Entertainment Gulf UAE

ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ ദുബായിൽ സ്വയംഭരണ പൈലറ്റിംഗ് ഡെലിവറി “ത​ല​ബോ​ട്ടു​ക​ൾ”

Written by themediatoc

ദുബായ് – ഇനിമുതൽ ദുബായിലെ ഭക്ഷണ വിതരണ ആ​പ്പി​ൽ ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്ത്​ കാ​ത്തി​രി​ക്കു​ന്ന​വ​രെ വാ​തി​ലി​ൽ മു​ട്ടി​വി​ളി​ക്കു​ന്ന​ത്​ ഇ​നി റോ​ബോ​ട്ടു​ക​ളാ​യി​രി​ക്കും. ദുബായിലാണ് ഇത്തരം വി​പ്ല​വ​ക​ര​മാ​യ നൂ​ത​ന സാ​​ങ്കേ​തി​ക​വി​ദ്യ ന​ട​പ്പി​ലാ​ക്കാ​ൻ ദുബായ് റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (​ആ​ർ.​ടി.​എ) യാ​ണ്​ ഇ​ക്കാ​ര്യം അറിയിച്ചത്. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ലൊ​ന്നാ​യ ദുബായ് സി​ലി​ക്ക​ൺ ഒ​യാ​സി​സി​ലെ സെ​ഡ​ർ വി​ല്ല മേ​ഖ​ല​യി​ലാ​ണ് ഇത്തരം​ പൈ​ല​റ്റ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​ത്​ സം​ബ​ന്ധി​ച്ച്​ ഫു​ഡ്​ ഡെ​ലി​വ​റി ആ​പ്പാ​യ ത​ല​ബാ​ത്തും ദുബായ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ്​ ഇ​ക്ക​ണോ​മി​ക്​ സോ​ൺ​സ്​ അ​തോ​റി​റ്റി (​ഡി.​ഐ.​ഇ.​ഇ​സെ​ഡ്)​യും ആ​ർ.​ടി.​എ​യും സ​ഹ​ക​രി​ച്ചാ​ണ്​ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. ത​ല​ബാ​ത്തി​നോ​ട്​ സാ​ദൃ​ശ്യ​മു​ള്ള രീ​തി​യി​ൽ ‘ത​ല​ബോ​ട്ടു’​ക​ൾ എ​ന്നാ​ണ്​ റോ​ബോ​ട്ടു​ക​ൾ അ​റി​യ​പ്പെ​ടു​ക.

ആദ്യ പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ൽ സി​ലി​ക്ക​ൺ ഒ​യാ​സി​സി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള സെ​ഡ​ർ വി​ല്ല​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ​ക്ക്​ സേ​വ​നം ന​ൽ​കു​ന്ന​തി​നാ​യി മൂ​ന്ന് ‘ത​ല​ബോ​ട്ടു’​ക​ളാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ക. സെ​ഡ​ർ ഷോ​പ്പി​ങ്​ സെ​ന്‍റ​ർ ലോ​ഞ്ച് പോ​യി​ന്‍റി​ൽ നി​ന്ന് മൂ​ന്നു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലാ​ണ്​ ‘ത​ല​ബോ​ട്ടു’​ക​ൾ സ​ഞ്ച​രി​ക്കു​ക. 15 മി​നി​റ്റി​ന​കം ഓ​ർ​ഡ​ർ ചെ​യ്ത​യാ​ൾ​ക്ക്​ ഭ​ക്ഷ​ണ ഡെ​ലി​വ​റി ഉ​റ​പ്പാ​ക്കു​ന്ന​താ​യി​രി​ക്കും സേ​വ​നം. കു​റ​ഞ്ഞ ദൂ​ര​ത്തി​ലെ ഡെ​ലി​വ​റി​ക​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നും മി​ക​ച്ച സേ​വ​നം ഉ​റ​പ്പു​വ​രു​ത്താ​നും കാ​ർ​ബ​ൺ പു​റ​ന്ത​ള്ള​ൽ കു​റ​ക്കാ​നും പ​ദ്ധ​തി സ​ഹാ​യി​ക്കു​മെ​ന്ന്​ ആ​ർ.​ടി.​എ വാ​ർ​ത്താ​കു​റി​പ്പി​ൽ പ​റ​ഞ്ഞു.

