Breaking NewsBusiness

പരിസ്ഥിതി സൗഹൃദ പാക്കേജിങ് രംഗത്തെ മികവ്; ഹോട്ട്പാക്കിനെ ആദരിച്ച് യു.എ.ഇ സർക്കാർ

അബൂദബി: അബൂദബിയിൽ നടന്ന ‘മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് 2026’ എക്സിബിഷനിൽ ദുബൈ ആസ്ഥാനമായ പ്രമുഖ പാക്കേജിങ് കമ്പനിയായ ഹോട്ട്പാക്കിന് യു.എ.ഇ സർക്കാറിന്റെ ഔദ്യോഗിക അംഗീകാരം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സുസ്ഥിര നിർമാണം, നവീകരണം, യു.എ.ഇയുടെ വ്യാവസായിക വളർച്ച എന്നീ മേഖലകളിൽ കമ്പനി നൽകിയ മികച്ച സംഭാവനകൾ കണക്കിലെടുത്താണ് ഈ ആദരം നൽകിയത്.

പരിസ്ഥിതി സൗഹൃദ പാക്കേജിങ് ഉത്പന്നങ്ങളുടെ ആഗോള നിർമാതാക്കളായ ഹോട്ട്പാക്കിന്, യു.എ.ഇയുടെ വ്യാവസായിക വികസന ചരിത്രത്തിന്റെ ഭാഗമായി ലഭിച്ച ഈ സവിശേഷ പുരസ്കാരത്തിന് പുറമെ, എക്സിബിഷന്റെ ഭാഗമായി ഒരുക്കിയ ‘ഹൗസ് ഓഫ് ഇൻഡസ്ട്രീസ്’ (House of Industries) എന്ന പ്രത്യേക പ്രദർശന വിഭാഗത്തിലും ഇടം ലഭിച്ചു. യു.എ.ഇയുടെ വ്യാവസായിക മുന്നേറ്റത്തിലും ഭക്ഷ്യസുരക്ഷാ രംഗത്തും കമ്പനിക്കുള്ള നിർണായക പങ്കിനെ അടിവരയിടുന്നതാണ് ഈ നേട്ടമെന്ന് അധികൃതർ വ്യക്തമാക്കി.

Shares:

Related Posts

Breaking News

ദുബായിൽ കഴിഞ്ഞ വർഷം നടന്നത്​ 1.59 ലക്ഷം ശസ്ത്രക്രിയകൾ: ദുബൈ ഹെൽത്ത്​ അതോറിറ്റി

ദുബായ് - ദുബായിൽ കഴിഞ്ഞ വർഷത്തെ കണക്കനുസരിചച്ച് മൊത്തം1.59 ലക്ഷം ശസ്ത്രക്രിയകൾ നടന്നതായി ദുബൈ ഹെൽത്ത്​ അതോറിറ്റി. അതോറിറ്റി പുറത്തുവിട്ട കണക്കിലാണ്​ ഇക്കാര്യം വെളിപ്പെടുത്തുന്നത്​. ഡി.എച്ച്​.എക്ക്​ കീഴിൽ ദുബൈയിലെ ആരോഗ്യ മേഖലയിൽ 52 ആശുപത്രികളും 50,000ത്തോളം ആരോഗ്യ പ്രവർത്തകരും ജോലി ചെയ്യുന്നുണ്ട്.
Gulf

ദുബായ് കണ്ണൂര്‍ ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന കണ്ണൂര്‍ മഹോത്സവം ശനിയാഴ്ച തുടക്കം

ദുബായ് കണ്ണൂര്‍ ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന കണ്ണൂര്‍ മഹോത്സവം ശനിയാഴ്ച തുടക്കം ദുബായ് - യുഎഇയിലെ കണ്ണൂരുകാരുടെ സമ്പൂര്‍ണ സംഗമത്തിന് വേദിയൊരുക്കി ദുബൈ-കണ്ണൂര്‍ ജില്ലാ കെഎംസിസി സംഘടിപ്പിക്കുന്ന കണ്ണൂര്‍ മഹോത്സവം മെഗാ ഇവന്റ് നവംബര്‍ 19, 20 തീയതികളില്‍ ഷാര്‍ജ എക്‌സ്‌പോ
Featured

ദുബായ് പൊലീസിന്റെ രക്ഷാപ്രവർത്തനത്തിന് ഇനി വനിതകളും; ആദ്യ സംഘത്തിൽ 18 പേർ

ദുബായ്: ദുബായ് പൊലീസിൽ കര രക്ഷാ പ്രവർത്തനത്തിന് ഇനി വനിതാ ഉദ്യോ​ഗസ്ഥരും. 18 നോൺ കമ്മീഷൻഡ് വനിതാ ഓഫീസർമാരുടെ സംഘമാണ് പഠനവും പരിശീലനവും പൂർത്തിയാക്കി ദുബായ് പൊലീസിന്റെഭാ​ഗമായത്. വിവിധ രക്ഷാപ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ സജ്ജരായ ഉയർന്ന പരിശീലനം ലഭിച്ച വനിതകൾ അടങ്ങുന്നതാണ്
Breaking News

കു​ട്ടി​ക​ളു​ടെ വാ​യ​നോ​ത്സ​വത്തിൽ പുസ്തകങ്ങൾ വാങ്ങാൻ 25 ല​ക്ഷം ദി​ർ​ഹം അ​നു​വ​ദി​ച്ച്​ ശൈ​ഖ്​ സു​ൽ​ത്താ​ൻ

ഷാ​ർ​ജ - എ​ക്സ്​​പോ സെ​ന്റ​റി​ൽ ആ​രം​ഭി​ച്ച 14മത് ഷാ​ർ​ജ ചി​​ൽ​ഡ്ര​ൻ​സ്​ റീ​ഡി​ങ്​ ഫെ​സ്റ്റി​വ​ലി​ൽ​നി​ന്ന്​ പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​ന് ​25 ല​ക്ഷം ദി​ർ​ഹം വ​ക​യി​രു​ത്തി സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി. എ​മി​റേ​റ്റി​ലെ ലൈ​ബ്ര​റി​ക​ൾ​ക്ക്​
Leave a Reply

Your email address will not be published. Required fields are marked *