ഇറാനിൽ ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ 200 ലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആക്രമണത്തില്‍ 700റിലധികം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ആക്രമണം നടന്ന മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 220 ഓളം റെഡ് ക്രസന്റ് അംഗങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി നിയോഗിച്ചിട്ടുണ്ട്.
യുഎസ്- ഇസ്രയേൽ സംയുക്തമായി ആക്രമണം ആരംഭിച്ചതിന് പിന്നാലെ കുവൈത്ത്, ബഹ്റൈൻ, അബുദാബി, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലും സ്ഫോടനം നടന്നതായി റിപ്പോർട്ടുണ്ട്. ഇറാന്റെ പ്രത്യാക്രമണത്തെത്തുടർന്ന് ബഹ്‌റൈൻ, യുഎഇ, ഖത്തർ തുടങ്ങിയ രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ മിസൈൽ വർഷമുണ്ടായി.
ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ ആക്രമണം നടത്തിയത്. ഇറാന്റെ ആക്രമണത്തില്‍ കുവൈത്തില്‍ പന്ത്രണ്ട് പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. സായുധ സേനയിലെ മൂന്ന് അംഗങ്ങള്‍ക്ക് അടക്കമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായാണ് വിവരം. അബുദാബിയിൽ ഒരാൾ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ബഹ്‌റൈനിലെ മനാമയില്‍ ജനവാസ മേഖലയില്‍ ഇറാന്റെ ആക്രമണമുണ്ടായതായും റിപ്പോർട്ടുണ്ട്. രാത്രിയോടെയായിരുന്നു സംഭവം. അപ്പാര്‍ട്ട്‌മെന്റിന് നേരെ ഡ്രോണ്‍ ആക്രമണമായിരുന്നു നടന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.


