Gulf Saudi Arabia The Media Toc

ഹജ്ജ് തീർഥാടകർക്കായി ഹിന്ദി ഉൾപ്പെടെ 16 ഭാഷകളിൽ ബോധവത്കരണ ഗൈഡുകൾ പുറത്തിറക്കി സൗദി

Written by themediatoc

മക്ക: സൗദി ഹജ്ജ് ഉംറ മന്ത്രാലയം തീർഥാടകരുടെ സഹായത്തിനായി ഹിന്ദി ഉൾപ്പെടെ 16 ഭാഷകളിൽ ബോധവത്കരണ ഗൈഡുകൾ പുറത്തിറക്കി. https://www.haj.gov.sa/Guides എന്ന വെബ്സൈറ്റിൽ ഇത് ഓൺലൈനായി ലഭ്യമാകുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. അറബിക്, ഇംഗ്ലീഷ്, ഫ്രഞ്ച്, ഉറുദു, ബംഗാളി, ഇന്തോനേഷ്യൻ, ഹൗസ, അംഹാരിക്, പേർഷ്യൻ, സ്പാനിഷ്, ടർക്കിഷ്, റഷ്യൻ, സിംഹളീസ്, ഉസ്ബെക്ക്, മലേഷ്യൻ ഭാഷകളിലും ഗൈഡ് ലഭ്യമാണ്.

ഹജ്ജ് യാത്രികർക്കുള്ള പൊതുവായുള്ള സംശയങ്ങളുടെ മറുപടി, ഹജ്ജ് കർമത്തിന്‍റെ വിവിധ ഘട്ടങ്ങളെ കുറിച്ചുള്ള സമഗ്ര വിവരങ്ങൾ മുതലായവ ഗൈഡിൽ ഉൾപ്പെടും. നിയമപരമായ കാര്യങ്ങൾ, ആരോഗ്യസംബന്ധിയായ വിവരങ്ങൾ, നടപടിക്രമങ്ങൾ, നിയന്ത്രണങ്ങൾ മുതലായവ ലളിതമായ ഭാഷയിലും, ചിത്രങ്ങളുടെയും വിഡിയോകളുടെയും സഹായത്തോടെയും നൽകിയിട്ടുണ്ട്. ഇതിന്‍റെ ശബ്ദവിവരണവും ലഭ്യമാണ്.

About the author

themediatoc

Leave a Comment