Breaking NewsFeatured

പാർക്കിംഗ് നിയമലംഘനങ്ങൾ പിടികൂടാൻ ‘പാർക്കിൻ’; 500-ലധികം അത്യാധുനിക ക്യാമറകൾ പ്രവർത്തനസജ്ജം

ദുബായ്: ദുബായിലെ പൊതു പാർക്കിംഗ് കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പാർക്കിൻ 500-ലധികം അത്യാധുനിക സ്മാർട്ട് ക്യാമറകൾ സ്ഥാപിച്ചു. റോഡരികിലും, പോസ്റ്റുകളിലും ഘടിപ്പിച്ചിട്ടുള്ള ഈ ഡിജിറ്റൽ സംവിധാനം, വാഹനങ്ങൾ കൃത്യമായ രീതിയിൽ പാർക്ക് ചെയ്തിട്ടുണ്ടോ എന്നും പാർക്കിംഗ് ഫീസ് അടച്ചിട്ടുണ്ടോ എന്നും സ്വമേധയാ പരിശോധിക്കും.

ആദ്യഘട്ടത്തിൽ ട്രേഡ് സെന്റർ 1, ബുർജ് ഖലീഫ, അൽ കോർണിഷ് എന്നിവിടങ്ങളിലാണ് ഈ അത്യാധുനിക സംവിധാനം നടപ്പിലാക്കുന്നത്. പ്രത്യേകിച്ച്, ഈ മേഖലയിൽ ആദ്യമായാണ് ‘കർബ്-സൈഡ്’ ക്യാമറകൾ ഇത്തരത്തിൽ ഉപയോഗിക്കുന്നതെന്ന് പാർക്കിൻ വ്യക്തമാക്കി. നിയന്ത്രിത പാർക്കിംഗ് മേഖലകളിൽ നിലവിലുള്ള നിരീക്ഷണ സംവിധാനങ്ങൾക്ക് പുറമെ, വിവിധ പ്രദേശങ്ങളിലായി 200-ലധികം ക്യാമറകൾ കൂടി ഉടൻ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.

Shares:

Related Posts

Breaking News

ഇന്ന് ഒരു ജില്ലയിൽ അതിശക്തമായ മഴയ്ക്ക് സാദ്ധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
Gulf

കുവൈത്ത്‌ നാ​ടു​ക​ട​ത്ത​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ ടി​ക്ക​റ്റി​ന് കാ​ത്തി​രി​ക്കു​ന്ന​ത് 3500 പേ​ർ.  

കുവൈത്ത് സിറ്റി: നാടുകടത്തൽ കേന്ദ്രങ്ങളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കൂടുന്നത് ആഭ്യന്തര മന്ത്രാലയത്തിന് തലവേദന സൃഷ്ടിക്കുന്നതായി റിപ്പോർട്ട്. നിലവിൽ ഇത്തരത്തിലുള്ളവരുടെ എണ്ണം 3,500ലെത്തിയിട്ടുണ്ടെന്ന് അൽ റായി റിപ്പോർട്ട് ചെയ്തു. മന്ത്രാലയവുമായുള്ള ഇക്കാര്യങ്ങൾ നടപ്പാക്കുന്ന കമ്പനികളുടെ കരാർ അവസാനിച്ചതിനാൽ, താൽക്കാലിക തടവിലുള്ളവർക്ക് ഉടൻ നാടുകളിലേക്ക്
Leave a Reply

Your email address will not be published. Required fields are marked *