Breaking News Featured Gulf UAE

ദുബായിൽ കഴിഞ്ഞ വർഷം നടന്നത്​ 1.59 ലക്ഷം ശസ്ത്രക്രിയകൾ: ദുബൈ ഹെൽത്ത്​ അതോറിറ്റി

Written by themediatoc

ദുബായ് – ദുബായിൽ കഴിഞ്ഞ വർഷത്തെ കണക്കനുസരിചച്ച് മൊത്തം1.59 ലക്ഷം ശസ്ത്രക്രിയകൾ നടന്നതായി ദുബൈ ഹെൽത്ത്​ അതോറിറ്റി. അതോറിറ്റി പുറത്തുവിട്ട കണക്കിലാണ്​ ഇക്കാര്യം വെളിപ്പെടുത്തുന്നത്​. ഡി.എച്ച്​.എക്ക്​ കീഴിൽ ദുബൈയിലെ ആരോഗ്യ മേഖലയിൽ 52 ആശുപത്രികളും 50,000ത്തോളം ആരോഗ്യ പ്രവർത്തകരും ജോലി ചെയ്യുന്നുണ്ട്. ഡോക്ടർമാർ, നഴ്​സ്​, ഡെന്‍റിസ്റ്റ്, ഫാർമസിസ്​റ്റ്​, ടെക്നീഷ്യന്മാർ എന്നിവർ ഇതിൽ ഉ​ൾപ്പെടുന്നു.

ദുബൈയിലെ ആരോഗ്യ മേഖലയുടെ കുതിപ്പാണ്​ ഈ കണക്കുകൾ വ്യക്​തമാക്കുന്നതെന്ന്​ ഡി.എച്ച്​.എ ഡേറ്റ അനാലിസിസ്​ ഡിപ്പാർട്​മെന്‍റ്​ ഡയറക്ടർ ഖാലിസ്​ അൽ ജല്ലഫ്​ പറഞ്ഞു.ദുബായിലെ വ്യത്യസ്ഥ ആശുപത്രികളിലായി 6400ഓളം പേർക്ക്​ ഒരേസമയം കിടത്തിചികിത്സ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഡി.എച്ച്​.എയുടെ സുതാര്യതയോടൊപ്പം ​പ്രാദേശിക, അന്തർദേശീയ തലത്തിലെ സഹകരണവും ദുബൈയുടെ ആരോഗ്യ മേഖലയെ സഹായിക്കുന്നുണ്ട്. ഒപ്പം ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യാൻ ഈ കണക്കുകൾ സഹായിക്കുമെന്നും ദുബൈ ഹെൽത്ത്​ അതോറിറ്റി അധികൃതർ കൂട്ടിച്ചേർത്തു.

About the author

themediatoc

Leave a Comment