Breaking NewsFeatured

സമ്പത്തിന്റെയും തൊഴിലവസരങ്ങളുടെയും പുതിയ നിധികുംഭവുമായി ഷാർജയിലെ “അൽ ഹദീബ” വീഡിയോ കാണാം.

ഷാർജ: യുഎഇയുടെ സമ്പത്ത് വർദ്ധനവിന് മുതൽക്കൂട്ടായി പുതിയൊരു വാതക ശേഖരം കണ്ടെത്തിയതായി പ്രഖ്യാപനം. ഷാർജയിലെ അൽ സജാ വ്യാവസായിക മേഖലയിലെ വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന അൽ ഹദീബ പാടത്തായാണ് വാതക ശേഖരം കണ്ടെത്തിയത്. ഷാർജ സർക്കാരിന് കീഴിൽ പ്രവ‌ർത്തിക്കുന്ന ഷാർജ പെട്രോളിയം കൗൺസിൽ ആണ് ഇക്കാര്യം അറിയിച്ചത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഷാർജ ദേശീയ ഓയിൽ കോ‌ർപ്പറേഷൻ പ്രദേശത്ത് കിണർ കുഴിച്ച് പരിശോധനകൾ നടത്തി വരികയായിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് വാതകശേഖരം കണ്ടെത്തിയത്. വാതക ശേഖരത്തിന്റെ വികസന സാദ്ധ്യതകൾ പരിശോധിക്കുന്നതിനായി വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്ന് ഓയിൽ കോർപ്പറേഷൻ വ്യക്തമാക്കുന്നു. അൽ-സജാ, കഹിഫ്, മഹാനി, മുയീദ് എന്നിവയ്ക്ക് പുറമെയുള്ള ഷാർജയിലെ അഞ്ചാമത്തെ വാതകശേഖരമാണ് അൽ ഹദീബ.ഷാർജയിലെ പുതിയ വാതക ശേഖരം പ്രവാസികൾക്ക് അടക്കമുള്ളവർക്ക് പുതിയ തൊഴിൽ സാദ്ധ്യതകൾക്കാണ് വഴിതുറക്കുന്നത്. പ്രദേശത്ത് കൂടുതൽ പരിശോധനകൾക്ക് ശേഷം ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് വിവരം.

Shares:

Related Posts

Breaking News

പരിസ്ഥിതി സൗഹൃദ പാക്കേജിങ് രംഗത്തെ മികവ്; ഹോട്ട്പാക്കിനെ ആദരിച്ച് യു.എ.ഇ സർക്കാർ

അബൂദബി: അബൂദബിയിൽ നടന്ന ‘മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് 2026’ എക്സിബിഷനിൽ ദുബൈ ആസ്ഥാനമായ പ്രമുഖ പാക്കേജിങ് കമ്പനിയായ ഹോട്ട്പാക്കിന് യു.എ.ഇ സർക്കാറിന്റെ ഔദ്യോഗിക അംഗീകാരം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സുസ്ഥിര നിർമാണം, നവീകരണം, യു.എ.ഇയുടെ വ്യാവസായിക വളർച്ച എന്നീ
Breaking News

ക​സ്റ്റം​സ് നി​കു​തിനിരക്കിൽ ഇ​ള​വു​ന​ൽ​കി ദുബായ് ക​സ്റ്റം​സ്

ദുബായ് - ഈ ​വ​ർ​ഷം ജ​നു​വ​രി മുതൽ വി​ദേ​ശ​ത്തു​നി​ന്ന്​ വാ​ങ്ങു​ന്ന 300 ദി​ർ​ഹ​മി​ൽ കൂ​ടു​ത​ൽ മൂ​ല്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ​ക്ക്​ ഏർപ്പെടുത്തിയ ക​സ്റ്റം​സ് നി​കു​തി ചു​മ​ത്താ​നു​ള്ള തീ​രു​മാ​നം ദുബായ് ക​സ്റ്റം​സ്​ അ​ധി​കൃ​ത​ർ പി​ൻ​വ​ലി​ച്ചു.​ ഇ-​മെ​യി​ൽ വ​ഴി​യാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ അ​റി​യി​പ്പ്​ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഇതുപ്രകാരം മാ​ർ​ച്ച്​ ഒ​ന്നു​മു​ത​ൽ
Business

സാധാരണക്കാർക്കും സ്വർണം ലീസ് ചെയ്യാനുള്ള സംവിധാനവുമായി ആദ്യ എമിറാത്തി ആപ്പ് ‘ഒ ഗോൾഡ്’

ദുബായ്: യു.എ.ഇയിൽ സാധാരണക്കാർക്ക് സ്വർണം ലീസ് ചെയ്യാൻ ഈ മേഖലയിലെ ആദ്യ എമിറാത്തി ആപ്പായ 'ഒ ഗോൾഡ്' സൗകര്യമൊരുക്കുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഡിജിറ്റൽ ഉടമസ്ഥതക്കായുള്ള യു.എ.ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഒ ഗോൾഡ് ' ആപ്പും ഡി.എം.സി.സി ആസ്ഥാനമായ മോണിറ്ററി മെറ്റൽസും സഹകരിച്ചാണ്
Leave a Reply

Your email address will not be published. Required fields are marked *