പ​ദ്ധ​തി ഓ​ൺ​ലൈ​ൻ ഭക്ഷണ വിതരണം, സ്മാ​ർ​ട്ട് മൊ​ബി​ലി​റ്റി എ​ന്നി​വ​യു​ടെ ഭാ​വി​യി​ലേ​ക്കു​ള്ള ഒ​രു കു​തി​ച്ചു​ചാ​ട്ട​ത്തി​ന്‍റെ ആ​രം​ഭ​മാ​കു​മെ​ന്ന്​ ത​ല​ബാ​ത്ത് യു.​എ.​ഇ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ത​ഷ്യാ​ന റ​ഹ​ൽ പ​റ​ഞ്ഞു. സി​ലി​ക്ക​ൺ ഒ​യാ​സി​സി​ലെ താ​മ​സ​ക്കാ​ർ​ക്ക് സു​സ്ഥി​ര​വും ത​ട​സ്സ​മി​ല്ലാ​ത്ത​തു​മാ​യ ഡെ​ലി​വ​റി ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ത​ല​ബോ​ട്ടു​ക​ൾ പു​റ​ത്തി​റ​ക്കു​ന്ന​തി​ൽ അ​ഭി​മാ​ന​വു​മു​ണ്ടെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. പ​രീ​ക്ഷ​ണ വി​ജ​യ​ത്തി​നാ​യി ത​ങ്ങ​ൾ ഉ​റ്റു​നോ​ക്കു​ക​യാ​ണെ​ന്ന്​ സി​ലി​ക്ക​ൺ ഒ​യാ​സി​സ്​ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​ജു​മാ അ​ൽ മ​ത്​​റൂ​ഷി പ​റ​ഞ്ഞു.

അത്യാധൂനിക നി​ർ​മി​ത​ബു​ദ്ധി സാ​​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്കു​ന്ന പ​ദ്ധ​തി​യി​ൽ ഉ​പ​ഭോ​ക്​​താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന സം​വി​ധാ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. റോ​ബോ​ട്ടു​ക​ളി​ൽ സം​വി​ധാ​നി​ച്ച വി​വി​ധ ഇ​ൻ-​ബി​ൽ​റ്റ് സെ​ൻ​സ​റു​ക​ളും നൂ​ത​ന അ​ൽ​ഗോ​രി​ത​ങ്ങ​ളും വ​ഴി ചു​റ്റു​പാ​ടു​ക​ൾ വി​ല​യി​രു​ത്താ​നും പാ​ത​യി​ലെ ത​ട​സ്സ​ങ്ങ​ൾ ക​ണ്ടെ​ത്താ​നും ക​ഴി​യും. പി​ഞ്ചു​കു​ട്ടി​ക​ളി​ൽ നി​ന്നും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളി​ൽ നി​ന്നും സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ച്ചാ​ണി​ത്​ സ​ഞ്ച​രി​ക്കു​ക.

റസ്റ്റാ​റ​ന്‍റു​ക​ളി​ൽ​നി​ന്ന്​ ഭ​ക്ഷ​ണം വി​ല്ല​ക​ളു​ടെ പ​ടി​വാ​തി​ലി​ൽ എ​ത്തി​ക്കു​ന്ന​താ​ണ്​ സം​വി​ധാ​നം. ത​ല​ബാ​ത്തി​ന്‍റെ ആ​പ്പു​മാ​യി പൂ​ർ​ണ​മാ​യി സം​യോ​ജി​പ്പി​ച്ച​തി​നാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് റോ​ബോ​ട്ടി​ന്‍റെ യാ​ത്ര ട്രാ​ക്ക് ചെ​യ്യാ​നും വി​ല്ല​ക്ക്​ മു​ന്നി​ൽ എ​ത്തു​മ്പോ​ൾ ആ​പ് വ​ഴി അ​റി​യാ​നും ക​ഴി​യും. ആ​പ്പി​ൽ പ​റ​യു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച്​ ക​ണ്ടെ​യ്​​ന​ർ തു​റ​ന്ന്​ ​ത​ല​ബോ​ട്ടി​ൽ​നി​ന്ന്​ ഭ​ക്ഷ​ണം കൈ​പ്പ​റ്റാം. നേ​ര​ത്തേ പ​രീ​ക്ഷ​ണാ​ർ​ഥം പ​ദ്ധ​തി എ​ക്സ്​​പോ 2020 ദു​ബൈ​യി​ൽ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

About the author

themediatoc

Leave a Comment