Breaking NewsFeatured

ഡിസംബർ 31 പ്രവാസികൾക്ക് നിർണായകം: നിർദ്ദേശം കമ്പനികൾ നടപ്പാക്കുമോ

ദുബായ്: യു.എ.ഇയിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികൾക്ക് സർക്കാർ മാസങ്ങൾക്ക് മുമ്പ് നൽകിയ നിർദ്ദേശം നടപ്പാക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. തീരുമാനം നടപ്പാക്കുമോ എന്ന കാര്യത്തിൽ പ്രവാസികളും ആശങ്കയിലാണ്. ഡിസംബർ 31നകം നിശ്ചിത ശതമാനം ജോലി സ്വദേശികൾക്ക് നൽകണമെന്നാണ് സർക്കാർ നിർദ്ദേശം നൽകിയിരിക്കുന്നത്. വർഷാന്ത്യമാകുന്ന സാഹചര്യത്തിൽ കമ്പനികളെ ഇക്കാര്യം ആവർത്തിച്ച് അറിയിച്ചിരിക്കുകയാണ് സർക്കാർ. അമ്പതിലധികം പ്രവാസികൾ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികൾ രണ്ട് ശതമാനം ജോലി സ്വദേശികൾക്ക് നൽകണം എന്നതാണ് സർക്കാർ മുന്നോട്ടുവച്ചിരിക്കുന്ന നിബന്ധന.

20 മുതൽ 49 വരെ തൊഴിലാളികൾ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികളിൽ ഒരു സ്വദേശിയെ നിയമിക്കണമെന്നും ഈ വർഷം ജനുവരിക്ക് മുമ്പ് കമ്പനിയിൽ ജോലി ചെയ്തിരുന്ന സ്വദേശിയെ തുടരാൻ അനുവദിക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. യു.എ.ഇയിൽ പ്രവർത്തിക്കുന്ന 23000 കമ്പനികൾ സർക്കാരിന്റെ നിർദ്ദേശം പാലിച്ചു കഴിഞ്ഞു. എന്നാൽ പല കമ്പനികളും നിർദ്ദേശം പാലിച്ചിട്ടില്ല. ഡിസംബർ 31ന് ശേഷവും ഇത്തരം കമ്പനികൾ നിർ‌ദ്ദേശം പാലിച്ചില്ലെങ്കിൽ നടപടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ഇവർ 96000 ദിർഹം പിഴയൊടുക്കേണ്ടി വരും. രണ്ട് സ്വദേശികളെ നിയമിക്കേണ്ട കമ്പനികൾ ഇരട്ടി തുക പിഴയായി നൽകേണ്ടി വരും.ഉയർന്ന ശമ്പളം നൽകേണ്ടി വരുമെന്നതിനാൽ നേരത്തെ കമ്പനികൾ സ്വദേശികൾക്ക് ജോലി നൽകുന്നതിൽ വിമുഖത കാണിച്ചിരുന്നു. എന്നാൽ സർക്കാർ നിർദ്ദേശം അനുസരിക്കാതെ കമ്പനികൾക്ക് പ്രവർത്തനം തുടരാനും സാധിക്കില്ല. അതേസമയം വിദേശികൾക്ക് വൻതോതിൽ ജോലി നഷ്ടപ്പെടുമെന്ന് ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Shares:

Related Posts

Business

ഐ.എ.എസ്, മെഡിക്കൽ പരിശീലനം ഇനി അബൂദബിയിലും, എഡ്യുവിസ്ഡം അക്കാദമി

ദുബായ്: ഐ എ എസും, എം ബി ബി എസും പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കായി അബുദബിയില്‍ എഡ്യുവിസ്ഡം അക്കാദമി പ്രവർത്തനം ആരംഭിക്കുന്നു. ഗള്‍ഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികള്‍ക്കായി ഓണ്‍ലൈനിലൂടെയാണ് അക്കാദമി കരിയർ ഗൈഡന്‍സ് നൽകുക.പ്രഥമഘട്ടത്തിൽ ജൂനിയർ ഐ എ എസ്, ഡോക്ടർ ജൂനിയർ
Breaking News

ഷാര്‍ജയെ ഇളക്കിമറിക്കാന്‍ കിംഗ് ഖാന്‍ വെള്ളിയാഴ്ച രാജ്യാന്തര പുസ്തകമേളയില്‍

ഷാര്‍ജ - രാജ്യാന്തര പുസ്തകമേളയില്‍ ബോളിവുഡ് താരം ഷാരൂഖാന്‍ അതിഥിയായെത്തുന്നു. ലോകം മുഴുവന്‍ ആരാധകരുള്ള ഷാരൂഖാന്‍ നവംബര്‍ 11 വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് പുസ്തക മേളയില്‍ ബാള്‍റൂമില്‍ സിനിമാപ്രേമികളുമായി സംസാരിക്കും. മിഡില്‍ ഈസ്റ്റില്‍ ധാരാളം ആരാധകരുള്ള ഷാരൂഖാന്റെ സിനിമ ഇമാറാത്തികള്‍ക്കും
Featured

നാളെ മുതൽ പാസ്പോർട്ട് സേവനങ്ങൾക്ക് തടസ്സം നേരിടുമെന്ന് അബുദബി ഇന്ത്യൻ എംബസി

അബുദബി: നാളെ മുതൽ ഈ മാസം 22 വരെ പാസ്പോർട്ട് സേവനങ്ങൾ തടസ്സപ്പെടുമെന്ന് അബുദബി ഇന്ത്യൻ എംബസി. പാസ് പോർട്ട് സേവ സംവിധാനത്തിൽ അറ്റകുറ്റപണി നടക്കുന്നതിനാലാണ് താത്കാലിക നിർത്തിവെക്കൽ എന്ന് എംബസി അറിയിച്ചു. ബിഎൽഎസ് കേന്ദ്രങ്ങളിലും പാസ്പോർട്ട് സർവീസുകൾ മുടങ്ങും. അതിനാൽ
Gulf

” നീ എന്റെയൊരു അടയാളം മാത്രമാണ് ” പ്രകാശനം ചെയ്തു

ഷാര്‍ജ - വനിതാ വിനോദിന്റെ രണ്ടാമത് പുസ്തകമായ കവിതാസമാഹാരം 'നീ എന്റെയൊരു അടയാളം മാത്രമാണ്' ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയില്‍ കവിതകള്‍ ചൊല്ലി പ്രകാശനം ചെയ്തു. ഞായറാഴ്ച ഉച്ചക്ക് റൈറ്റേഴ്‌സ് ഫോറത്തില്‍ നടന്ന ചടങ്ങില്‍ കവികളായ വീരാന്‍കുട്ടി, സത്യന്‍ മാടാക്കര, കെ.പി.കെ
Leave a Reply

Your email address will not be published. Required fields are marked *