Breaking NewsGulf

മതസഹിഷ്ണുതയുടെ തിടമ്പേറ്റി ദുബൈയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം തുറന്നു.

ദുബായ് – മതസഹിഷ്ണുതയുടെ മകുടോദാഹരണമായ ദുബായിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം ആചാരാനുഷ്ഠാനങ്ങളോടെ ജബൽ അലിയിൽ തുറന്നു. യു.​എ.​ഇ സ​ഹി​ഷ്ണു​ത, സഹവർതിത്വ മ​ന്ത്രി ശൈ​ഖ് ന​ഹ്​​യാ​ൻ ബി​ൻ മു​ബാ​റ​ക് ആ​ൽ നഹ്​യാനാണ്​ ഉദ്​ഘാടനം നിർവഹിച്ചത്​. ഇന്ത്യൻ അംബാസഡർ സഞ്ജയ്​ സുധീർ, കമ്യൂനിറ്റി ഡവലപ്​മെന്‍റ്​ അതോറിറ്റി ഡയറക്ടർ ജനറൽ അഹ്​മദ്​ ജുൽഫർ തുടങ്ങിയവരും പ​ങ്കെടുത്തു.

ദുബായ് ബ​ർ​ദു​ബൈ​യി​ൽ 1958 മു​ത​ൽ ഹി​ന്ദു ക്ഷേ​ത്രം നി​ല​വി​ലു​ണ്ട്. വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ടുത്തെ വ​ർ​ധി​ച്ച തി​ര​ക്കു​കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് പു​തി​യ ക്ഷേ​ത്രം നി​ർ​മി​ച്ച​ത്. ക്രി​സ്ത്യ​ൻ ദേ​വാ​ല​യ​ങ്ങ​ൾ​ക്കും ഗു​രു​ദ്വാ​ര​ക്കും സ​മീ​പ​മാ​ണ് പു​തി​യ ക്ഷേ​ത്രം നി​ർ​മിച്ചത്. ബ​ഹു​നി​ല ക്ഷേ​ത്ര​ത്തി​ൽ സ്വാ​മി അ​യ്യ​പ്പ​ൻ, ഗു​രു​വാ​യൂ​ര​പ്പ​ൻ തു​ട​ങ്ങി മ​ല​യാ​ളി​ക​ളു​ടെ പ്ര​ധാ​ന ആ​രാ​ധ​ന മൂ​ർ​ത്തി​കളടക്കം 16 മൂ​ർ​ത്തി​ക​ളു​ടെ പ്ര​തി​ഷ്ഠ​യാ​ണു​ള്ള​ത്. ഉ​ത്ത​രേ​ന്ത്യ​യി​ലെയും ദ​ക്ഷി​ണേ​ന്ത്യ​യി​ലെ​യും പ്ര​ധാ​ന ആ​രാ​ധ​ന മൂ​ർ​ത്തി​ക​ൾ​ക്ക്​ പു​റ​മെ സി​ഖ്​ ആ​രാ​ധ​ന​ക്കു​ള്ള സൗ​ക​ര്യ​വും ക്ഷേ​ത്ര​ത്തി​ലു​ണ്ട്. മൂ​ന്നു​ വ​ർ​ഷം കൊണ്ടാണ് ക്ഷേ​ത്ര നി​ർ​മാ​ണം പൂർത്തീകരിച്ചത്.

ഭക്ത ജനങൾക്ക് ഓ​ൺ​ലൈ​ൻ ബു​ക്കി​ങ് അ​നു​സ​രി​ച്ചാ​ണ് ഇ​വി​ടേ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്. പൂ​ർ​ണരൂ​പ​ത്തി​ൽ ക്ഷേത്രത്തിന്റെ പ്ര​വ​ർ​ത്ത​നം ഇന്നലെ മുതലാണ്​ തുടങ്ങിയത്​. വി​പു​ല​മാ​യ പാ​ർ​ക്കി​ങ്​ സൗ​ക​ര്യ​വും ആ​രാ​ധ​ന ച​ട​ങ്ങു​ക​ൾ​ക്കും മ​റ്റും ഉ​പ​യോ​ഗി​ക്കാ​ൻ പ്ര​ത്യേ​ക ഹാ​ളും ഇ​തി​ൽ പ​ണി​തി​ട്ടു​ണ്ട്.

