Breaking NewsFeatured

അരവിന്ദ് കെജ്രിവാളിന്‍റെ ജുഡിഷ്യൽ കസ്റ്റഡി മേയ് 20 വരെ നീട്ടി: വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ജുഡിഷ്യൽ കസ്റ്റഡി മേയ് 20 വരെ നീട്ടി. റോസ് അവന്യൂ കോടതി സ്​പെഷ്യൽ ജഡ്ജി കാവേരി ബാജ്‍വയാണ് വിധി പ്രസ്താവിച്ചത്. കെജ്രിവാളിന്‍റെ ജാമ്യഹർജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കാമെന്നും കോടതി അറിയിച്ചു. എന്നാൽ കെജ്രിവാൾ സുപ്രീംകോടതിയിൽ നൽകിയ ജാമ്യഹരജിയിലും ഇന്ന് വിധി പ്രസ്താവിക്കില്ല. ഹർജി അടുത്തയാഴ്ച പരിഗണിച്ചേക്കും. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ വാദം നീണ്ടാൽ കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകിയേക്കുമെന്ന് നേരത്തെ സുപ്രീംകോടതി സൂചന നൽകിയിരുന്നു. ഡൽഹിയിൽ മേയ് 25നാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുവാന്നിരിക്കവെയാണ് കേസുമായി ബന്ധപ്പെട്ട ഫയൽ ഹാജരാക്കണമെന്ന് ഇ.ഡിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇടക്കാല ജാമ്യത്തിൽ കേജ്‌രിവാളിനെ വിട്ടയച്ചാലും മുഖ്യമന്ത്രി എന്ന നിലയിലുള്ള ഔദ്യോഗിക ചുമതലകൾ നിർവഹിക്കാൻ അനുവദിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.

മാർച്ച് 21നാണ് കെജ്രിവാളിനെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാനായി ആവർത്തിച്ച് സമൻസയച്ചിട്ടും ​കെജ്രിവാൾ ഇ.ഡിക്കു മുന്നിൽ ഹാജരായില്ലെന്ന് കാണിച്ച് ഏപ്രിൽ ഒമ്പതിന് ഡൽഹി ഹൈകോടതി അറസ്റ്റ് ശരിവെച്ചു. കേജ്‌രിവാൾ ഒരു സ്ഥിരം കുറ്റവാളിയല്ലെന്നും ഇപ്പോൾ ഇലക്ഷൻ സമയമാണെന്നും ഇടക്കാല ജാമ്യത്തിൽ വിട്ടയക്കുന്നത് പരിഗണിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. എന്നാൽ കോടതി അത്തരത്തിൽ തീരുമാനിക്കുന്നതിനെ ഇ.ഡി എതിർത്തു. മദ്യനയകേസിലെ അന്വേഷണം കേജ്‌രിവാളിന് എതിരെയായിരുന്നില്ലെന്നും അന്വേഷണത്തിനൊടുവിൽ അദ്ദേഹത്തിന്റെ പങ്ക് വെളിപ്പെടുകയായിരുന്നെന്നും ഇ.ഡിയ്‌ക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായ അഡി.സോളിസിറ്റർ ജനറൽ എസ്.വി രാജു പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മുതിർന്ന എ.എ.പി നേതാവ് മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി മേയ് 15 വരെ നീട്ടിയതായും നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.

Shares:

Related Posts

Entertainment

രുചി ആസ്വാദനത്തിന് ദേശ വ്യത്യാസങ്ങളില്ല; വിക്കി രത്‌നാനി

ഷാര്‍ജ - ലോകമെമ്പാടുമുള്ള മനുഷ്യര്‍ രുചി ആസ്വാദിക്കുന്നതില്‍ വ്യത്യാസമില്ലെന്നും ഭക്ഷണത്തില്‍ മസാലക്കൂട്ടുകള്‍ പ്രയോഗിക്കുന്നതിലാണ് മാറ്റമെന്നും പ്രമുഖ പാചകവിദഗ്ധന്‍ വിക്കി രത്‌നാനി അഭിപ്രായപ്പെട്ടു. ഇന്ത്യയിലും അറേബ്യയിലും ചൈനയിലും പാചക വേളയില്‍ വ്യത്യസ്ത രീതിയിലാണ് മസാലക്കൂട്ടുകള്‍ പ്രയോഗിക്കുന്നത്. ഇതില്‍ വരുന്ന മാറ്റങ്ങളിലൂടെയാണ് ഭക്ഷണത്തെ ഹോട്ട്,
THE MEDIA TOC
Breaking News

യുഎഇ – ജപ്പാൻ നയതന്ത്ര രംഗത്ത് സഹകരണത്തിന് ഒരുണങ്ങുന്നു.

അബുദാബി - പ്രതിരോധം, സുരക്ഷ, നയതന്ത്രം, സാമ്പത്തികം, ഊർജം, വ്യാപാരം, വ്യവസായം, നിക്ഷേപം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെ ഭാഗമായി തന്ത്രപ്രധാന സഹകരണ കരാ‍റിൽ യുഎഇയും ജപ്പാനും ഒപ്പുവച്ചു. ഈ കരാർ അനുസരിച്ച് ഇരുരാജ്യങ്ങളിലെയും പൗരന്മാർക്ക് വീസയില്ലാതെ യുഎഇയും ജപ്പാനും സന്ദർശിക്കാനുള്ള
Breaking News

ജി 20 ഉച്ചകോടിയിൽ ശൈ​ഖ്​ അ​ബ്​​ദു​ല്ല​യും ന​രേ​ന്ദ്ര മോ​ദി​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ദുബായ് - ഇന്ത്യ ആതിഥ്യം വഹിക്കുന്ന ജി20 ​ഉ​ച്ച​കോ​ടിയിൽ ന്യൂ​ഡ​ൽ​ഹി​യിൽ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി യു.​എ.​ഇ വി​ദേ​ശ​കാ​ര്യ, അ​ന്താ​രാ​ഷ്ട്ര സ​ഹ​ക​ര​ണ മ​ന്ത്രി ശൈ​ഖ്​ അ​ബ്​​ദു​ല്ല ബി​ൻ സാ​യി​ദ്​ ആ​ൽ ന​ഹ്​​യാ​ൻ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​ന്ത്യ​യു​ടെ സ​മ്പ​ൽ​സ​മൃ​ദ്ധി​ക്കാ​യി ​യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​
Featured

ഷാര്‍ജയിലെ പ്രധാന മേഖലകളിൽ ഉള്‍റോഡുകള്‍ നിര്‍മ്മിക്കുവാൻ 4.2 കോടി ദിര്‍ഹം അനുവദിച്ചു

ഷാര്‍ജ: ഷാര്‍ജയില്‍ റോഡുകള്‍ നിര്‍മ്മിക്കാന്‍ 4.2 കോടി ദിര്‍ഹം അനുവദിച്ച് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. അല്‍ റമാഖിയ, അല്‍ സുവൈഹത്ത് എന്നീ പ്രധാന പ്രദേശങ്ങളില്‍ ഉള്‍റോഡുകള്‍ നിര്‍മ്മിക്കാനാണ് തുക
Leave a Reply

Your email address will not be published. Required fields are marked *