BusinessGulf

ഐ.എ.എസ്, മെഡിക്കൽ പരിശീലനം ഇനി അബൂദബിയിലും, എഡ്യുവിസ്ഡം അക്കാദമി

ദുബായ്: ഐ എ എസും, എം ബി ബി എസും പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കായി അബുദബിയില്‍ എഡ്യുവിസ്ഡം അക്കാദമി പ്രവർത്തനം ആരംഭിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികള്‍ക്കായി ഓണ്‍ലൈനിലൂടെയാണ് അക്കാദമി കരിയർ ഗൈഡന്‍സ് നൽകുക.
പ്രഥമഘട്ടത്തിൽ ജൂനിയർ ഐ എ എസ്, ഡോക്ടർ ജൂനിയർ എന്നിങ്ങനെ രണ്ട് കോഴ്സുകളിലായി നല്‍കുക. ഭാവിയില്‍ കൂടുതല്‍ കരിയർ മേഖലകളിലേക്കും കടക്കുമെന്നും എഡ്യുവിസ്ഡം അക്കാദമി പ്രതിനിധികള്‍ അറിയിച്ചു. ഗള്‍ഫ് രാജ്യങ്ങളില്‍ പഠിച്ച വിദ്യാർത്ഥികള്‍ക്ക് മത്സരപരീക്ഷകളില്‍ ജയിക്കാനുളള പ്രാവീണ്യം നല്‍കുകയെന്നുളളതാണ് അക്കാദമിയുടെ പ്രധാന ലക്ഷ്യം.

ഒക്ടോബർ 27 ന് അബുദബി കണ്‍ട്രി ക്ലബില്‍ വൈകീട്ട് അഞ്ച് മണിക്ക് മുനവ്വറലി ഷിഹാബ് തങ്ങള്‍ എഡ്യുവിസ്ഡം അക്കാദമിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. അനില്‍ സ്വരൂപ് ഐഎഎസ് മുഖ്യപ്രഭാഷണം നടത്തും. മുന്‍ കേരള ഡിജിപി റിഷിരാജ് സിംഗ് ഐപിഎസും പ്രത്യേക പ്രഭാഷണം നടത്തും. ഷാഹിദ് തിരുവളളൂർ ഐഐഎസ്, ഡോ അനുരൂപ് സണ്ണി, അഭിഭാഷകയായ നജ്മ തബ്ഷീറ എന്നിവരും ചടങ്ങില്‍ സംബന്ധിക്കും. ദുബായില്‍ നടത്തിയ വാർത്താസമ്മേളത്തില്‍ മാനേജിങ് ഡയറക്ടർ മുഹമ്മദ് ഷബീർ, അക്കാദമി ഡയറക്ടർ ഡോ മുഹമ്മദ് റാഫി, മാനേജിങ് പാർട്നർമാരായ എന്‍ ജോയ്, സഹീർ സികെ, ഖാലിദ് എന്നിവർ പങ്കെടുത്തു.

Shares:

Related Posts

Breaking News

വിസ കാലാവധി കഴിഞ്ഞു രാജ്യം വീട്ടിലെങ്കിൽ ഇനി ‘അബ്​സ്​കോണ്ടിങ്​ ‘ കുരുക്കുവീഴും

ദുബായ് - നിലവിലെ വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞി​ട്ടും രാജ്യത്ത് അനധികൃതമായി താങ്ങുകയോ, വി​സ പു​തു​ക്കാ​തി​രി​ക്കു​ക​യോ, മറ്റു വിസയിലേക്ക് മാറാതിരിക്കുകയോ ചെ​യ്യു​ന്ന സ​ന്ദ​ർ​ശ​ക വി​സ​ക്കാ​ർ​ക്കെ​തി​രെ ‘അ​ബ്​​സ്​​കോ​ണ്ടി​ങ്​’ കേ​സ്​ ന​ൽ​കാ​നാ​ണ് ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ ഒരുങ്ങുന്നത്. സ​ന്ദ​ർ​ശ​ക വി​സ​യി​ലെ​ത്തു​ന്ന​വ​ർ നി​യ​മ​വി​രു​ദ്ധ​മാ​യി ഇ​വി​ടെ തു​ട​രു​ന്ന​ത്​ വി​സ ന​ൽ​കി​യ
Breaking News

