GulfUAE

അറക്കൽ ഗോൾഡ് & ഡയമണ്ട്സ് ദുബൈ കെയേഴ്സുമായി കൈകോർക്കുന്നു

ദുബായ്: ജ്വല്ലറി രംഗത്തെ പ്രമുഖ സ്ഥാപനമായ അറക്കൽ ഗോൾഡ് & ഡയമണ്ട്സ് ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം പ്രഖ്യാപിച്ച ദുബൈ കെയേഴ്സുമായി കൈകോർക്കുന്നു. ഇതിന്റെ ഭാഗമായി അറക്കൽ ജ്വല്ലറിയുടെ ശാഖകളിൽ നടക്കുന്ന വിൽപനയുടെ നിശ്ചിത ശതമാനം ദുബൈ കെയേഴ്സ് ആഗോളതലത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് കൈമാറും. ലോകമെമ്പാടുമുള്ള നിരാലംബരായ കുട്ടികൾക്കും യുവാക്കൾക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസമെത്തിക്കാൻ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂം ഗ്ലോബൽ ഇനീഷ്യേറ്റീവിന്റ നേതൃത്വത്തിൽ നൽകുന്ന പദ്ധതിയാണ് ദുബൈ കേയേഴ്സ്.

സ്ഥാപനം മുറുകെ പിടിക്കുന്ന സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായാണ് മൗലികാവകാശമായ വിദ്യാഭ്യാസം ആഢംബരമായി അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ സമൂഹത്തിന്റെ ഉന്നമനത്തിന് കൈത്താങ്ങാകാൻ തീരുമാനിച്ചതെന്ന് അറക്കൽ ഗോൾഡ് & ഡയമണ്ട്സ് അധികൃതർ ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസമാണ് പുരോഗതിയുടെയും വളർച്ചയുടെയും അടിസ്ഥാനം എന്ന തിരിച്ചറിവിൽ നിന്നാണ് ഏത് സാഹചര്യത്തിൽ വളരുന്ന കുട്ടികൾക്കും വിദ്യാഭ്യാസം എത്തിക്കാൻ പ്രവർത്തിക്കുന്ന ദുബൈ കെയേഴ്സുമായി കൈകോർക്കുന്നതെന്ന് അറക്കൽ ചെയർമാൻ തൻവീർ സി പി പറഞ്ഞു. ഈരംഗത്ത് ഒരേ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നവരാണ് അറക്കൽ ഗോൽഡ് & ഡയമണ്ട്സും, ദുബൈ കെയേഴ്സുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 60 വികസ്വര രാജ്യങ്ങളിലെ 24 ദശലക്ഷം പേരിലേക്ക് വിദ്യാഭ്യാസ സഹായമെത്തിക്കാൻ ദുബൈ കെയേഴ്സിന് ഇതുവരെ കഴിഞ്ഞിട്ടുണ്ട്.

മുഴുവൻ പ്രതിസന്ധികളെയും അതിജീവിച്ച് നിരാലംബരായ കുട്ടികൾക്ക് വിദ്യാഭ്യാസവും, വളർച്ചയും എത്തിക്കുക എന്ന ലക്ഷ്യത്തിലേക്ക് ഒന്നിച്ച് മുന്നേറാൻ അറക്കൽ ഗോൾഡ് & ഡയമണ്ട്സ് പോലൊരു സ്ഥാപനവുമായി സഹരിക്കുന്നത് ആവേശകരമാണെന്ന് ദുബൈ കെയേഴ്സ് പാർട്ണർഷിപ്പ് വിഭാഗം ഡയറക്ടർ അമൽ അൽ റദ പറഞ്ഞു. സമൂഹത്തെ നിർമാണാത്മകായ മാറ്റങ്ങളിലേക്ക് നയിക്കാനും സമൂഹത്തിന് സുസ്ഥിരമായ വളർച്ച കൈവരിക്കാനും ഇത്തരം സഹകരണങ്ങൾക്ക് കഴിയുമെന്ന് ഇരു സ്ഥാപനങ്ങളുടെയും പ്രതിനിധികൾ പ്രത്യാശപ്രകടിപ്പിച്ചു.

