Breaking NewsFeatured

ആരാധനാലയങ്ങൾക്ക് അടുത്ത് അ​ല​ക്ഷ്യ​മാ​യി പാർക്കിങ്; 1000 ദി​ര്‍ഹം പി​ഴ ചു​മ​ത്തു​മെ​ന്ന് മു​ന്ന​റി​യി​പ്പുമായി അ​ധി​കൃ​ത​ർ

അ​ബൂ​ദ​ബി – രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ ആരാധനാലയങ്ങൾക്ക് മു​ന്നി​ല്‍ പരിസരങ്ങളിലും വാ​ഹ​ന​ങ്ങ​ള്‍ അ​ല​ക്ഷ്യ​മാ​യി പാ​ര്‍ക്ക് ചെ​യ്യു​ന്നവർക്ക് മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്. നിലവിൽ റമ്ദാൻ ത​റാ​വീ​ഹ് ന​മ​സ്‌​കാ​ര സ​മ​യ​ത്തും മ​റ്റും വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍ക്ക് ചെ​യ്യു​ന്ന​ത് ഗ​താ​ഗ​ത ത​ട​സ്സ​ത്തി​ന്​ കാ​ര​ണ​മാ​വു​ന്നു​ണ്ട്. ഇ​ത് അ​ടി​യ​ന്ത​ര സ​ര്‍വി​സ് ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളെ ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ജീ​വ​ന്‍ര​ക്ഷാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വൈ​കി​പ്പി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് അ​ബൂ​ദ​ബി പൊ​ലീ​സ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ല്‍കി​യ മു​ന്ന​റി​യി​പ്പി​ല്‍ വ്യക്തമാക്കി. കാ​ല്‍ന​ട​പ്പാ​ത​ക​ള്‍ കൈ​യേ​റി​യും പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ള്‍ അ​ട​ച്ചും പാ​ര്‍ക്ക് ചെ​യ്യ​രു​ത്.

എന്നാൽ നി​ര്‍ദി​ഷ്ട മേ​ഖ​ല​ക​ളി​ല്‍ അ​ല്ലാ​തെ ന​ട​പ്പാ​ത​ക​ളി​ലും മ​റ്റും പാ​ര്‍ക്ക് ചെ​യ്യു​ന്ന​ത് 1000 ദി​ര്‍ഹം പി​ഴ ചു​മ​ത്ത​പ്പെ​ടു​ന്ന കു​റ്റ​മാ​ണ്. ചു​മ​ത്ത​പ്പെ​ടു​ന്ന പി​ഴ 60 ദി​വ​സ​ത്തി​നു​ള്ളി​ല്‍ അ​ട​ച്ചാ​ല്‍ 35 ശ​ത​മാ​നം ഡി​സ്‌​കൗ​ണ്ട് ല​ഭി​ക്കും. 60 ദി​വ​സം മു​ത​ല്‍ ഒ​രു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ പി​ഴ അ​ട​ച്ചാ​ല്‍ 25 ശ​ത​മാ​നം ഇ​ള​വ് ന​ല്‍കു​ന്ന​താ​ണ്. അ​ബൂ​ദ​ബി സ​ര്‍ക്കാ​റി​ന്‍റെ ഡി​ജി​റ്റ​ല്‍ ചാ​ന​ലു​ക​ള്‍ മു​ഖേ​ന​യോ പൊ​ലീ​സി​ന്‍റെ ക​സ്റ്റ​മ​ര്‍ സ​ര്‍വി​സ് പ്ലാ​റ്റ്‌​ഫോ​മു​ക​ള്‍ മു​ഖേ​ന​യോ പി​ഴ​യ​ട​ക്കാ​വു​ന്ന​താ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കിയിട്ടുണ്ട്.

Shares:

Related Posts

Business

വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കോൺഫറൻസ് ഷാർജയിൽ

ദുബായ്: ഈ വർഷത്തെ വേൾഡ് മലയാളി കൗൺസിലിന്‍റെ ഗ്ലോബൽ ദ്വൈവാർഷിക കോൺഫറൻസ് 27 മുതൽ 29 വരെ ഷാർജയിൽ നടക്കും. ഷാർജ കോർണിഷ് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് 400 ലധികം പേർ പങ്കെടുക്കും."മാറുന്ന ആഗോള ക്രമത്തിൽ വർധിച്ചു
Breaking News

ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു.

അബുദാബി: ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. ഇന്നലെയാണ് മരണം സംഭവിച്ചത്. ഷെയ്ഖ് ഹസ്സയുടെ വിയോഗത്തിൽ പ്രസിഡൻഷ്യൽ കോടതി അനുശോചിച്ചു. ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി
Breaking News

ഇനിമുതൽ മു​ഖം ‘എമിഗ്രേഷന്റെ’ കണ്ണാടി; വി​മാ​ന​യാ​ത്ര​ക്ക്​ പാ​സ്​​പോ​ർ​ട്ട്​ വേ​ണ്ട

ദുബായ് - ദുബായ് എയർപോർട്ടുകളിൽ പു​തി​യ ബ​യോ​മെ​ട്രി​ക്​ സം​വി​ധാ​നം നി​ല​വി​ൽ വ​രു​ന്ന​തോ​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഇനിമുതൽ മു​ഖം മാ​ത്രം മ​തി. മു​ഖ​വും ക​ണ്ണും സ്കാ​ൻ ചെ​യ്യു​ന്ന​തോ​ടെ വ്യ​ക്തി​ക​ളു​ടെ സ​ക​ല വി​വ​ര​ങ്ങ​ളും വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​മ്പ്യൂ​ട്ട​റു​ക​ളി​ൽ തെ​ളി​യും. ഇ​തോ​ടെ യാത്രക്കാർക്ക് ബോ​ർ​ഡി​ങ്​ പാ​സ്​ പോ​ലു​മി​ല്ലാ​തെ
Entertainment

ഷാര്‍ജ പുസ്തക മേളയില്‍ താരമായി ‘പൊന്നിയിന്‍ സെല്‍വന്‍’

ഷാര്‍ജ - 41മത് ഷാര്‍ജ രാജ്യാന്തര പുസ്തക മേള രണ്ടാം ദിനം പിന്നിട്ടപ്പോള്‍ മലയാള പുസ്തക വിഭാഗത്തില്‍ താരമായി 'പൊന്നിയിന്‍ സെല്‍വന്‍'. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിന്റെ മലയാള പതിപ്പിന് പുസ്തക മേളയില്‍ ആവശ്യക്കാര്‍ ഏറെയാണ്. എഴുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് തമിഴിയില്‍
Leave a Reply

Your email address will not be published. Required fields are marked *