിക, ജലവിഭവ ആസൂത്രണത്തിൽ പരിഗണിക്കണമെന്ന് പഠനം നിർദേശിക്കുന്നു.

Shares:

Related Posts

News Kerala/India

എം.ആർ. അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: രക്ഷാപ്രവർത്തന അട്ടിമറി കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത്കുമാറിന്റെ സസ്പെൻഷൻ കാലാവധി 120 ദിവസത്തേക്ക് കൂടി നീട്ടി. സസ്പെൻഷൻ കാലാവധി മൂന്ന് മാസം പൂർത്തിയായതിന് പിന്നാലെയാണ് സർക്കാർ നടപടി. ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ കെഎസ്‌യു,
News Kerala/India

കേന്ദ്രവുമായി യുദ്ധത്തിനില്ല; കേരളത്തോട് വിവേചനം കാണിച്ചാൽ പ്രതികരിക്കും: വി.ഡി. സതീശൻ

ന്യൂഡൽഹി: കേന്ദ്ര സർക്കാറുമായി യുദ്ധം പ്രഖ്യാപിച്ചിട്ടില്ലെന്നും കേരളത്തോട് വിവേചനം കാണിച്ചാൽ മാത്രമേ അത്തരമൊരു സാഹചര്യം ആലോചിക്കേണ്ടതുള്ളൂവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ന്യൂഡൽഹിയിൽ ഇന്ത്യൻ എക്സ്പ്രസ് സംഘടിപ്പിച്ച എക്സ്പ്രസ് അഡ്ഡ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന് കൂടുതൽ കേന്ദ്ര നികുതി വിഹിതവും
News Kerala/India

മാർപാപ്പയെ നേരിൽ കണ്ട് നിവേദനം നൽകി.

കുർബാന പ്രശ്നത്തിന് പരിഹാരം തേടി മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫിന്റെ നേതൃത്വത്തിൽ നാലംഗ സംഘം മാർപാപ്പയെ നേരിൽ കണ്ട് ചർച്ച നടത്തി. വത്തിക്കാനിലെ മുൻ അമ്പാസഡറായിരുന്ന കെ. പി. ഫാബിയാൻ, മുൻ വനിതാ കമ്മീഷൻ അംഗം ശ്രീമതി
News Kerala/India

പത്തനംതിട്ടയില്‍ സിപിഎം നേതാക്കള്‍ക്കെതിരേ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു.

പത്തനംതിട്ടയില്‍ സിപിഎം നേതാക്കള്‍ക്കെതിരേ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. പെരുനാട് സ്വദേശി ബാബു(64) ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ വീടിനടുത്തുള്ള റബര്‍ മരത്തില്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ്
Leave a Reply

Your email address will not be published. Required fields are marked *