മസ്കത്ത്: വാഹനങ്ങളുടെ രജിസ്ട്രേഷൻ (മുൽക്കിയ) കാലാവധി ഒരുവർഷത്തിൽ കൂടുതൽ നീട്ടാൻ അനുവാദം നൽകി റോയൽ ഒമാൻ പൊലീസ്. വർഷം തോറും പരിശോധന ആവശ്യമില്ലാത്ത വാഹനങ്ങൾക്ക്, ഒരു വർഷത്തിൽ കൂടുതൽ ഇൻഷൂറൻസ് കാലാവധിയുണ്ടെങ്കിൽ ഉടമയുടെ അഭ്യാർഥനയെ തുടർന്ന് ആ കാലയളവിലേക്ക് നീട്ടി നൽകുന്നതായിരിക്കും. ട്രാഫിക് നിയമത്തിലെ എക്സിക്യൂട്ടീവ് ചട്ടങ്ങളിലെ ചില വ്യവസ്ഥകൾ ഭേദഗതി ചെയ്ത് (61/2024) പൊലീസ് ആൻഡ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ലെഫ്റ്റനൻറ് ജനറൽ ഹസൻ ബിൻ മുഹ്സെൻ അൽ ശറൈഖിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. തീരുമാനം ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം മുതൽ പ്രാബല്യത്തിൽ വരും. നേരത്തെ സ്വകാര്യ വഹനങ്ങൾക്കുള്ള മുൽക്കിയ ഒരു വർഷത്തേക്കായിരുന്നു നൽകിയിരുന്നത്. അംഗീകൃത നയതന്ത്ര, കോൺസുലാർ ബോഡികളുടെയും സംഘടനകളുടെയും സർക്കാർ വാഹനങ്ങൾക്കും രണ്ട് വർഷത്തേക്കുമായിരുന്നു അനുവദിച്ചിരുന്നത്.
- Home
- Breaking News
- ഒമാനിൽ പുതിയ നിയമം; വാഹനങ്ങളുടെ മുൽക്കിയ കാലാവധി ഇനി ഒരുവർഷത്തിൽ കൂടുതൽ നീട്ടാം
ഒമാനിൽ പുതിയ നിയമം; വാഹനങ്ങളുടെ മുൽക്കിയ കാലാവധി ഇനി ഒരുവർഷത്തിൽ കൂടുതൽ നീട്ടാം
Related Posts
ദുബായ് - ദേശീയ ദിനം പ്രമാണിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ വിവിധ കുറ്റങ്ങൾക്ക് ജയിൽശിക്ഷ അനുഭവിച്ച മലയാളികളടക്കമുള്ള 1530 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. ഒപ്പം മാപ്പ് നൽകിയ തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ തീർക്കാനും ശൈഖ്
അബുദാബി - നിലവിലെ ഗതാഗത നിയമലംഘനത്തിനുള്ള പിഴ 2 മാസത്തിനകം അടയ്ക്കുന്നവർക്ക് 35 ശതമാനം ഇളവ് നൽകുമെന്ന് അബുദാബി പൊലീസ്. 60 ദിവസത്തിനുശേഷം ഒരു വർഷത്തിനകം അടയ്ക്കുന്നവർക്ക് 25 ശതമാനവും ഇളവുണ്ട്. ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുതണമെന്ന് അബുദാബി പൊലീസ് അഭ്യർഥിച്ചു.
ദുബായ് - യു.എ.ഇയിൽ മുൻപുണ്ടായിരുന്ന വിസ നിയമപ്രകാരം കാലാവധി കഴിഞ്ഞ വിസക്കാർക്ക് 100 ദിർഹമായിരുന്നു പിഴ എന്നാൽ പുതുക്കിയ നിയമവ്യവസ്ഥകൾ അനുസരിച്ചു ഇനിമുതൽ ഓരോ ദിവസവും 50 ദിർഹം വീതം പിഴ അടച്ചാൽ മതി. അതേസമയം, റസിഡന്റ് വിസക്കാരുടെ പിഴ 25
ഷാർജ - 2023 ഫെബ്രുവരി ഒന്നുമുതൽ ആരംഭിച്ച ഷാർജ ഹെറിറ്റേജ് ഡേയ്സിന്റെ ഇരുപതാമത്തെ പതിപ്പിന് നാലു ലക്ഷം പേരാണ് കാണാനെത്തിയത്. ‘പൈതൃകവും സർഗാത്മകതയും’ എന്ന തലക്കെട്ടിലാണ് ഇത്തവണത്തെ പരിപാടികൾ സംഘടിപ്പിച്ചത്. ഷാർജ ഹെറിറ്റേജ് ഡേയ്സിന്റെ ഇരുപതാമത്തെ പതിപ്പിന് തിങ്കളാഴ്ചയാണ് സമാപനമായത്. ഷാർജയിലെ





