GulfSaudi Arabia

സൗദി കിരീടാവകാശിയുടെ പുതിയ നയപ്രഖ്യാപനം; ‘ഡൗൺടൗൺ കമ്പനി’ 12 നഗരങ്ങളിൽ വൻ വികസനം വരുന്നു.

റിയാദ് – സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ പുതിയ നയപ്രഖ്യാപനം നടത്തി. സൗദിയിലെ 12 നഗരങ്ങളിൽ വൻ വികസനം സാധ്യമാക്കുന്ന ‘സൗദി ഡൗൺടൗൺ കമ്പനി’ പദ്ധതിക്കാണ് രൂപം നൽകിയത്. വിഷൻ-2030 ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി സമ്പദ്‌ വ്യവസ്ഥയുടെ വൈവിധ്യവത്കരണം ത്വരിതപ്പെടുത്താനും, എണ്ണയിതര വരുമാന സ്രോതസ്സുകൾ വർധിപ്പിക്കാനും കൂടി ലക്ഷ്യം വെക്കുന്നതാണ് തെരഞ്ഞെടുത്ത 12 നഗരങ്ങളുടെ വികസന പദ്ധതി നടപ്പാക്കുന്നത്.

നജ്‌റാൻ, ജിസാൻ, ഹാഇൽ, അൽബാഹ, അറാർ, താഇഫ്, ദൗമത്തുൽ ജൻദൽ, തബൂക്ക്, മദീന, അൽ ഖോബാർ, അൽ അഹ്‌സ, ബുറൈദ, എന്നിവിടങ്ങളിൽ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഉപയോഗിച്ച് 10 ലക്ഷം ചതുരശ്ര മീറ്ററിൽ നഗര വികസനം നടപ്പാക്കുകയാണ് കമ്പനിയുടെ പ്രഥമ ലക്ഷ്യം.ഒപ്പം സ്വകാര്യ മേഖലക്കും നിക്ഷേപകർക്കും പങ്കാളിത്തം നൽകി ചില്ലറ വ്യാപാര സമുച്ചയങ്ങൾ, വിനോദ കേന്ദ്രങ്ങൾ, പാർപ്പിട പദ്ധതികൾ തുടങ്ങിയവയുടെ നിർമാണത്തിന് എസ്.ഡി.സി നേതൃത്വം നൽകും.

ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തും വിധമായിരിക്കും നഗര വികസനം നടപ്പാക്കുക. സൗദിയുടെ വൈവിധ്യമാർന്ന പ്രാദേശിക സംസ്കാരങ്ങളിൽനിന്നും പരമ്പരാഗത വാസ്തു രീതികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്

സ്വകാര്യമേഖലക്ക് പുതിയ അവസരങ്ങൾ ലഭ്യമാക്കുന്നതിനും തദേശീയർക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ‘സൗദി ഡൗൺടൗൺ കമ്പനി’ പദ്ധതികൾ സഹായകമാകും. വ്യാപാര, നിക്ഷേപ അവസരങ്ങളൊരുക്കി സമ്പദ്ഘടനയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ് അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തിക്കൊണ്ടുള്ള ഈ നഗര വികസനം. പ്രാദേശിക, തദ്ധേശീയ സംരംഭകരുടെ വൈദഗ്ധ്യവും ഉപയോഗപ്പെടുത്തും വിധമായിരിക്കും കാര്യങ്ങൾ രൂപപ്പെടുത്തുക.

Shares:

Related Posts

Gulf

അബുദാബി മിഡ് ടേം അവധി പ്ര​ഖ്യാ​പി​ച്ചു; ഒ​ക്ടോ​ബ​ര്‍ 17 മു​ത​ല്‍ 23 വ​രെ​.

അബുദാബി - ഒ​ക്ടോ​ബ​ര്‍ 17 മു​ത​ല്‍ 23 വ​രെ​ ഏ​ഴ് ദി​വ​സം അ​ബൂ​ദാ​ബി​യി​ലെ സ്വ​കാ​ര്യ സ്‌​കൂ​ളു​ക​ള്‍ക്ക് മിഡ് ടേം അവധി പ്ര​ഖ്യാ​പി​ച്ചു. ഒ​ക്ടോ​ബ​ര്‍ 24ന് ​സ്‌​കൂ​ളു​ക​ള്‍ തു​റ​ക്കും. പ​ഠ​ന​നി​ല​വാ​രം വി​ല​യി​രു​ത്താ​ന്‍ അ​വ​ധി​ക്കാ​ലം വി​നി​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ വി​ദ്യാ​ര്‍ഥി​ക​ളോ​ട് നി​ർ​ദേ​ശി​ച്ചു. ഓ​രോ കു​ട്ടി​ക​ളു​ടെ​യും പ​ഠ​ന​നി​ല​വാ​രം
Business

ദുബായ് മൻഖൂലിലിൽ ‘യു.ഡ‌ബ്ല്യു മാൾ’ തുറന്ന് യുണീക് വേൾഡ് ഗ്രൂപ്പ്

ദുബായ്: ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വർഷങ്ങളുടെ പ്രവർത്തിപരിചയമുള്ള ബിസിനസ് ഗ്രൂപ്പായ യുണീക് വേൾഡിന്‍റെ പുതിയ ഗോൾഡ് ജ്വല്ലറി & ലൈഫ്‌സ്‌റ്റൈൽ ഹബ് 'യു.ഡ‌ബ്ല്യു മാൾ' മൻഖൂലിലിൽ പ്രവർത്തനമാരംഭിച്ചു. സബഹുമാനപ്പെട്ട പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ മാൾ ഉദ്ഘാടനം ചെയ്തു. യുണീക്
Business

ലുലു എക്സ്ചേഞ്ചും ലുലു മണിയും അർജന്റീനിയൻ ഫുട്ബോൾ അസോസിയേഷനുമായി പങ്കാളികളായി

ദുബായ്: കേരളത്തിൽ കളിക്കാനുള്ള മന്ത്രി തല ചർച്ചകൾ സജീവമായി നടക്കുന്നതായി അർജന്‍റീന ടീം മാർക്കറ്റിങ്​ ഡയറക്ടർ ലിയാൻഡ്രോ പീറ്റേഴ്സൺ. അടുത്ത ഫുട്ബോൾ ലോക കപ്പിന് മുൻപ് ടീം കേരളത്തിൽ എത്തുമെന്നാണ് പ്രതീക്ഷ എന്നും അദ്ദേഹം പറഞ്ഞു. ദുബായിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സുമായി
Leave a Reply

Your email address will not be published. Required fields are marked *