ദുബായ് – കേന്ദ്രസർക്കാർ അനുമതി ലഭിച്ചാൽ യു.എ.ഇ – കേരള സെക്ടറിൽ ചാർട്ടേഡ് വിമാന, കപ്പൽ സർവിസ് ആരംഭിക്കാൻ സംസ്ഥാന സർക്കാർ തയാറാണെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ. മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രതിനിധി സംഘവുമായി കോഴിക്കോട്ട് നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ ആവശ്യം ഉന്നയിച്ച് കൗൺസിൽ മുഖ്യമന്ത്രി പിണറായി വിജയന് അദ്ദേഹം നിവേദനം നൽകിയിരുന്നു. ഇക്കാര്യം പരിശോധിച്ച് ഉചിതമായ നടപടിയെടുക്കാൻ തന്നെയും മാരിടൈം ബോർഡിനെയും മുഖ്യമന്ത്രി ചുമതലപ്പെടുത്തിയതായി മന്ത്രി അറിയിച്ചു. വിഴിഞ്ഞം തുറമുഖ പ്രവർത്തനം പൂർത്തിയായാൽ കേരളത്തിലെ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ആഭ്യന്തര യാത്ര, ചരക്ക് കപ്പൽ സർവിസ് ആരംഭിക്കാൻ പദ്ധതിയുണ്ടെന്നും മന്ത്രി പറഞ്ഞു. കൗൺസിൽ പ്രസിഡന്റ് സി.ഇ. ചാക്കുണ്ണി മന്ത്രിക്ക് നിവേദനം കൈമാറി. വൈസ് പ്രസിഡന്റ് ബേബി കിഴക്കേഭാഗം, സെക്രട്ടറി പി.ഐ. അജയൻ, ആർ. ജയന്ത്കുമാർ, കെ. സെയ്ത് ഹാരിസ്, വി.കെ. വിജയൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
- Home
- Breaking News
- കേന്ദ്രസർക്കാർ അനുമതി ലഭിച്ചാൽ ചാർട്ടേഡ് വിമാനം, കപ്പൽ സർവിസ് ഉടൻ തുടങ്ങുമെന്ന് മന്ത്രി
കേന്ദ്രസർക്കാർ അനുമതി ലഭിച്ചാൽ ചാർട്ടേഡ് വിമാനം, കപ്പൽ സർവിസ് ഉടൻ തുടങ്ങുമെന്ന് മന്ത്രി
Related Posts
മസ്ക്കത്ത്: വെബ്സൈറ്റ് നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പാസ്പോർട്ട് സേവനങ്ങൾ താത്കാലികമായി നിർത്തിവെച്ചതായി മസ്ക്കറ്റ് ഇന്ത്യൻ എംബസി. സെപ്റ്റംബർ രണ്ട് വരെയാണ് താത്കാലികമായി നിർത്തിവിച്ചിരിക്കുന്നത്. അതേസമയം ബിൽഎസ് സേവനങ്ങൾക്ക് തടസമുണ്ടാകില്ലെന്ന് മസ്ക്കറ്റ് ഇന്ത്യൻ എംബസി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
ദുബായ്: അന്താരാഷ്ട്ര സമാധാന പാലനവുമായി ബന്ധപ്പെട്ട് ലോകമെമ്പാടുമുള്ള 2,800ലധികം പേരെ സ്വാഗതം ചെയ്ത് ലോകത്തിലെ ഏറ്റവും വലിയ ഉച്ചകോടിക്ക് ദുബായ് 2025 ഏപ്രിൽ 12, 13 തിയതികളിൽ ദുബായ് എക്സ്പോ സിറ്റി ആതിഥേയത്വം വഹിക്കും. നീതിയിലും സ്നേഹത്തിലും സമാധാനത്തിലും ഊന്നൽ നൽകുന്ന
ദുബായ് - വിനോദസഞ്ചാരികളുടെ പറുദീസയായ ദുബായിലെ നഗരവാസികൾക്കും സന്ദർശകർക്കും ലോകോത്തര ഷോപ്പിങ് അനുഭവം സമ്മാനിക്കുന്ന 28മത് ദുബൈ ഷോപ്പിങ് ഫെസ്റ്റിവൽ വ്യാഴാഴ്ച ആരംഭിക്കും. 46 ദിവസം നീണ്ടുനിൽക്കുന്ന ഫെസ്റ്റിവലിന്റെ മാറ്റുകൂട്ടാൻ ഇത്തവണ ലോകകപ്പ് ഫാൻ ഫെസ്റ്റും ഒരുക്കിയതായി സംഘാടകരായ ദുബൈ ഫെസ്റ്റിവൽസ്
ഷാർജ: 41മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കുട്ടികൾക്കായിനിരവധി വിപുലമായ പരിപാടികൾഒരുങ്ങുന്നതായി പുസ്തകമേള സംഘടകർ അറിയിച്ചു. കുട്ടികളെ വായനയുടെയും വിജ്ഞാനത്തിന്റെയും ലോകത്ത് മുന്നേറാൻ പ്രചോദിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. എക്സ്പോ സെന്ററിൽ നവംബർ 2മുതൽ 13 വരെ നടക്കുന്ന മേളയിൽ 623





