FeaturedGulf

മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടിക പുറത്ത്; ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്

ദുബൈ: റീട്ടെയ്ൽ, റിയൽ എസ്റ്റേറ്റ്, ആരോഗ്യരംഗം, ഫിനാൻസ്, ടെക്നോളജി തുടങ്ങി വിവിധ മേഖലകളിൽ മികച്ച സാന്നിദ്ധ്യം അറിയിച്ച മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ ദി 100 NRIs പട്ടിക പുറത്തിറക്കി. മിഡിൽ ഈസ്റ്റിലെ പ്രമുഖ ബിസിനസ് മാഗസിനായ Middle East Entrepreneur ആണ് പട്ടിക പ്രസിദ്ധീകരിച്ചത്.

ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയാണ് മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരൻ. ജെംസ് എഡ്യൂക്കേഷൻ ഗ്രൂപ്പ് സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ സണ്ണി വർക്കി, ദുബൈ ഇസ്ലാമിക് ബാങ്ക് ഗ്രൂപ്പ് സിഇഒ ഡോ. അദ്നാൻ ചിൽവാൻ, ആസ്റ്റർ ഡി.എം. ഹെൽത്ത്കെയർ സ്ഥാപകൻ ഡോ. ആസാദ് മൂപ്പൻ, ബുർജീൽ ഹോൾഡിങ്ങ് സ്ഥാപകനും ചെയർമാനുമായ ഡോ ഷംഷീർ വയലിൽ എന്നിവരാണ് ആദ്യ അഞ്ചിൽ ഇടം നേടിയവർ.

മിഡിൽ ഈസ്റ്റിലെ വാണിജ്യവ്യവസായ മുന്നേറ്റത്തിന് യൂസഫലിയുടെ സംഭാവനകൾ എടുത്ത് കാണേണ്ടതാണെന്ന് മാഗൻസിൻ അഭിപ്രായപ്പെട്ടു. പ്രൊഫഷ്ണലായ റീട്ടെയ്ൽ സംവിധാനമാണ് ലുലു മിഡിൽ ഈസ്റ്റിൽ നടപ്പാക്കിയത്. മേഖലയുടെ പ്രാദേശിക വളർച്ചയ്ക്കൊപ്പം, മികച്ച തൊഴിലവസരവും ഭക്ഷ്യസുരക്ഷാ നയങ്ങളുമാണ് യാഥാർത്ഥ്യമായതെന്ന് സമിതി വിലയിരുത്തി. റീട്ടെയ്ൽ മുന്നേറ്റത്തിനൊപ്പം, ഹോസ്പിറ്റാലിറ്റി, ആരോഗ്യ രംഗം, ധനകാര്യം, സുസ്ഥിരമായ അടിസ്ഥാനസൗകര്യ വികസന രംഗത്തുമുള്ള നിക്ഷേപങ്ങൾ മേഖലയുടെ സമഗ്രവികസനത്തിന് വേഗതപകരുന്നുവെന്നും Middle East Entrepreneur അഭിപ്രായപ്പെട്ടു.

ലുലു ഫിനാൻഷ്യൽ ഹോൾഡിങ്ങ്സ് എംഡി അദീബ് അഹമ്മദ്, ബോളിവുഡ് താരവും ദുബൈ ആസ്ഥാനമായ ബിൻ.എൻ.ഡബ്യൂ ഡവലപ്പ്മെന്റ്സ് സഹസ്ഥാപകനുമായ വിവേക് ഒബ്റോയ്, ബിൻ.എൻ.ഡബ്യൂ ഡവലപ്പ്മെന്റ്സ് ചെയർമാനും സ്ഥാപകനുമായ അങ്കുർ അഗർവാൾ, എസ്. ഒ. എൽ. പ്രോപ്പർട്ടീസ് സ്ഥാപകനും സിഇഒയുമായ അജയ് ഭാട്ടിയ, ക്രിയേറ്റീവ് ഡയറക്ടർ മനീഷ് മൽഹോത്ര തുടങ്ങിയവർ ആദ്യ പത്തിലിടം നേടിയിട്ടുണ്ട്.

ശോഭ ഗ്രൂപ്പ് സ്ഥാപകൻ പിഎൻസി മേനോൻ, തുംബെ ഗ്രൂപ്പ് സ്ഥാപക പ്രസിഡന്റ് തുംബെ മൊയ്തീൻ, ആർപി ഗ്രൂപ്പ് സ്ഥാപകൻ രവി പിള്ള, പ്യുവര്‍ ഗോള്‍ഡ് സ്ഥാപകൻ ഫിറോസ് മർച്ചൻ്റ്, ഡാന്യൂബ് ഗ്രൂപ്പ് ചെയർമാൻ റിസ്വാൻ സാജൻ, ഏരീസ് ഗ്രൂപ്പ് ചെയർമാൻ സോഹൻ റോയ്, ട്രാൻസ് വേൾഡ് ഗ്രൂപ്പ് ചെയർമാൻ രമേഷ് രാമകൃഷ്ണൻ, ജോയ് ആലുക്കാസ്, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് എംഡി ഷംലാൽ അഹമ്മദ് എന്നിവരും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