പാർക്കിംഗ് നിയമലംഘനങ്ങൾ പിടികൂടാൻ ‘പാർക്കിൻ’; 500-ലധികം അത്യാധുനിക ക്യാമറകൾ പ്രവർത്തനസജ്ജം

ദുബായ്: ദുബായിലെ പൊതു പാർക്കിംഗ് കേന്ദ്രങ്ങളിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി പാർക്കിൻ 500-ലധികം അത്യാധുനിക സ്മാർട്ട് ക്യാമറകൾ സ്ഥാപിച്ചു. റോഡരികിലും, പോസ്റ്റുകളിലും ഘടിപ്പിച്ചിട്ടുള്ള ഈ ഡിജിറ്റൽ സംവിധാനം, വാഹനങ്ങൾ കൃത്യമായ രീതിയിൽ പാർക്ക് ചെയ്തിട്ടുണ്ടോ എന്നും പാർക്കിംഗ് ഫീസ് അടച്ചിട്ടുണ്ടോ എന്നും
Breaking News

കുട്ടികൾക്കായി 600ലേറെ പരിപാടികൾ ഒരുക്കി 41മത് ഷാർജ പുസ്തകമേള

ഷാർജ: 41മത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ കുട്ടികൾക്കായിനിരവധി വിപുലമായ പരിപാടികൾഒരുങ്ങുന്നതായി പുസ്തകമേള സംഘടകർ അറിയിച്ചു. കുട്ടികളെ വായനയുടെയും വിജ്ഞാനത്തിന്‍റെയും ലോകത്ത് മുന്നേറാൻ പ്രചോദിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. എക്സ്പോ സെന്‍ററിൽ നവംബർ 2മുതൽ 13 വരെ നടക്കുന്ന മേളയിൽ 623
Bahrain

ബഹ്‌റൈനിൽ എ​ൻ.​പി.​ആ​ർ.​എ പരിശോധന നടത്തി; നിരവധി നിയമലംഘകരെ കണ്ടെത്തി.

മ​നാ​മ - ബഹ്‌റൈനിൽ നാ​ഷ​നാ​ലി​റ്റി, പാ​സ്പോ​ർ​ട്സ് ആ​ൻ​ഡ് റ​സി​ഡ​ൻ​സ് അ​ഫ​യേ​ഴ്സ് (എ​ൻ.​പി.​ആ​ർ.​എ) അ​ന​ധി​കൃ​ത താ​മ​സ​ക്കാ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന് പ​രി​ശോ​ധ​ന ന​ട​ത്തി കർശനമാക്കി. കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ് പൊ​ലീ​സ് ഡ​യ​റ​ക്ട​റേ​റ്റ്, ലേ​ബ​ർ മാ​ർ​ക്ക​റ്റ് റ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി(എ​ൽ.​എം.​ആ​ർ.​എ) എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന. രാ​ജ്യ​ത്തെ മു​ഴു​വ​ൻപ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളും നി​യ​മം പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. എന്നാൽ നിരവതി നി​യ​മം ല​ഘി​ച്ചവരെ പ​രി​ശോ​ധ​ന​യി​ൽ പി​ടി​കൂ​ടി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ക​യാ​ണ്. നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ 17077077 എ​ന്ന ന​മ്പ​റി​ലോ info@npra.gov.bh എ​ന്ന ഇ-​മെ​യി​ൽ വ​ഴി​യോ എ​ൻ.​പി.​ആ​ർ.​എ കാ​ൾ സെ​ന്റ​റി​നെ അ​റി​യി​ക്കാം.
Leave a Reply

Your email address will not be published. Required fields are marked *