GulfQatar

ലോകകപ്പിനെ വരവേൽക്കാൻ ഖത്തർ അണിഞ്ഞൊരുങ്ങുന്നു.

ദോ​ഹ – 22-മത് ലോ​ക​ക​പ്പി​ലേ​ക്കു​ള്ള കാ​ത്തി​രി​പ്പു ദൂ​രം ദിവസങ്ങൾ എത്തിനിൽക്കുമ്പോൾ വി​ശ്വ​മേ​ള​യെ അ​ല​ങ്കാ​ര​ങ്ങ​ളോ​ടെ വ​ര​വേ​ൽ​ക്കു​വാൻ തയ്യാറാവുകയാണ് ഖത്തർ. രാ​ജ്യ​ത്തെ കെ​ട്ടി​ട​ങ്ങ​ളും പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ളു​മെ​ല്ലാം ലോ​ക​ക​പ്പി​നെ സ്വീ​ക​രി​ക്കു​ന്ന​തി​ന് ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. ബ​സു​ക​ളി​ലും മെ​ട്രോ ട്രെ​യി​നു​ക​ളി​ലും സ്​​റ്റേ​ഷ​നു​ക​ളി​ലും ലോ​ക​ക​പ്പി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളു​ടെ കൂ​റ്റ​ൻ ചി​ത്ര​ങ്ങ​ളും ലോ​ക​ക​പ്പ് ടീ​മു​ക​ളു​ടെ കൊ​ടി​തോ​ര​ണ​ങ്ങ​ളും സ്​​ഥാ​പി​ച്ചു​ക​ഴി​ഞ്ഞു. ന​ഗ​ര​മ​ധ്യ​ത്തി​ലെ പ്ര​ധാ​ന റോ​ഡി​ൽ കൂ​റ്റ​ൻ പ​ന്തി​ന്‍റെ രൂ​പ​ത്തി​ലും വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക​ക​ൾ അ​ല​ങ്ക​രി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ, സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ, ഷോ​പ്പി​ങ് മാ​ളു​ക​ൾ, വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ക​ളി​ക്കാ​രു​ടെ ചി​ത്ര​ങ്ങ​ളും രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക​ക​ളും കെ​ട്ടി​ട​ങ്ങ​ളി​ലും പാ​ർ​ക്കി​ങ് കേ​ന്ദ്ര​ങ്ങ​ളി​ലും പ​തി​ച്ചി​ട്ടു​ണ്ട്.

ദോ​ഹ​യു​ടെ പ്ര​ധാ​ന ഭാ​ഗ​മാ​യ വെ​സ്​​റ്റ്ബേ​യി​ലെ ഉ​യ​ർ​ന്ന കെ​ട്ടി​ട​ങ്ങ​ളി​ലെ താ​ര​ങ്ങ​ളു​ടെ ഭീ​മ​ൻ ചി​ത്ര​ങ്ങ​ൾ ഇ​തി​ന​കം വാ​ർ​ത്താ​പ്രാ​ധാ​ന്യം നേ​ടി​ക്ക​ഴി​ഞ്ഞു. സെ​ന​ഗ​ലി​ന്‍റെ സാ​ദി​യോ മാ​നേ, ഘാ​ന​യു​ടെ ആ​ന്ദ്രേ അ​യേ​വ്, ജ​ർ​മ​നി​യു​ടെ മാ​നു​വ​ൽ നോ​യ​ർ, ഖ​ത്ത​റി​ന്‍റെ ഹ​സ​ൻ അ​ൽ ഹൈ​ദൂ​സ്, ക്രൊ​യേ​ഷ്യ​യു​ടെ ലൂ​ക മോ​ഡ്രി​ച്ച്, ഉ​റു​ഗ്വാ​യി​യു​ടെ ലൂ​യി സു​വാ​റ​സ്, ഇം​ഗ്ല​ണ്ടി​ന്‍റെ ഹാ​രി​കെ​യ്​​ൻ തു​ട​ങ്ങി​യ​വ​രെ​ല്ലാം കെ​ട്ടി​ട​ങ്ങ​ളി​ലി​ടം നേ​ടി​യി​ട്ടു​ണ്ട്. ഒപ്പം കോ​ർ​ണി​ഷ് റോ​ഡി​ലും വെ​സ്​​റ്റ് ബേ​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലും ടീ​മു​ക​ളു​ടെ പ​താ​ക​യോ​ടൊ​പ്പം ലോ​ക​ക​പ്പി​ന്‍റെ ഭാ​ഗ്യ​ചി​ഹ്ന​മാ​യ ല​ഈ​ബി​ന്‍റെ വി​വി​ധ ചി​ത്ര​ങ്ങ​ളും ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.

