GulfUAE

ആദ്യ ഗ്ലോബൽ മീഡിയ കോൺഗ്രസ് ഈ മാസം 15 മുതൽ 17വരെ അബൂദബിയിൽ

അബൂദബി – അബൂദബി നാഷനൽ എക്സിബിഷൻ സെന്‍റർ(അഡ്നെക്), എമിറേറ്റ്സ് ന്യൂസ് ഏജൻസി(വാം)യുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ആദ്യ ഗ്ലോബൽ മീഡിയ കോൺഗ്രസ് ഈ മാസം 15 മുതൽ 17വരെ നടക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ആഗോള മാധ്യമ മേഖലയിലെ വെല്ലുവിളികൾ ചർച്ച ചെയ്യാനും ഭാവിയിലേക്ക് പുതുവഴികൾ തേടാനും അവസരമൊരുക്കുന്ന കോൺഗ്രസിൽ ലോകമെമ്പാടുമുള്ള മാധ്യമ പ്രവർത്തകർ, ബുദ്ധിജീവികൾ, മാധ്യമ സാങ്കേതിക മേഖലയിലെ വിദഗ്ധർ എന്നിവർ പങ്കെടുക്കും. 29 രാജ്യങ്ങളിൽനിന്ന് മാധ്യമ മേഖലയിലെ നിരവധി പ്രദർശകർ കൂടി എത്തിച്ചേരുന്ന ചടങ്ങിൽ 1200 പ്രതിനിധികൾ പങ്കാളികളാകും.

ലോകത്തെ വിവിധ മാധ്യമ സ്ഥാപനങ്ങൾക്ക് പങ്കാളിത്തവും സഹകരണവും ചർച്ച ചെയ്യാനും ധാരണയിലെത്താനും പരിപാടി അവസരമൊരുക്കും. 160ലേറെ ആഗോള പ്രശസ്തരായ വിദഗ്ധർ പങ്കെടുക്കുന്ന 30ലേറെ സംവാദങ്ങൾ, ശിൽപശാലകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. കേരളത്തിൽനിന്ന് ജോൺ ബ്രിട്ടാസ് എം.പി, മുതിർന്ന മാധ്യമ പ്രവർത്തകൻ ശശികുമാർ, എം.വി. ശ്രേയാംസ് കുമാർ തുടങ്ങിയവർ വിവിധ സെഷനുകളിലായി പങ്കെടുക്കുന്നുണ്ട്. ഇതിനുപുറമെ കേരളത്തിലെ വിവിധ മാധ്യമ സ്ഥാപനങ്ങളിലെ പ്രത്യേകം തിരഞ്ഞെടുത്ത യുവമാധ്യമ പ്രവർത്തകരും പ്രതിനിധികളായി പങ്കെടുക്കുന്നുണ്ട്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ പുതിയ സാധ്യതകളും നൂതന സാങ്കേതിക വിദ്യകളും പരിചയപ്പെടാനും ഇന്ത്യയിലെ മാധ്യമ പ്രവർത്തകർക്ക് പരിപാടി ഉപകാരപ്പെടുമെന്നും, മാധ്യമ വ്യവസായത്തിന്‍റെ എല്ലാ വശങ്ങളിലും പുതിയതും പുതുമയുള്ളതുമായ ആശയങ്ങൾ സൃഷ്ടിക്കുന്നതിന് പ്രധാന വേദിയായി പരിപാടി മാറുമെന്നും ‘വാം’ ഡയറക്ടർ ജനറലും കോൺഗ്രസിന്‍റെ ഉന്നത സംഘാടക സമിതി ചെയർമാനുമായ മുഹമ്മദ് ജലാൽ അൽ റഈസി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തത്സമയ പരിപാടികളുടെ പ്ലാറ്റ്ഫോം, യുവ മാധ്യമപ്രവർത്തകരെ ശാക്തീകരിക്കുന്നതിന് പ്രത്യേക പരിപാടി, ഫ്യൂച്ചർ മീഡിയ ലാബ്, ഇന്നൊവേഷൻ പ്ലാറ്റ്ഫോം, ഗ്ലോബൽ ബയേഴ്സ് പ്രോഗ്രാം, മനുഷ്യ സമൂഹങ്ങളിൽ സഹിഷ്ണുതയുടെ സംസ്കാരം ഉറപ്പിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ച പ്രത്യേക സെഷൻ എന്നിങ്ങനെ ആറ് പ്രധാന പരിപാടികളാണ് കോൺഗ്രസിൽ ഒരുക്കിയിട്ടുള്ളത്.

