മസ്കത്ത്: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് സുസ്ഥിര ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിനും ഊന്നൽ നൽകി ഒമാൻ. 2026-ന്റെ ആദ്യ പകുതിയിൽ രാജ്യത്തെ കാർഷിക-മത്സ്യബന്ധന മേഖലകളിൽ നിന്നുള്ള മൊത്ത ആഭ്യന്തര ഉൽപാദനം 623.5 ദശലക്ഷം ഒമാനി റിയാലിലെത്തി. കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിലെ 603.6 ദശലക്ഷം റിയാലിനെ അപേക്ഷിച്ച് 3.3 ശതമാനമാണ് വളർച്ച. ‘ഇന്നത്തെ നവീകരണം, നാളത്തെ ഭക്ഷണം’ എന്ന പ്രമേയത്തിൽ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരുന്നു ലോക ഭക്ഷ്യദിനാചരണം. ‘ഒമാൻ വിഷൻ 2040’ ലക്ഷ്യങ്ങൾക്കനുസരിച്ച് ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി ഉൽപാദനശേഷി വർധിപ്പിക്കാനും ഭക്ഷ്യസുരക്ഷ ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങൾ രാജ്യം ഊർജിതമാക്കിയിട്ടുണ്ട്. 2021 മുതൽ 2025 വരെ 1.8 ബില്യൺ ഒമാനി റിയാലിലധികം നിക്ഷേപത്തോടെ 493 പദ്ധതികൾ നടപ്പാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.
- Home
- Breaking News
- മാനിൽ കാർഷിക-മത്സ്യബന്ധന മേഖലയിൽ 3.3% വളർച്ച; ഭക്ഷ്യസുരക്ഷയ്ക്ക് ഊന്നൽ
മാനിൽ കാർഷിക-മത്സ്യബന്ധന മേഖലയിൽ 3.3% വളർച്ച; ഭക്ഷ്യസുരക്ഷയ്ക്ക് ഊന്നൽ
Related Posts
ദുബായ്: പൊതുഗതാഗത രംഗത്ത് പുതിയ അധ്യായം കുറിച്ച് ബ്ലൂ ലൈൻ മെട്രോ പദ്ധതിക്ക് ഔദ്യോഗിക തുടക്കം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പദ്ധതിക്ക് തുടക്കം കുറിച്ചതോടെ നഗര ഗതാഗത വികസനത്തിലെ
ഷാര്ജ - ഏത് പ്രദേശങ്ങളുടെ ആത്മാവ് തൊട്ടറിയാനും ജീവിതരീതികള് മനസ്സിലാക്കാനും യാത്ര ചെയ്യണമെന്ന് ലോക പ്രശസ്ത സഞ്ചാര എഴുത്തുകാരന് പികോ അയ്യര്. വര്ത്തമാന കാലത്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റുമുള്ള ലോക കാഴ്ചകള് നമ്മള് ആസ്വദിക്കുന്നു. അതിലെ പ്രധാനഭാഗങ്ങള് നോക്കി ഓരോ സ്ഥലങ്ങളെയും
മക്ക: സൗദി ഹജ്ജ് ഉംറ മന്ത്രാലയം തീർഥാടകരുടെ സഹായത്തിനായി ഹിന്ദി ഉൾപ്പെടെ 16 ഭാഷകളിൽ ബോധവത്കരണ ഗൈഡുകൾ പുറത്തിറക്കി. https://www.haj.gov.sa/Guides എന്ന വെബ്സൈറ്റിൽ ഇത് ഓൺലൈനായി ലഭ്യമാകുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു, ബംഗാളി, ഇന്തോനേഷ്യൻ,
ദുബായ് - യു.എ.ഇ ആതിഥ്യമരുളുന്ന പ്രഥമ ഇന്റർനാഷനൽ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പ് യു.എ.ഇ ക്രിക്കറ്റിന് കരുത്ത് പകരുമെന്ന് വെസ്റ്റിൻഡീസ് താരങ്ങളായ കീറൺ പൊള്ളാഡും ഡ്വൈൻ ബ്രാവോയും. ജെ.ബി.എസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ആസ്ഥാനമായ ജെ.ബി.എസ് ഗവൺമെന്റ് ട്രാൻസക്ഷൻ സെന്ററിൽ ഗോൾഡൻ





