News Kerala/India

ബ്രിക്സ് സമ്മേളനത്തിൽ പങ്കെടുക്കില്ല; ഇറാൻ പാർലമെന്റ് സ്പീക്കർ ഖാലിബാഫിന്റെ ഇന്ത്യാ സന്ദർശനം റദ്ദാക്കി

ന്യൂഡൽഹി: ഇന്ത്യയിൽ നടക്കാനിരിക്കുന്ന ബ്രിക്സ് പാർലമെന്ററി സമ്മേളനത്തിൽ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് പങ്കെടുക്കില്ല. അപ്രതീക്ഷിത സാഹചര്യങ്ങളെത്തുടർന്നാണ് സന്ദർശനം റദ്ദാക്കിയതെന്ന് ന്യൂഡൽഹിയിലെ ഇറാൻ എംബസി അറിയിച്ചു. എന്നാൽ ഇറാനിൽനിന്നുള്ള പാർലമെന്ററി പ്രതിനിധിസംഘം സമ്മേളനത്തിൽ പങ്കെടുക്കും.

ഒക്ടോബർ 26, 27 തീയതികളിൽ ന്യൂഡൽഹിയിലെ സംവിധാൻ സദനിലാണ് 12-ാമത് ബ്രിക്സ് പാർലമെന്ററി സമ്മേളനം നടക്കുന്നത്. ഖാലിബാഫും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സമ്മേളനം ആരംഭിക്കാൻ രണ്ടുദിവസം മാത്രം ശേഷിക്കെയാണ് സന്ദർശനം റദ്ദാക്കിയ വിവരം പുറത്തുവന്നത്.

തീരുമാനത്തിന് പിന്നിലെ കൂടുതൽ വിശദാംശങ്ങൾ ഇറാൻ എംബസി വെളിപ്പെടുത്തിയിട്ടില്ല. അതേസമയം, ബ്രിക്സ് കൂട്ടായ്മയിലെ അംഗരാജ്യമെന്ന നിലയിൽ സമ്മേളനത്തിൽ സജീവമായ പങ്കാളിത്തം തുടരുമെന്ന് ഇറാൻ വ്യക്തമാക്കി.

സമ്മേളനത്തിനെത്തുന്ന ഇറാന്റെ പ്രതിനിധിസംഘം മറ്റ് അംഗരാജ്യങ്ങളിലെ പ്രതിനിധികളുമായി ഉഭയകക്ഷി, ബഹുകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടത്തും.

ഇന്ത്യയുടെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ ആഗോള ഭരണസംവിധാനങ്ങളുടെ പരിഷ്കരണം, നിർമിതബുദ്ധിയുടെ ധാർമിക ഉപയോഗം, ഡിജിറ്റൽ പരിവർത്തനം, സുസ്ഥിര വികസനം, പാർലമെന്ററി സഹകരണം തുടങ്ങിയ വിഷയങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ലോക്സഭ സ്പീക്കർ ഓം ബിർള നേരത്തെ അറിയിച്ചിരുന്നു.

Shares:

Related Posts

News Kerala/India

ബസിൽ മോഷണം തമിഴ്നാട് സ്വദേശിനി കൾ പിടിയിൽ.

എറണാകുളം: തമിഴ്നാട് ശിവഗംഗ വിസ് റെയിൽ മാരി (24), വിസ് റെയിൽ ദേവി (29) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് എൻ.എ.ഡി വഴി പോകുന്ന അലുവ എറണാകുളം റൂട്ടിലെ പ്രൈവറ്റ് ബസിലായിരുന്നു സംഭവം. പരാതിക്കാരിയായ സ്ത്രീയുടെ ബാഗിൽ
Breaking News

പെയ്തൊഴിയാതെ ഇന്നും; കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യത: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അടുത്ത മൂന്ന് മണിക്കൂറിൽ കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒപ്പം പന്ത്രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ,
News Kerala/India

കേരള ഗവർണർക്ക് നേരെ ഇ-മെയിലിലൂടെ വധഭീഷണി: കോഴിക്കോട് സ്വദേശി അറസ്റ്റിൽ

തിരുവനന്തപുരം - കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വധഭീഷണി സന്ദേശം അയച്ച കോഴിക്കോട് സ്വദേശി ഷംസുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തു. 10 ദിവസത്തിനകം ഗവർണറെ വധിക്കുമെന്നായിരുന്നു ഇ- മെയിൽ വഴിയുള്ള ഭീഷണി സന്ദേശം. ഗവർണറുടെ ഓഫീസ് സിറ്റി പൊലിസ് കമ്മീഷണർക്കു
News Kerala/India

ഭാരത് ജോഡോ യാത്ര’  കേരളത്തിലെ പര്യടനം പൂർത്തിയായി.

അഴിമതിയിലും സ്വജന പക്ഷപാതത്തിലും മുങ്ങിക്കുളിച്ച കേരളത്തെ രക്ഷിക്കുന്നതിനായികോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെപര്യടനം പൂർത്തിയായി. രാവിലെ 6.30 ന് നിലമ്പൂർ ചുങ്കത്തറയിൽ നിന്നും ആരംഭിച്ച യാത്രനാടുകാണി ചുരം വഴിയാണ് ഗൂഡല്ലൂരിലേക്ക് പ്രവേശിച്ചത്.  പാർട്ടി പുനരുജ്ജീവനം ലക്ഷ്യമിട്ടുള്ള യാത്ര തമിഴ്നാട്ടിൽ നിന്ന് എത്തിയപ്പോൾപ്രതീക്ഷിച്ചതിലും വലിയ സ്വാധീനമുണ്ടാക്കാൻ സാധിച്ചെങ്കിലും അധ്യക്ഷ പ്രതിസന്ധിരൂക്ഷമായ പശ്ചാത്തലത്തിലാണ് കേരളത്തിലെ പര്യടനം പൂർത്തിയാക്കിയത്. യാത്രയിലെവൻ ജനപങ്കാളിത്തം പാർട്ടിയുടെ തിരിച്ചു വരവായി സാധ്യകളെയാണ് ചൂണ്ടികാണിക്കുന്നതെന്നാണ് രാക്ഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
Leave a Reply

Your email address will not be published. Required fields are marked *