Breaking NewsFeatured

പെയ്തൊഴിയാതെ ഇന്നും; കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യത: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അടുത്ത മൂന്ന് മണിക്കൂറിൽ കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒപ്പം പന്ത്രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. നാളെ മുതൽ കാലവർഷം സംസ്ഥാനത്താകെ സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ ചില ജില്ലകളിൽ മാത്രമാണ് കാലവർഷത്തിന്റെ സ്വാധീനമുള്ളത്. തെക്കൻ കേരളത്തെ അപേക്ഷിച്ച് വടക്കൻ കേരളത്തിലാണ് കാലവർഷക്കാറ്റിന്റെ സ്വാധീനം കൂടുതൽ ലഭിക്കുന്നത്. ശനിയാഴ്‌ച തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഞായറാഴ്‌ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മുതൽ തിങ്കളാഴ്‌ച വരെ കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാദ്ധ്യതയുണ്ട്. അതിനാൽ ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ലെന്ന്‌ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാൽ ആളുകൾ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Shares:

Related Posts

Entertainment

ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ലെ അഞ്ചാമനെ പരിചയപ്പെടുത്തി സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി

ദുബായ് - സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി​യു​ടെ ‘ഞ​ങ്ങ​ളു​ടെ സം​ഘ​ത്തി​ലെ അ​ഞ്ചാ​മ​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ്​’ എന്ന പ്ര​ഖ്യാ​പ​നം എല്ലാവരെയും ആകാംഷയിലാക്കി. നാ​ലു​പേ​ർ മാ​ത്ര​മാ​യി​രു​ന്നു ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തിൽ പു​റ​പ്പെ​ട്ട​ത്. ആരാണ് ഈ അഞ്ചാമൻ എ​ന്നാ​യി​രു​ന്നു എല്ലാവരുടെയും ഉത്കണ്ഠ. അ​ൽ നി​യാ​ദി​ത​ന്നെ അ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി. ‘അ​വ​ന്‍റെ പേ​ര്​
Breaking News

യു.എ.ഇ സായുധ സേനയിൽ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ലെഫ്റ്റനന്റ് ജനറലായി സ്ഥാനക്കയറ്റം

ദുബായ്: നിലവിൽ ദുബായ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും, ദുബായ് കിരീടാവകാശിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്​ വീണ്ടും സ്ഥാനക്കയറ്റം. സായുധ സേന ലഫ്​. ജനറലായാണ്​ പുതിയ നിയമനം. പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ
Breaking News

ദുബായ് വിമാനത്താവളത്തിൽ 23 കിലോ മന്ത്രവാദ അസംസ്‌കൃത വസ്തുക്കളുമായി യാത്രക്കാരൻ പിടിയിൽ

ദുബായ് - ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 23 കിലോ ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്ന 120 അസംസ്‌കൃത വസ്തുക്കളുമായി യാത്രക്കാരൻ പിടിയിൽ. ആഫ്രിക്കൻ രാജ്യത്ത്​ നിന്നെത്തിയ ആളിൽ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന്​ നടത്തിയ പരിശോധനയിലാണ്​ ദുബായ് കസ്റ്റംസ്​ അനധികൃത ദുർമന്ത്രവാദ അസംസ്‌കൃത വസ്തുകക്കൾ
Business

കണ്ണടച്ചു തുറക്കും മുൻപ് ഭക്ഷണം മുന്നിലെത്തും; ദുബായ് ബീച്ചുകളെ ഞെട്ടിക്കാൻ ഡ്രോൺ ഡെലിവറി വരുന്നു

ദുബായ്: ഇനി ദുബായിലെ പാർക്കുകളിലും ബീച്ചുകളിലും നിങ്ങളുടെ ഇഷ്ടവിഭവങ്ങളുമായി ഡ്രോണുകൾ പറന്നെത്തും. ദുബായിലെ പ്രധാന പാർക്കുകളും ബീച്ചുകളും സന്ദർശിക്കുന്നവർക്ക് ആവിശ്യമുള്ള ഇഷ്ടഭക്ഷണസാധനങ്ങളും മറ്റ് ഉൽപ്പന്നങ്ങളും ഇനിമുതൽ ഡ്രോൺ വഴി കൈപ്പറ്റാം. ഇതിനായി ദുബായ് മുൻസിപ്പാലിറ്റിയും പ്രമുഖ ഡ്രോൺ ഡെലിവറി കമ്പനിയായ "കീറ്റ
Leave a Reply

Your email address will not be published. Required fields are marked *