GulfUAE

ശിവഗിരി തീർത്ഥാടനം നവതി ആഘോഷം; ഒക്ടോബർ 30ന് അജ്മാൻ ഇന്ത്യൻ അസ്സോസിയേഷൻ ഹാളിൽ

ദുബായ് – വർക്കല ശിവഗിരി തീർത്ഥാടനത്തിന്റെ 90മത് വാർഷികവും, ശിവഗിരി ബ്രഹ്മ വിദ്യാലയത്തിന്റെ കനക ജൂബിലിയും, വിപുലമായ പരിപാടികളോടെ യു.എ.ഇയിൽ ആഘോഷിക്കുന്നു. അജ്മാൻ ജർഫിലുള്ള ഇന്ത്യൻ അസ്സോസിയേഷൻ ഹാളിൽ ഒക്ടോബർ 30 ന് രാവിലെ 9 മണിക്ക് കേരളത്തിന്റെ ബഹുമാനപ്പെട്ട കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പരിപാടി ഉൽഘാടനം ചെയ്യും.

ഇതോട് അനുബന്ധിച്ചു ലോകമെമ്പാടും ഒരു വർഷം നീളുന്ന ആഘോഷപരിപാടികളാണ് ശിവഗിരി മഠത്തിന്റെ ഏക പോഷക സംഘടനയായ ഗുരുധർമ്മ പ്രചരണ സഭയുടെ നേതൃത്വത്തിൽ അരങ്ങേറുന്നത്. യു.എ.ഇയിൽ ഉള്ള ഗുരുധർമ്മ പ്രചരണസഭയുടെ നേതൃത്വത്തിൽ കനക നവതി 2022 എന്ന പേരിലാണ് ആഘോഷപരിപാടികൾ അരങ്ങേറുക എന്ന് ആഘോഷ കമ്മിറ്റി ചെയർമാൻ Adv Y A റഹിം അറിയിച്ചു.

രാവിലെ 7 മണിമുതൽ ആരംഭിക്കുന്ന പരിപാടിയിൽ ഗുരുദേവ ഭജന, സാംസ്കാരിക സമ്മേളനം. കലാപരിപാടികൾ, സംഗീത വിരുന്ന് തുടങ്ങിയവ ഉണ്ടായിരിക്കും. ശിവഗിരി മഠാധിപതി ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ, ശ്രീമദ് ഋതംബരാനന്ദ സ്വാമികൾ, ശ്രീമദ് വീരേശ്വരാനന്ദ സ്വാമികൾ, GDPS രക്ഷാധികാരി Dr. K സുധാകരൻ എന്നിവരുടെ സാന്നിധ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ വിശ്വഗുരു ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങളെപ്പറ്റിയും തീർത്ഥാടനത്തിന്റെ അഷ്ടലക്ഷ്യങ്ങളെ ആസ്പദമാക്കിയുമുള്ള പ്രഭാഷണങ്ങളും. മഹാഗുരുവിന്റെ കൃതികളെ ആസ്പദമാക്കിയുള്ള നൃത്താവിഷ്കാരങ്ങളും ഉണ്ടായിരിക്കുന്നതാണ്.

പ്രസ്തുത ചടങ്ങിൽ ഗുരുധർമ്മ പ്രചരണസഭ വൈസ് പ്രസിഡന്റ് ശ്രീ VK മുഹമ്മദ്, NTV ചെയർമാൻ ശ്രീ മാത്തുകുട്ടി കടോൺ, ജി.ഡി.പി.സ് മാതൃസഭ രക്ഷാധികാരി ശ്രീമതി അജിത രാജൻ, കനക നവതി ജനറൽ കൺവീനർ ശ്രീ കലാധർ ദാസ്, പ്രോഗ്രാം ഡയറക്ടർ ശ്രീ രാജീവ് പിള്ള എന്നിവർ സംസാരിക്കും. സാംസ്കാരിക സമ്മേളനത്തിൽ വെച്ച് റോയൽ ഫർണിചർ ഫൗണ്ടർ ശ്രീ സുഗതൻ, അൽ അമാനി ഗ്രൂപ്പ് ചെയർമാൻ ശ്രീ. TS രാജൻ, വിജയ ഇന്റർനാഷണൽ കൺവെൻഷൻ സെന്റർ ഫൗണ്ടർ ശ്രീ K P വിജയൻ എന്നീ മഹത് വ്യക്തികളെ ആദരിക്കും.

ആദരണീയനായ പാണക്കാട് സയീദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ജീവിത വീക്ഷണത്തെ പറ്റി മുജീബ് ജയ്ഹൂൺ രചിച്ച Slogans Of The Sage എന്ന പുസ്തകത്തിന്റെ മലയാള പതിപ്പ് ശിവഗിരി മഠാധിപതി പ്രകാശനം ചെയ്യും. ഒപ്പം മുജീബ് ജൈഹൂണിന് ശ്രീനാരായണ ഗുരു ശ്രേഷ്ഠ 2022 പുരസ്കാരം സമ്മാനിക്കും. സാമൂഹ്യ പ്രവർത്തകനായ പ്രേംസായി ഹരിദാസിനു ശ്രീനാരായണ ഗുരുകൃപ 2022 പുരസ്കാരവും പ്രസ്തുത ചടങ്ങിൽ സമ്മാനിക്കും.