Shares:

Related Posts

Business

മൂന്നാം തവണയും ഷാർജ എമിറേറ്റിലെ ഏറ്റവും മികച്ച സംരംഭകനുള്ള പുരസ്‌കാരം നേടി ഡോ. സണ്ണി കുര്യൻ

ഷാർജ: വർഷങ്ങളായി ഷാർജയിലെ ആരോഗ്യ രംഗത്ത് പ്രവർത്തനം നടത്തുകയും ഒട്ടനവധി മൂല്യാധിഷ്ഠിത സംഹിതകൾ നിലനിർത്തിപ്പോരുകയും ചൈതിരുന്ന വ്യക്തിത്തമാണ് ഡോ. സണ്ണി കുര്യൻ. പിന്നീട് ഈ മേഖലയിലെ കോർപ്പറേറ്റ് വത്ക്കരണവും, ഇൻഷുറൻസ് സമ്പ്രദായവും പിടിമുറുക്കുകയും ചെയ്തപ്പോഴാണ് മനസ്സില്ലാ മനസോടെ വർഷങ്ങളുടെ ആത്മാർപ്പണം കൊണ്ട്
Business

മലബാറിന്റെ എണ്ണക്കടി വിഭവങ്ങളുമായി ‘ചാ’ ബ്രാൻഡ് യു എ ഇ യിലേക്ക്

ദുബായ്: മലബാറിന്റെ രുചിക്കൂട്ടുകൾ നെഞ്ചോട് ചേർത്ത് കടൽ കടന്നവർക്കു സന്തോഷ വാർത്തയുമായി 'ചാ' ബ്രാൻഡ് യു എ ഇ യിലെത്തുന്നു. ചുരുങ്ങിയ കാലം കൊണ്ട് മലബാർ മേഖലയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ 'ചാ' ബ്രാൻഡ് മലബാറിന്റെ എണ്ണക്കടി യുൾപ്പെടെ തനതു വിഭവങ്ങളാണ്
Gulf

മലയാള നോവലുകള്‍ രാജ്യാന്തരമായി വളരുന്നു: ടി.ഡി രാമകൃഷ്ണന്‍

ഷാര്‍ജ - മലയാള നോവലിന്റെ കാലം അവസാനിച്ചുവെന്ന ആക്ഷേപങ്ങളെ മറികടന്ന് അത് രാജ്യാന്തര തലത്തിലേക്ക് വളര്‍ന്നിരിക്കുന്നതായി എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പുതിയ സാങ്കേതിക വളര്‍ച്ചയുടെ കാലത്ത് നോവലെഴുത്തിന്റെ രൂപത്തിലും ഭാവത്തിലും ക്രിയാത്മകമായ മാറ്റമാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ പതിറ്റാണ്ടിനിടയില്‍ നോവലെഴുത്തില്‍ ധീരമായ കാല്‍വെപ്പുണ്ടായിരിക്കുന്നു.
Breaking News

സൗദി അറേബ്യൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തി

സൗദി–ഫ്രാൻസ് ചരിത്രപരവും തന്ത്രപ്രധാനവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുനേതാക്കളും ചർച്ച ചെയ്തു. വിവിധ മേഖലകളിലെ സഹകരണം വർധിപ്പിക്കുന്നതിനൊപ്പം പ്രാദേശികവും അന്തർദേശീയവുമായ സംഭവവികാസങ്ങളും മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാനുള്ള ഏകോപനവും ചർച്ചയായി. ഒക്ടോബർ 21ന് റിയാദിലെ അൽ യമാമ കൊട്ടാരത്തിലായിരുന്നു കൂടിക്കാഴ്ച.
Leave a Reply

Your email address will not be published. Required fields are marked *