ഷാർജ – എക്സ്പോ സെന്ററിൽ ആരംഭിച്ച 14മത് ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവലിൽനിന്ന് പുസ്തകങ്ങൾ വാങ്ങുന്നതിന് 25 ലക്ഷം ദിർഹം വകയിരുത്തി സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. എമിറേറ്റിലെ ലൈബ്രറികൾക്ക് നൽകുന്നതിനാണ് പുസ്തകങ്ങൾ വാങ്ങുക. അതോടൊപ്പം ഫെസ്റ്റിവലിന്റെ പതിപ്പിൽ പങ്കെടുക്കുന്ന ലോകത്തെമ്പാടുമുള്ള പ്രസാധനാലയങ്ങൾക്ക് കൈത്താങ്ങാവുകയുമാണ് ഈ തീരുമാനം. എല്ലാ വർഷവും കുട്ടികളുടെ വായനോത്സവത്തിലും അന്താരാഷ്ട്ര പുസ്തകോത്സവത്തിലും എത്തിച്ചേരുന്ന പ്രസാധകരിൽനിന്ന് പുസ്തകങ്ങൾ വാങ്ങുന്നതിന് ഫണ്ട് അനുവദിക്കാറുണ്ട്. ഇത്തവണ കുട്ടികളുടെ വായനോത്സവത്തിൽ 16 രാജ്യങ്ങളിൽനിന്നുള്ള 141 അറബ്, അന്തർദേശീയ പ്രസാധകർ ബാലസാഹിത്യത്തിലെ ഏറ്റവും പുതിയ കൃതികൾ പ്രദർശിപ്പിക്കുന്നുണ്ട്. എക്കാലത്തും വായനയെയും വിജ്ഞാനത്തെയും പ്രോത്സാഹിപ്പിക്കുന്ന ഷാർജയുടെ നയനിലപാടുകൾ അനുസരിച്ചാണ് നടപടി സ്വീകരിച്ചത്. പ്രമുഖ എഴുത്തുകാർ, കലാകാരന്മാർ, പ്രസാധകർ, ചിത്രകാരന്മാർ എന്നിവരുൾപ്പെടെ 66 രാജ്യങ്ങളിൽനിന്നുള്ള 457ലധികം അതിഥികൾ 12 ദിവസത്തെ സാംസ്കാരിക ഉത്സവത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി 1,732 വൈവിധ്യമാർന്ന പരിപാടികളും ഇത്തവണ 14മത് ഷാർജ ചിൽഡ്രൻസ് റീഡിങ് ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുണ്ട്.
You may also like
അബുദാബി ബിഗ് ടിക്കറ്റിൽ വീണ്ടും സമ്മാനവുമായി മലയാളി;...
സൗദിയിൽ ലഹരി മരുന്നുമായി ഇന്ത്യക്കാരൻ പിടിയിൽ
ദി ബ്ലൂമിങ്ടൺ അക്കാദമിയുടെ പത്താം വാർഷികം;...
സാധാരണക്കാർക്കും സ്വർണം ലീസ് ചെയ്യാനുള്ള സംവിധാനവുമായി...
യുഎഇയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ അബ്ദുല്ല ഹാദി അൽ...
അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഇന്ത്യൻ പ്രവാസി...
About the author
