News Kerala/India

എം.ആർ. അജിത്കുമാറിന്റെ സസ്പെൻഷൻ 120 ദിവസത്തേക്ക് കൂടി നീട്ടി

തിരുവനന്തപുരം: രക്ഷാപ്രവർത്തന അട്ടിമറി കേസുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ എഡിജിപി എം.ആർ. അജിത്കുമാറിന്റെ സസ്പെൻഷൻ കാലാവധി 120 ദിവസത്തേക്ക് കൂടി നീട്ടി. സസ്പെൻഷൻ കാലാവധി മൂന്ന് മാസം പൂർത്തിയായതിന് പിന്നാലെയാണ് സർക്കാർ നടപടി.

ആലപ്പുഴയിൽ നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ കെഎസ്‌യു, യൂത്ത് കോൺഗ്രസ് പ്രവർത്തകരെ സുരക്ഷാസംഘം മർദിച്ച കേസിൽ അട്ടിമറിക്ക് ശ്രമിച്ചെന്ന പരാതിയിലാണ് അജിത്കുമാറിനെ സസ്പെൻഡ് ചെയ്തത്.

കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്കുമേൽ സമ്മർദമുണ്ടായെന്ന ആരോപണം പ്രത്യേക അന്വേഷണസംഘം പരിശോധിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ എഡിജിപിയുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തി കേസ് ഡയറിയിലും കോടതിയിൽ സമർപ്പിക്കാനുള്ള റിപ്പോർട്ടിലും തിരുത്തലുകൾ വരുത്തിയെന്നാണ് ആരോപണം.

റിപ്പോർട്ടിൽ തിരുത്തലുകൾ വരുത്തിയ മൂന്ന് ഡിവൈഎസ്പിമാർക്കും നിർദേശം നൽകിയ രണ്ട് ഗ്രേഡ് എസ്‌ഐമാർക്കുമെതിരെയും നേരത്തെ വകുപ്പുതല നടപടി സ്വീകരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചാണ് അജിത്കുമാറിനെതിരായ നടപടി സ്വീകരിച്ചത്.

Shares:

Related Posts

Breaking News

രാഷ്ട്രപതി ഭവനിലെ മുഗൾ ഗാർഡൻ ഇനി മുതൽ ‘അമൃത് ഉദ്യാൻ’

ന്യൂഡൽഹി - രാഷ്ട്രപതി ഭവനിലെ ഉദ്യാനമായ മുഗൾ ഗാർഡന്റെ പേരിന് മാറ്റം 'അമൃത് ഉദ്യാൻ' എന്നാണ് പുതിയ പേര്. സ്വാതന്ത്യ്രത്തിന്റെ 75മത് വാർഷികാഘോഷത്തിന്റെ ഭാഗമായാണ് തീരുമാനം. ഉദ്യാനത്തിന് രാഷ്ട്രപതി പുതിയ പേര് നൽകിയതായി ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയാണ് അറിയിച്ചത്. കേന്ദ്ര സർക്കാരിന്റെ
News Kerala/India

2023 ജനുവരി മുതൽ കെ എസ് ആർ ടി സി ജീവനക്കാർ കാക്കി യൂണിഫോമിലേയ്ക്ക് മടങ്ങിവരുന്നു

തിരുവനന്തപുരം -കേരളത്തിലെ കെഎസ്ആർടിസി ജീവനക്കാർ 2023 ജനുവരി മുതൽ കാക്കി യൂണിഫോമിലേയ്ക്ക് മടങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് തൊഴിലാളി യൂണിയനുകളുമായി സിഎംഡി ചർച്ച നടത്തി. 2015ലാണ് മൂന്ന് പതിറ്റാണ്ട് തുടർന്ന് പോന്ന കെഎസ്ആര്‍ടിസിയിലെ കാക്കി യൂണിഫോമിന് മാറ്റം വന്നത്. കെഎസ്ആർടിസിയിൽ പുതുമയും പ്രൊഫഷണല്‍
Breaking News

അരവിന്ദ് കെജ്രിവാളിന്‍റെ ജുഡിഷ്യൽ കസ്റ്റഡി മേയ് 20 വരെ നീട്ടി: വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ജുഡിഷ്യൽ കസ്റ്റഡി മേയ് 20 വരെ നീട്ടി. റോസ് അവന്യൂ കോടതി സ്​പെഷ്യൽ ജഡ്ജി കാവേരി ബാജ്‍വയാണ് വിധി പ്രസ്താവിച്ചത്. കെജ്രിവാളിന്‍റെ ജാമ്യഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കാമെന്നും കോടതി
Breaking News

മലയോര സമരയാത്രയില്‍ പങ്കെടുത്ത് സതീശനോടൊപ്പം പി.വി അന്‍വര്‍

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന മലയോര സമരയാത്രയില്‍ പങ്കെടുത്ത് പി വി അന്‍വര്‍. വന്യജീവി പ്രശ്‌നത്തിന്റെ ഗൗരവം മനസ്സിലാക്കാത്ത രണ്ട് പേര്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും ഒപ്പം വനം മന്ത്രിയുമാണ്. മൂന്നര കൊല്ലമായി ആര്‍എ.സ്.എസ്സിന്റെ പണിയെടുക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ജനങ്ങള്‍ക്ക്
Leave a Reply

Your email address will not be published. Required fields are marked *