അപ്പാരൽ ഗ്രൂപ്പ് സിഇഒ സിമ ഗൻവാനിവേദ്, മാസ്റ്റർ കാർഡ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രകൃതി സിങ്ങ്, ലാൻഡ്മാർക്ക് ഗ്രൂപ്പ് ചെയർവുമണും സിഇഒയുമായ രേണുക ജഗ്തിയാനി, ഇക്യൂറ്റി ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ ശോഭ മേനോൻ, ജംബോ ഗ്രൂപ്പ് ചെയർപേഴ്സൺ വിദ്യ ഛബ്രിയ, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ എംഡി അലിഷ മൂപ്പൻ, വെൻച്വർ സൂഖ് സഹസ്ഥാപക സോണിയ ഗോഖലെ തുടങ്ങിയവരാണ് വനിതകളിൽ മുൻ നിരയിൽ ഇടം നേടിയവർ.

Shares:

Related Posts

Breaking News

ഇനിമുതൽ മു​ഖം ‘എമിഗ്രേഷന്റെ’ കണ്ണാടി; വി​മാ​ന​യാ​ത്ര​ക്ക്​ പാ​സ്​​പോ​ർ​ട്ട്​ വേ​ണ്ട

ദുബായ് - ദുബായ് എയർപോർട്ടുകളിൽ പു​തി​യ ബ​യോ​മെ​ട്രി​ക്​ സം​വി​ധാ​നം നി​ല​വി​ൽ വ​രു​ന്ന​തോ​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഇനിമുതൽ മു​ഖം മാ​ത്രം മ​തി. മു​ഖ​വും ക​ണ്ണും സ്കാ​ൻ ചെ​യ്യു​ന്ന​തോ​ടെ വ്യ​ക്തി​ക​ളു​ടെ സ​ക​ല വി​വ​ര​ങ്ങ​ളും വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​മ്പ്യൂ​ട്ട​റു​ക​ളി​ൽ തെ​ളി​യും. ഇ​തോ​ടെ യാത്രക്കാർക്ക് ബോ​ർ​ഡി​ങ്​ പാ​സ്​ പോ​ലു​മി​ല്ലാ​തെ
Business

ദുബായ് നഗരത്തിൽ ലിമോ സർവിസ് കയ്യടക്കാൻ ചൈനീസ് ഇലക്ട്രിക് വാഹനം ‘സ്​​കൈ​വെ​ൽ’ഒരുങ്ങുന്നു

ദുബായ് - ദുബായ് മഹാ നഗരത്തിൽ ഇനിമുതൽ ലി​മോ സർവീസുകൾ കയ്യടക്കാൻ ചൈ​നീ​സ് ഇ​ല​ക്​​ട്രി​ക്​ വാ​ഹ​ന​കമ്പനി ​നിർമിച്ച സ്​​കൈ​വെ​ൽ ഒരുങ്ങുന്നു. ദുബായ് ടാ​ക്സി കോ​ർ​പ​റേ​ഷ​ൻ (ഡി.​ടി.​സി) വാ​ഹ​നം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ ഓടിച്ചു തുടങ്ങി. മൂ​ന്ന്​ മാ​സ​ത്തെ പ​രീ​ക്ഷ​ണ​കാ​ല​യ​ള​വി​ൽ ദുബായ് റോ​ഡി​ലു​ള്ള വാ​ഹ​ന​ത്തി​ന്‍റെ പ്ര​ക​ട​നം
Breaking News

ഐ.ഇ.എൽ.ടി.എസ് പരീക്ഷ ഇനി ജി.ഡി.ആർ.എഫ്.എയിലും

ദുബായ് - അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഇം​ഗ്ലീ​ഷ്​ ഭാ​ഷാ പ​രി​ജ്ഞാ​ന​ത്തി​ന്​ മാ​ന​ദ​ണ്ഡ​മാ​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ടെ​സ്റ്റി​ങ്​ സി​സ്റ്റ​ത്തി​ന്‍റെ (​ഐ.​ഇ.​എ​ൽ.​ടി.​എ​സ്) ആ​ഗോ​ള​ദാ​താ​ക്ക​ളാ​യ ഐ.​ഡി.​പി എ​ജു​ക്കേ​ഷ​നു​മാ​യി ദുബായ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (​ജി.​ഡി.​ആ​ർ.​എ​ഫ്.​എ) സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ഇ​രു
Gulf

സെൻറ് തോമസ് അലുംനൈയുടെ ഓണം പൊന്നോണം

തൃശൂർ സെൻറ് തോമസ് അലുംനൈയുടെ ഓണം പൊന്നോണം ഒക്ടോബർ 23ന് അജ്‌മാൻ മലബാർ തട്ടുകടയിൽവെച്ച് വിവിധ കലാപരിപാടികളോടെ നടന്നു. പ്രസിഡണ്ട് ജിബിൻ ഗബ്രിയേലിന്റെ അധ്യക്ഷതയിൽ ചേർന്ന ആഘോഷപരിപാടികൾ എഴുത്തുകാരനും ജീവകാരുണ്യപ്രവർത്തകനുമായ ബഷീർ തിക്കോടി ഉൽഘാടനം ചെയ്‌തു . സുഭാഷ് കെ മേനോൻ
Leave a Reply

Your email address will not be published. Required fields are marked *