FeaturedUAE

പൊതുമാപ്പ് സഹായ കേന്ദ്രത്തിൽ സഹായവുമായി ദുബായ് കെഎംസിസി വനിതാ വിഭാഗം

ദുബായ്: ഇന്ത്യൻ കോൺസുലേറ്റിലെ പൊതുമാപ്പ് സഹായ കേന്ദ്രത്തിൽ വിവിധ ആവശ്യങ്ങളുമായി എത്തുന്നവരെ സഹായിക്കാൻ ദുബായ് കെഎംസിസി വനിതാ വിഭാഗം ആരംഭിച്ചു. അപേക്ഷകളുടെ പരിശോധന മുതൽ എമർജൻസി സർട്ടിഫിക്കറ്റ് നൽകുന്നതു വരെയുള്ള എല്ലാ ജോലികളിലും വനിതാ വിങ് സഹായിക്കും. വനിതാ വിങ് പ്രസിഡന്റ് സഫിയ മൊയ്തീൻ, ജനറൽ സെക്രട്ടറി റഈനസലീം, ട്രഷറർ നജ്മ സാജിദ്, ഷാജിത ഫൈസൽ എന്നിവരാണ് നേതൃത്വം.

ഡിസംബർ 31 വരെ കോൺസുലേറ്റ് സഹായ കേന്ദ്രത്തിൽ കെഎംസിസി വനിതാ വിഭാഗം പ്രവർത്തകരുണ്ടാകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് വിമാന ടിക്കറ്റ് നൽകാനും ജനന റജിസ്ട്രേഷൻ ഉൾപ്പെടെയുള്ള ഫീസുകൾ അടയ്ക്കാനും ഇവർ സഹായിക്കും.

Shares:

Related Posts

Entertainment

മാധ്യമ, സിനിമാ, രാഷ്​ട്രീയ സമസ്ത മേഖലയിലെ പ്രതിഭകൾക്കായുള്ള മാസ്റ്റർ വിഷൻ പുരസ്കാര വിതരണം മേയ്​ ആറ്​, ഏഴ്​ ദിവസങ്ങളിൽ

ദുബായ് - ദുബൈ ആസ്ഥാനമായ മാസ്റ്റർ വിഷൻ ഇന്റർനാഷണൽ മാധ്യമ, സിനിമാ, രാഷ്​ട്രീയ സമസ്ത മേഖലയിലെ പ്രതിഭകൾക്കായുള്ള ഈവർഷത്തെ "മാസ്റ്റർ വിഷൻ ഇന്റർനാഷണൽ ആക്സലൻസ് " പുരസ്കാര വിതരണം മേയ്​ ആറ്​, ഏഴ്​ ദിവസങ്ങളിൽ ദുബായിലെയും, അ​ബൂ​ദ​ബി​യി​ലു​മാ​യി ന​ട​ക്കു​മെ​ന്ന്​ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ
Gulf

അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹം: പ്രജേഷ്‌സെന്‍

ഷാര്‍ജ - ജീവകാരുണ്യ മേഖലയില്‍ വേറിട്ട വഴിയില്‍ സഞ്ചരിക്കുന്ന അഷ്‌റഫ് താമരശ്ശേരിയുടെ ജീവിതം സിനിമയാക്കാന്‍ ആഗ്രഹിക്കുന്നതായി സംവിധായകനും എഴുത്തുകാരനുമായ പ്രജേഷ്‌സെന്‍ പറഞ്ഞു. താമരശ്ശേരിയുടെ ജീവിതം ലോകമറിയേണ്ടതാണ്. പുസ്തകത്തില്‍ വായിച്ചതിനപ്പുറം സിനിമ ചെയ്യണമെന്ന ചിന്തകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. 41മത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍
Business

ഫ​സ്റ്റ്​ ഗ്ലോ​ബ​ൽ ച​ല​ഞ്ച്​, യു.​എ.​ഇ ടീ​മി​ന്​ വെ​ള്ളി മെ​ഡ​ൽ

ദുബായ്: റോബോട്ടിക്സിലെ ഒളിമ്പിക്സ് എന്നറിയിപ്പെടുന്ന ഫസ്റ്റ് ഗ്ലോബല്‍ ചലഞ്ചില്‍ മികച്ച നേട്ടം സ്വന്തമാക്കി യുഎഇ ടീം. സെപ്റ്റംബർ 26 മുതല്‍ 29 വരെ ആതന്‍സിലെ ഗ്രീസില്‍ നടന്ന ചലഞ്ചില്‍ വെളളി മെഡലാണ് ടീം നേടിയത്. 193 രാജ്യങ്ങളില്‍ നിന്നുളള ടീമുകള്‍ പങ്കെടുത്ത
Leave a Reply

Your email address will not be published. Required fields are marked *