Featured Gulf UAE

സൈബർ പ്രതിരോധത്തിൽ യു.എ.ഇയുടെ വൻ ചുവടുവെപ്പ്; ‘യു.എ.ഇ സൈബർ ഫാക്ടറി’ പ്രവർത്തനമാരംഭിച്ചു

Written by themediatoc

ദുബായ്: രാജ്യത്തിന്റെ ഡിജിറ്റൽ സുരക്ഷ ശക്തമാക്കുന്നതിനും സൈബർ സുരക്ഷാ രംഗത്ത് ആഗോള നേതൃത്വത്തിലേക്ക് ഉയരുന്നതിനുമായി യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലും സിപിഎക്സ് (CPX) ഹോൾഡിംഗും സഹകരിച്ച് ‘യുഎഇ സൈബർ ഫാക്ടറി’ ആരംഭിച്ചു. പ്രതിദിനം ശരാശരി 8 ലക്ഷത്തിലധികം സൈബർ ആക്രമണങ്ങൾ രേഖപ്പെടുത്തുന്ന പശ്ചാത്തലത്തിൽ, രാജ്യത്തെ വർദ്ധിച്ചുവരുന്ന സൈബർ ഭീക്ഷണികളെ പ്രതിരോധിക്കാനും പ്രധാന ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളെ സുരക്ഷാ കവചത്തിനുള്ളിലാക്കാനുമാണ് ഈ അത്യാധുനിക സംരംഭം രൂപീകരിച്ചിരിക്കുന്നത്. ഗവൺമെന്റ്-സ്വകാര്യ മേഖലകൾക്ക് ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ യുഎഇയെ ലോകത്തെ പ്രധാന സൈബർ സുരക്ഷാ ഹബ്ബാക്കി മാറ്റാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

About the author

themediatoc

Leave a Comment