Breaking NewsFeatured

ഐ.ഇ.എൽ.ടി.എസ് പരീക്ഷ ഇനി ജി.ഡി.ആർ.എഫ്.എയിലും

ദുബായ് – അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഇം​ഗ്ലീ​ഷ്​ ഭാ​ഷാ പ​രി​ജ്ഞാ​ന​ത്തി​ന്​ മാ​ന​ദ​ണ്ഡ​മാ​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ടെ​സ്റ്റി​ങ്​ സി​സ്റ്റ​ത്തി​ന്‍റെ (​ഐ.​ഇ.​എ​ൽ.​ടി.​എ​സ്) ആ​ഗോ​ള​ദാ​താ​ക്ക​ളാ​യ ഐ.​ഡി.​പി എ​ജു​ക്കേ​ഷ​നു​മാ​യി ദുബായ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (​ജി.​ഡി.​ആ​ർ.​എ​ഫ്.​എ) സ​ഹ​ക​ര​ണ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ഇ​രു ക​ക്ഷി​ക​ളും സം​യു​ക്ത സ​ഹ​ക​ര​ണം വി​പു​ലീ​ക​രി​ക്കു​ക, അ​നു​ഭ​വ​ങ്ങ​ളും വൈ​ദ​ഗ്ധ്യ​വും പ​ങ്കു​വെ​ക്കു​ക, സ്കൂ​ൾ-​യൂ​നി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടെ​സ്റ്റു​ക​ൾ ഒ​രു​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് ക​രാ​ർ. അ​ന്താ​രാ​ഷ്ട്ര ഇം​ഗ്ലീ​ഷ് ഭാ​ഷാ പ​രി​ശോ​ധ​നാ മേ​ഖ​ല​യി​ൽ ഇ​രു​ക​ക്ഷി​ക​ളും സ​ഹ​ക​രി​ക്കു​ക​യും ജി.​ഡി.​ആ​ർ.​എ​ഫ്.​എ​യി​ൽ ഐ‌.​ഇ‌.​എ​ൽ.‌​ടി.‌​എ​സ് ടെ​സ്റ്റു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്യാ​ൻ ഇ​തു​പ്ര​കാ​രം ധാ​ര​ണ​യാ​യി.

ജി.​ഡി.​ആ​ർ.​എ​ഫ്.​എ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ല​ഫ്. ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദ് അ​ൽ മ​ർ​റി​യും മേ​ഖ​ല​യി​ലെ ഐ.​ഡി.​പി വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ റാ​ഷി ഭ​ട്ടാ​ചാ​ര്യ​യു​മാ​ണ്​ ധാ​ര​ണ പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്. പ്രാ​ദേ​ശി​ക പ്ര​തി​ഭ​ക​ളു​ടെ ക​ഴി​വു​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും അ​വ​രു​ടെ പ്ര​ഫ​ഷ​ന​ൽ, അ​ക്കാ​ദ​മി​ക് വ​ള​ർ​ച്ച​യെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ക​രാ​റെ​ന്ന്​ ജി.​ഡി.​ആ​ർ.​എ​ഫ്.​എ മേ​ധാ​വി ല​ഫ. ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി പ​റ​ഞ്ഞു.

Shares:

Related Posts

Business

പുനരുപയുക്ത ഊര്‍ജ മേഖലയില്‍ ‘ആസ’യും ബഹുരാഷ്ട്ര കമ്പനികളും തമ്മില്‍ ധാരണ.

ദുബായ് - ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ അഥോറിറ്റി (ദീവ) ദുബായ് വേള്‍ഡ് ട്രേഡ് സെന്ററില്‍ സംഘടിപ്പിച്ച വെറ്റെക്‌സില്‍ ആസാ ഗ്രൂപ്പിന്റെ നിറസാന്നിധ്യം ഈ വര്‍ഷവും. പുനരുപയുക്ത ഊര്‍ജ മേഖലയില്‍ ഒമാന്‍ ഗള്‍ഫാര്‍ എഞ്ചിനീയറിംഗ് ആന്‍ഡ് കോണ്‍ട്രാക്ടിംഗ്, യുഎസ്‌ജെ ടര്‍ബോ, യുഎഇയില്‍
Breaking News

അ​റേ​ബ്യ​ൻ ട്രാ​വ​ൽ മാ​ർ​ക്ക​റ്റി​ന് (ലോകോത്തര യാ​ത്ര,ടൂ​റി​സം പ്ര​ദ​ർ​ശ​ന മേ​ളക്ക്​) ഇന്ന് ദുബായ് വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​റി​ൽ കൊടിയേറി.

ദുബായ്: മുപ്പത്തിയൊന്നാമത് ആഗോളതല ടൂറിസം, യാത്രാമേളക്ക് ദുബായ് ഉണർന്നു കഴിഞ്ഞു.165 രാ​ജ്യ​ങ്ങ​ളിൽ നിന്നും 2300 ലേ​റെ പ്ര​ദ​ർ​ശ​ക​രും 41,000 സന്ദർശകരും ഈ വര്ഷം അണിനിരക്കുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്. ഇതിന്നായി ‘എം​പ​വ​റി​ങ്​ ഇ​ന്നൊ​വേ​ഷ​ൻ: ട്രാ​ൻ​ഫോ​ർ​മി​ങ്​ ട്രാ​വ​ൽ ത്രൂ ​എ​ന്‍റ​ർ​പ്ര​ണ​ർ​ഷി​പ്’ എ​ന്ന തീം ആണ്
Breaking News

ടി20 ലോകകപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ നാണംകെട്ട് പുറത്ത്.

സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റിന്റെ കൂറ്റന്‍ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. അഡ്‌ലെയ്ഡ് ഓവലില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമാവാതെ
Breaking News

ഡിസംബർ 31 പ്രവാസികൾക്ക് നിർണായകം: നിർദ്ദേശം കമ്പനികൾ നടപ്പാക്കുമോ

ദുബായ്: യു.എ.ഇയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികൾക്ക് സർക്കാർ മാസങ്ങൾക്ക് മുമ്പ് നൽകിയ നിർദ്ദേശം നടപ്പാക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. തീരുമാനം നടപ്പാക്കുമോ എന്ന കാര്യത്തിൽ പ്രവാസികളും ആശങ്കയിലാണ്. ഡിസംബർ 31നകം നിശ്ചിത ശതമാനം ജോലി സ്വദേശികൾക്ക് നൽകണമെന്നാണ് സർക്കാർ നിർദ്ദേശം
Leave a Reply

Your email address will not be published. Required fields are marked *