Breaking News Featured Gulf UAE

ദുബായ് ഫിറ്റ്നസ് ചലഞ്ചിന് പിന്തുണയേകി വുഡ്ലം ഒഡാസിയ സീസൺ -2 വിന് തുടക്കം

Written by themediatoc

ദുബായ്: ദുബായ് 30×30 ഫിറ്റ്നസ് ചലഞ്ചിന് പിന്തുണയുമായി വുഡ്ലം എഡ്യുക്കേഷൻസിന്റെ ഇന്റർ സ്റ്റാഫ് സ്പോർട്സ് മീറ്റ് വുഡ്ലം ഒഡാസിയ സീസൺ -2വിന് ആവേശ്വോജ്വലമായ തുടക്കം കുറിച്ചു. ദുബായ് ഖിസൈസിലുളള വുഡ്ലം പാർക്ക് സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ മാനേജിംഗ് ഡയറക്ടർ നൗഫൽ അഹമ്മദ് സീസൺ -2 ഫ്ലാഗ് ഓഫ് ചെയ്തു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സ്റ്റാഫ് അംഗങ്ങളുടെ ഐക്യവും കെട്ടുറപ്പും നിലനിർത്തുന്നതിനും സഹായിക്കുന്നതാണ് വുഡ്ലം ഒഡാസിയ ഇന്റർ സ്റ്റാഫ് സ്പോർട്സ് മീറ്റെന്ന് വുഡ്ലം എഡ്യുക്കേഷൻസ് വ്യക്തമാക്കി. നവംബർ മുഴുവൻ വിവിധ കായിക പ്രവർത്തനങ്ങൾ അരങ്ങേറുമെന്നും വുഡ്ലം മാനേജ്മെന്റ് അറിയിച്ചു. വുഡ്ലം എഡ്യൂക്കേഷൻസിൻന്റെ കീഴിലുളള യു എ ഇയിലെ ആറ് സ്കൂളുകളിലായാണ് വുഡ്ലം ഒഡാസിയ സീസൺ -2 സംഘടിപ്പിക്കുക. ഉദ്ഘാടന ചടങ്ങിൽ സ്കൂൾ മാനേജ്മെൻ്റ് അംഗങ്ങൾ , പ്രിൻസിപ്പൾമാർ, സ്റ്റാഫ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

About the author

themediatoc

Leave a Comment