Gulf UAE

റാസൽഖൈമയിലെ അധ്യാപകർക്ക് ഗോൾഡൻ വിസ

Written by themediatoc

റാ​സ​ല്‍ഖൈ​മ: അ​ധ്യാ​പ​ക​ര്‍ക്ക് ഗോ​ള്‍ഡ​ന്‍ വി​സ പ്ര​ഖ്യാ​പി​ച്ച് റാ​സ​ല്‍ഖൈ​മ ഡി​പ്പാ​ര്‍ട്ട്മെ​ന്‍റ് ഓ​ഫ് നോ​ള​ജ് (റാ​ക് ഡി ഒ ​കെ). വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ഉ​ന്ന​ത പ​ദ​വി​ക​ള്‍ അ​ല​ങ്ക​രി​ക്കു​ന്ന​വ​രെ​യും മി​ക​ച്ച സേ​വ​നം ചെ​യ്യു​ന്ന​വ​രെ​യും രാ​ജ്യ​ത്ത് നി​ല​നി​ര്‍ത്തു​ക​യും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ നേ​തൃ​ത​ല​ത്തി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ലോ​ക പ്ര​തി​ഭ​ക​ളെ യു എ ഇ​യി​ലേ​ക്ക് ആ​ക​ര്‍ഷി​ക്കു​ക​യു​മെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് അ​ധ്യാ​പ​ക​ര്‍ക്കാ​യു​ള്ള ഗോ​ള്‍ഡ​ന്‍ വി​സ പ്ര​ഖ്യാ​പിച്ചത്.

സ്കൂ​ള്‍ അ​ധ്യാ​പ​ക​ര്‍, പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍, സ്കൂ​ള്‍ ഡ​യ​റ​ക്ട​ര്‍മാ​ര്‍ എ​ന്നി​വ​ര്‍ക്ക് നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​രം ഗോ​ള്‍ഡ​ന്‍ വി​സ​ക്ക് അ​പേ​ക്ഷി​ക്കാ​മെ​ന്ന് റാ​ക് ഡി ഒ ​കെ ബോ​ര്‍ഡ് അം​ഗം ഡോ. ​അ​ബ്ദു​ല്‍റ​ഹ്മാ​ന്‍ ന​ഖ്ബി പ​റ​ഞ്ഞു. വി​ദ്യാ​ല​യ​ത്തി​ന്‍റെ പ്ര​ക​ട​ന നി​ല​വാ​രം ഉ​യ​ര്‍ത്തു​ന്ന​തി​ല്‍ മി​ക​ച്ച സം​ഭാ​വ​ന​ക​ള്‍ ന​ല്‍കു​ന്ന​വരും റാ​സ​ല്‍ഖൈ​മ​യി​ല്‍ മൂ​ന്നു​വ​ര്‍ഷ​മാ​യി ജോ​ലി ചെ​യ്യു​ന്ന​വ​രു​മാ​യ അ​ധ്യാ​പ​ക​ര്‍ക്ക് ഗോ​ള്‍ഡ​ന്‍ വി​സ​ക്കാ​യി അ​പേ​ക്ഷി​ക്കാം. അപേക്ഷകൻ അപേക്ഷയോടൊപ്പം സ്കൂൾ മാനേജ്മെന്റിന്റെ സാക്ഷ്യപ്രത്രം, ബിരുദ-ബിരുദാനന്തര സാക്ഷ്യപത്രം, താമസ രേഖകൾ തുടങ്ങിയവ സമർപ്പിക്കണം.

ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ള്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം വി​സ ന​ട​പ​ടി​ക​ള്‍ക്കാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന് കൈ​മാ​റും. സ്വീ​ക​രി​ക്കു​ന്ന അ​പേ​ക്ഷ​ക​ളി​ല്‍ നി​ശ്ചി​ത സേ​വ​ന നി​ര​ക്ക് ന​ല്‍കു​ന്ന മു​റ​ക്ക് 14 പ്ര​വൃ​ത്തി ദി​ന​ങ്ങ​ള്‍ക്ക​കമായിരിക്കും ഗോ​ള്‍ഡ​ന്‍ വി​സ അ​നു​വ​ദി​ക്കും. യോ​ഗ്യ​ത​യു​ള്ള​വ​ര്‍ക്ക് ദീ​ര്‍ഘ​കാ​ല വി​സ നേ​ടു​ന്ന​തി​ലൂ​ടെ സ്വ​യം സ്പോ​ണ്‍സ​ര്‍ഷി​പ് ന​ല്‍കു​ന്ന​തി​നു​ത​കു​ന്ന​താ​ണ് ടീ​ച്ചേ​ഴ്സ് ഗോ​ള്‍ഡ​ന്‍ വി​സ പ​ദ്ധ​തി.

About the author

themediatoc

Leave a Comment