ഉച്ചയ്ക്ക് ശേഷം പ്രമുഖ കലാകാരന്മാരുടെ നൃത്തനൃത്യങ്ങളും പ്രശസ്ത സിനിമ പിന്നണി ഗായകരായ ശ്രീ ശ്രീനാഥും ശ്രീമതി സോണിയയും, ദേവിക സൂര്യപ്രകാശും ഒപ്പം യു.എ.ഇയിലുള്ള ഗായകരും ഒന്നിച്ചുള്ള മ്യൂസിക്കൽ ഷോയും ഉണ്ടായിരിക്കുന്നതാണ്. ദുബായിൽ നടന്ന വാർത്താസമ്മേളനത്തിൽ ഗുരുധർമ്മ പ്രചരണ സഭ യു.എ.ഇ ഭാരവാഹികളായ ശ്രീ KP രാമകൃഷ്ണൻ, Adv. ശ്രീ ശ്യാം, P പ്രഭു, ശ്രീമതി സ്വപ്ന ഷാജി, ശ്രീ സുഭാഷ് ചന്ദ്ര, ശ്രീ ഉന്മേഷ് ജയന്തൻ എന്നിവർ പങ്കെടുത്തു.

Shares:

Related Posts

Featured

ബഹിരാകാശ ഗവേഷണത്തിൽ സഹകരണം ശക്തമാക്കാൻ യുഎഇ; ബഹിരാകാശ ഏജൻസി ഷാർജ സർവകലാശാലയുമായി ധാരണാപത്രം ഒപ്പിട്ടു

അബുദാബി: ബഹിരാകാശ ഗവേഷണത്തിൽ സഹകരണം ശക്തമാക്കുന്നതിന്റെ ഭാ​ഗമായി ബഹിരാകാശ ഏജൻസിയും ഷാർജ സർവകലാശാലയും തമ്മിൽ ധാരണാപത്രം ഒപ്പിട്ടു. ഷാർജ അക്കാദമി ഫോർ ആസ്ട്രോണോമി, സ്പേസ് സയൻഡ് ആൻഡ് ടെക്നോളജി ആസ്ഥാനത്തു നടന്ന ചടങ്ങിൽ യുഎഇ ബഹിരാകാശ ഏജൻസി ഡയറക്ടർ ജനറൽ സലേം
Business

ഫിറ്റ്നസ് മേഖലയിൽ മുന്നേറാൻ എക്സ്ട്രീം ഫിറ്റ്നസ് അക്കാഡമി ഇന്‍റർനാഷണൽ ദുബായിൽ

ദുബായ്: ലോകോത്തര നിലവാരത്തിലുള്ള ഫിറ്റ്നസ് സൗകര്യങ്ങളുമായി ഫിറ്റ്നസ് മേഖലയിൽ 15 വർഷത്തെ പ്രവർത്തന പരിചയമുള്ള എക്സ്ട്രീം ഫിറ്റ്നസ് അക്കാഡമി ഇന്‍റർനാഷനൽ ദുബായിൽ പ്രവർത്തനം തുടങ്ങി. ലോക പ്രശസ്ത പരിശീലകർ, ഗസ്റ്റ് സ്പീക്കർമാർ എന്നിവരെ ഉപയോഗിച്ച് ശാരീരിക ക്ഷമത നിലനിർത്താൻ ആവശ്യമായ സാഹചര്യം
Entertainment

എ​യ​റോ​​ പ്ലൈൻ യു.​ബി.​എ​ൽ ബാ​ഡ്​​മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്; മൂ​ന്നാം സീ​സ​ൺ ന​വം​ബ​ർ 6, 13, 20 തീ​യ​തി​ക​ളി​ൽ

ദുബായ് - പ്രവാസലോകത്തെ ബാ​ഡ്​​മി​ന്‍റ​ൺ താ​ര​ങ്ങ​ളെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന യു.​എ.​ഇ​യി​ലെ പ്ര​മു​ഖ ക്ല​ബാ​യ എ​യ​റോ​​ പ്ലൈൻ യു.​ബി.​എ​ൽ (യു​നൈ​റ്റ​ഡ്​ ബാ​ഡ്​​മി​ന്‍റ​ൺ ല​ജ​ന്‍റ്) സ്​​പോ​ർ​ട്​​സ്​ അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗോ​ൾ​ഡ്​ ലെ​വ​ൽ ബാ​ഡ്​​മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്​ യു.​എ.​ഇ സ്​​പോ​ർ​ട്​​സ്​ കൗ​ൺ​സി​ലി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ ന​ട​ത്തു​ന്ന മൂ​ന്നാം സീ​സ​ൺ ന​വം​ബ​ർ
Featured

സിനിമയെ ഗൗരവമായി കാണുന്നവരാണ് മലയാളികള്‍: നടന്‍ ജയസൂര്യ

ഷാര്‍ജ - ഹാസ്യമായാലും കഥാചിത്രമായാലും സിനിമയെ ഗൗരവത്തോടെ സമീപിക്കുന്നവരാണ് മലയാളി സമൂഹമെന്ന് സിനിമാ താരം ജയസൂര്യ പറഞ്ഞു. സിനിമയില്‍ എന്തെങ്കിലും കാണിച്ച് മലയാളി പ്രേക്ഷകരെ കബളിപ്പിക്കാനാവില്ല. മറ്റു ഭാഷാ ചിത്രങ്ങളില്‍ കാണുന്ന തരത്തില്‍ അതിഭാവുകത്വമുള്ള നായകന്മാരെയോ വില്ലന്‍മാരെയോ മലയാളത്തില്‍ അംഗീകരിക്കില്ല. ഓരോ
Leave a Reply

Your email address will not be published. Required fields are marked *