കൂടാതെ ശിൽപശാലകളിൽ പങ്കെടുക്കുന്ന ലോകമെമ്പാടുമുള്ള നൂറുകണക്കിന് യുവ പത്രപ്രവർത്തകർക്ക് അവരുടെ പ്രഫഷനൽ ജീവിതത്തിലെ നാഴികക്കല്ലായിരിക്കും കൊണ്ഗ്രെസ്സ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഡ്നെക് ഗ്രൂപ്പിന്‍റെ ഭാഗമായ ക്യാപിറ്റൽ ഇവന്‍റ്സ് സി.ഇ.ഒ സയീദ് അൽ മൻസൂരി, അബൂദബി നാഷനൽ എക്‌സിബിഷൻ സെന്‍റർ ചീഫ് കൊമേഴ്‌സ്യൽ ഓഫിസർ ഖലീഫ അൽ ഖുബൈസി എന്നിവരും അബുധാബിയിൽ നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Shares:

Related Posts

Breaking News

ചരിത്രം കുറിക്കാൻ സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി​; ബ​ഹി​രാ​കാ​ശ ദൗ​ത്യം ഫെ​ബ്രു​വ​രി മു​ത​ൽ

ദുബായ് - ഇ​മാ​റാ​ത്തി ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി ഫെ​ബ്രു​വ​രി പ​കു​തി​യോ​ടെ അ​മേ​രി​ക്ക​ൻ, റ​ഷ്യ​ൻ ബ​ഹി​രാ​കാ​ശ യാ​ത്രി​ക​ർ​ക്ക്​ ഒ​പ്പം അ​ന്താ​രാ​ഷ്ട്ര ബ​ഹി​രാ​കാ​ശ നി​ല​യ​ത്തി​ലേ​ക്ക് ആ​റു​മാ​സ​ത്തെ ദൗ​ത്യ​ത്തി​ന് പു​റ​പ്പെ​ടു​മെ​ന്ന്​ 'നാ​സ' അ​റി​യി​ച്ചു. ഇതിന്നായി സ്‌​പേ​സ് എ​ക്‌​സ് ഫാ​ൽ​ക്ക​ൺ-9 എന്ന റോ​ക്ക​റ്റാ​ണ്​ 'ഡ്രാ​ഗ​ൺ
Business

മൂന്നാം തവണയും ഷാർജ എമിറേറ്റിലെ ഏറ്റവും മികച്ച സംരംഭകനുള്ള പുരസ്‌കാരം നേടി ഡോ. സണ്ണി കുര്യൻ

ഷാർജ: വർഷങ്ങളായി ഷാർജയിലെ ആരോഗ്യ രംഗത്ത് പ്രവർത്തനം നടത്തുകയും ഒട്ടനവധി മൂല്യാധിഷ്ഠിത സംഹിതകൾ നിലനിർത്തിപ്പോരുകയും ചൈതിരുന്ന വ്യക്തിത്തമാണ് ഡോ. സണ്ണി കുര്യൻ. പിന്നീട് ഈ മേഖലയിലെ കോർപ്പറേറ്റ് വത്ക്കരണവും, ഇൻഷുറൻസ് സമ്പ്രദായവും പിടിമുറുക്കുകയും ചെയ്തപ്പോഴാണ് മനസ്സില്ലാ മനസോടെ വർഷങ്ങളുടെ ആത്മാർപ്പണം കൊണ്ട്
Breaking News

പു​തു​വ​ര്‍ഷത്തിൽ ഇ​ര​ട്ട ഗി​ന്ന​സ് റെക്കോർഡ് ലക്ഷ്യവെച്ച്‌ റാ​സ​ല്‍ഖൈ​മ ടൂ​റി​സം ഡെ​വ​ല​പ്പ്മെ​ന്‍റ് അ​തോ​റി​റ്റി

റാ​സ​ല്‍ഖൈ​മ - ഇത്തവണ ര​ണ്ട് ഗി​ന്ന​സ് നേ​ട്ട​ത്തോ​ടെ പു​തു​വ​ര്‍ഷ​ത്തെ വ​ര​വേ​ല്‍ക്കാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ളി​ലാ​ണ് റാ​സ​ല്‍ഖൈ​മ​യെ​ന്ന് റാ​ക് ടൂ​റി​സം ഡെ​വ​ല​പ്പ്മെ​ന്‍റ് അ​തോ​റി​റ്റി (റാ​ക്ടി.​ഡി.​എ) സി.​ഇ.​ഒ റാ​ക്കി ഫി​ലി​പ്സ്. അ​ല്‍ മ​ര്‍ജാ​ന്‍ ഐ​ല​ന്‍റി​നും അ​ല്‍ഹം​റ വി​ല്ലേ​ജി​നും ഇ​ട​യി​ല്‍ ക​ട​ല്‍ തീ​ര​ത്ത് 12 മി​നി​റ്റ് ദൈ​ര്‍ഘ്യ​മു​ള്ള വെ​ടി​ക്കെ​ട്ടാ​ണ്
Gulf

മലയാള നോവലുകള്‍ രാജ്യാന്തരമായി വളരുന്നു: ടി.ഡി രാമകൃഷ്ണന്‍

ഷാര്‍ജ - മലയാള നോവലിന്റെ കാലം അവസാനിച്ചുവെന്ന ആക്ഷേപങ്ങളെ മറികടന്ന് അത് രാജ്യാന്തര തലത്തിലേക്ക് വളര്‍ന്നിരിക്കുന്നതായി എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പുതിയ സാങ്കേതിക വളര്‍ച്ചയുടെ കാലത്ത് നോവലെഴുത്തിന്റെ രൂപത്തിലും ഭാവത്തിലും ക്രിയാത്മകമായ മാറ്റമാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ പതിറ്റാണ്ടിനിടയില്‍ നോവലെഴുത്തില്‍ ധീരമായ കാല്‍വെപ്പുണ്ടായിരിക്കുന്നു.
Leave a Reply

Your email address will not be published. Required fields are marked *