ത്രീ​ഡി പ്രി​ന്‍റ് ചെ​യ്ത വ​ലി​യ താ​മ​ര ചി​ത്ര​മു​ള്ള പ്ര​ധാ​ന പ്രാ​ർ​ഥ​ന ഹാ​ളി​ലാ​ണ് പ്ര​തി​ഷ്ഠ​ക​ൾ സ്ഥാ​പി​ച്ച​ത്. ഒ​മ്പ​തു​ദി​വ​സം പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തി​യ ശേ​ഷ​മാ​ണ് ഇ​വി​ടെ ഓരോ പ്ര​തി​ഷ്ഠ​ക​ർ​മവും പൂ​ർ​ത്തി​യാ​യ​ത്. ആ​ഗ​സ്റ്റ് അ​വ​സാ​ന​ത്തോ​ടെയാണ് സി​ഖു​കാ​രു​ടെ വി​ശു​ദ്ധ​ഗ്ര​ന്ഥ​മാ​യ ഗു​രു​ഗ്ര​ന്ഥ സാ​ഹി​ബ് സ്ഥാപിച്ചത്. നിരവധി വ്യത്യസ്ത ച​ർ​ച്ചു​ക​ളും, ഗു​രു​നാ​നാ​ക് ദ​ർ​ബാ​ർ ഗു​രു​ദ്വാ​ര​യും ഉ​ൾ​ക്കൊ​ള്ളു​ന്ന ജ​ബ​ൽ അ​ലി​യി​ലെ ‘ആ​രാ​ധ​ന ഗ്രാ​മം’ എ​ന്ന് വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന സ്ഥ​ല​ത്താ​ണ് ക്ഷേ​ത്രം സ്ഥി​തി​ചെ​യ്യു​ന്ന​ത്.

Shares:

Related Posts

Featured

ഷാർജ കുട്ടികളുടെ വായനോത്സവം മെയ് മൂന്നിന് കൊടിയേറും

ഷാർജ - ട്രെയിന്‍ യുവർ ബ്രെയിന്‍ (നിങ്ങളുടെ തലച്ചോറിനെ പരിശീലിപ്പിക്കുക) എന്ന ശീർഷകത്തിൽ14 മത് ഷാർജ കുട്ടികളുടെ വായനോത്സവത്തിന് മെയ് മൂന്നിന് ഷാർജയില്‍ തുടക്കമാകും. മെയ് 14 വരെ നടക്കുന്ന വായനോത്സവത്തില്‍ 1658 വർക് ഷോപ്പുകളും സെഷനുകളും 66 രാജ്യങ്ങളില്‍ നിന്നുളള
Breaking News

പുസ്തകങ്ങളിലൂടെ സംസ്‌കാരങ്ങളെ സമന്വയിപ്പിക്കാന്‍ കഴിയും; ഡോ.ശൈഖ് സുല്‍ത്താന്‍

ഷാർജ - അക്ഷരലോകം കാത്തിരുന്ന ഷാര്‍ജ രാജ്യാന്തര പുസ്തക മേളയുടെ 41മത് എഡിഷന്‍ ഷാര്‍ജ എക്സ്പോ സെന്ററില്‍ ചൊവ്വാഴ്ച സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു.'സ്‌പ്രെഡ് ദി വേഡ്'
Gulf

ജി.സി.സി ‘സിംഗിൾ എൻട്രി പോയിന്റ് പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ച്‌ ദുബായ്

ദുബൈ: ഗൾഫ് രാജ്യങ്ങൾക്കിടയിലെ വിമാനയാത്ര നടപടികൾ സുഗമമാക്കാനും ഏകീകരിക്കുന്നതിനും വേണ്ടിയുള്ള ജി.സി.സി ‘സിംഗിൾ എൻട്രി പോയന്‍റ് ഫോർ എയർ ട്രാവൽ’ പദ്ധതിയുടെ ആദ്യഘട്ടം ചൊവ്വാഴ്ച ആരംഭിച്ചു. ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ചടങ്ങിൽ ജി.സി.സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ
THE MEDIA TOC
Gulf

ബ​സ് യാത്രക്ക് പുതിയ കാർഡുമായി (അ​ല്‍ മ​സ​ര്‍ കാ​ര്‍ഡ്) അജ്‌മാൻ എമിറേറ്റ്.

അജ്‌മാൻ - അ​ജ്മാ​നി​ലെ പൊ​തു​ബ​സ് ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ൽ, അ​ല്ലെ​ങ്കി​ൽ മ​റ്റ് എ​മി​റേ​റ്റു​ക​ളി​ലേ​ക്ക്​ യാ​ത്ര​ചെ​യ്യാ​ൻ ബ​സ് ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ങ്കി​ൽ അ​ജ്മാ​ന്‍ ട്രാ​ന്‍സ്പോ​ര്‍ട്ട് യാത്രക്കാർക്ക് അ​നു​വ​ദി​ക്കു​ന്ന 'മ​സാ​ർ കാ​ർ​ഡ് 'യാ​ത്രാ​നി​ര​ക്ക് കു​റ​ക്കാ​ൻ സ​ഹാ​യി​ക്കും. ആ​ദ്യ​മാ​യി അ​ജ്മാ​നി​ലെ പൊ​തു ബ​സ് സ​ർ​വീ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​യാ​ലും സ്ഥി​രം ഉ​പ​യോ​ഗി​ക്കു​ന്ന ആ​ളാ​യാ​ലും മ​സാ​ർ
Leave a Reply

Your email address will not be published. Required fields are marked *