അ​ൽ​ദാ​ന ട​വ​റി​ലെ പ​ന്ത് പി​ടി​ച്ച ഗോ​ൾ​കീ​പ്പ​റു​ടെ കൈ ​ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന സൃ​ഷ്​​ടി​യാ​ണ്. ലോ​ക​ക​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക ചി​ഹ്ന​വും വ​ർ​ണ​ങ്ങ​ളും മു​ദ്രാ​വാ​ക്യ​വു​മാ​യി ന​ട​പ്പാ​ല​ങ്ങ​ൾ അ​ല​ങ്ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ട്ട് ന​ട​പ്പാ​ല​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ​യാ​ഴ്ച നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി അ​ശ്ഗാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്

സ​ൽ​വാ റോ​ഡി​ലെ റ​മ​ദ സി​ഗ്ന​ലി​ൽ നൗ ​ഈസ്‌ ​ ആ​ൾ എ​ന്ന ലോ​ക​ക​പ്പി​ന്‍റെ പ്ര​ധാ​ന മു​ദ്രാ​വാ​ക്യ​വു​മാ​യി കൂ​റ്റ​ൻ ഡി​ജി​റ്റ​ൽ സ്​​ക്രീ​ൻ സ്​​ഥാ​പി​ച്ചി​ട്ടു​ണ്ട്. അ​ൽ സ​ദ്ദ് ഇ​ൻ​റ​ർ​സെ​ക്ഷ​നി​ൽ ഫി​ഫ​യു​ടെ മാ​സ്​​കോ​ട്ടു​ക​ൾ നേ​ര​ത്തേ ത​ന്നെ ഇ​രി​പ്പു​റ​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​ധാ​ന ബി​ൽ​ബോ​ർ​ഡി​ൽ ഖ​ത്ത​ർ ലോ​ക​ക​പ്പി​ന്‍റെ താ​ര​മാ​യ ല​ഈ​ബു​മു​ണ്ട്. ദോ​ഹ മെ​ട്രോ​യും ലോ​ക​ക​പ്പി​നെ സ്വീ​ക​രി​ക്കാ​ൻ മു​ൻ​നി​ര​യി​ൽ ത​ന്നെ​യു​ണ്ട്. മെ​ട്രോ സ്​​റ്റേ​ഷ​നു​ക​ളു​ടെ വ​ലി​യ ചു​വ​രു​ക​ൾ, എ​ല​വേ​റ്റ​റു​ക​ൾ, സ്​​റ്റേ​ഷ​നു​ക​ളു​ടെ പു​റം​ഭാ​ഗം എ​ന്നി​വ​യെ​ല്ലാം ലോ​ക​ക​പ്പ് മ​യ​മാ​ണ്. ഈ​യി​ടെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത പു​തി​യ ന​ട​പ്പാ​ല​ങ്ങ​ളും ലോ​ക​ക​പ്പി​നെ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ഖ​ത്ത​റി​ൽ എ​ത്തു​ന്ന ഏ​തൊ​രാ​ൾ​ക്കും ലോ​ക​ക​പ്പി​ന്‍റെ ചൂ​ടും ചൂ​രും ഇ​പ്പോ​ൾ ത​ന്നെ അ​നു​ഭ​വി​ച്ച​റി​യാ​ൻ സാ​ധി​ക്കും​വി​ധ​ത്തി​ലാ​ണ് രാ​ജ്യ​ത്തി​ന്‍റെ ത​യാ​റെ​ടു​പ്പു​ക​ൾ.

Shares:

Related Posts

Breaking News

ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു.

അബുദാബി: ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു. ഇന്നലെയാണ് മരണം സംഭവിച്ചത്. ഷെയ്ഖ് ഹസ്സയുടെ വിയോഗത്തിൽ പ്രസിഡൻഷ്യൽ കോടതി അനുശോചിച്ചു. ഷെയ്ഖ് ഹസ്സ ബിൻ സുൽത്താൻ ബിൻ സായിദ് അൽ നഹ്യാന്‍റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി
Gulf

ഐ.ബി.എം.സി ഗോൾഡ് കൺവൻഷൻ ശ്രദ്ധേയമായി: യു.എ.ഇ ലോകത്തെ വലിയ സംയോജിത സ്വർണ വിപണിയായേക്കും

ദുബായ് - യു എ ഇ താമസിയാതെ ലോകത്തെ വലിയ സംയോജിത സ്വർണ വിപണി ആകുമെന്നു ഐ ബി എം സി യുടെ ആഭിമുഖ്യത്തിൽ ബുർജ് ഖലീഫയിലെ അർമാനിയിൽ നടന്ന ഗോൾഡ് കൺവെൻഷൻ വിലയിരുത്തി ."രാജ്യത്തെ സ്വർണ്ണ വ്യവസായത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുന്നതിനും,
Breaking News

41മത് ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​കോ​ത്സ​വ​ത്തി​ന്ന് ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ തിരിതെളിഞ്ഞു

ഷാ​ർ​ജ - 41മത് ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്​​ത​കോ​ത്സ​വ​ത്തി​ന്ന് ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ തിരിതെളിഞ്ഞു. 'വാ​ക്ക്​ പ്ര​ച​രി​പ്പി​ക്കു​ക' എ​ന്ന പ്ര​മേ​യ​മാ​ണ്​ ഇ​ത്ത​വ​ണ പു​സ്ത​കോ​ത്സ​വം പ്രമേയമാക്കിയിട്ടുള്ളത്. 12 ദി​വ​സം നീ​ളു​ന്ന പു​സ്​​ത​കോ​ത്സ​വ​ത്തി​ൽ 95 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന്​ 2213 പ്ര​സാ​ധ​ക​രെ​ത്തും. ന​വം​ബ​ർ 13 വ​രെ ന​ട​ക്കു​ന്ന
Breaking News

ഇറാനിലെ മുതിർന്ന സുരക്ഷ ഉദ്യോഗസ്ഥൻ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യിദു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ദുബായ് - ഇ​റാ​ൻ സു​പ്രീം നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ലി​ൽ സെ​ക്ര​ട്ട​റി അ​ലി ശം​ഖാ​നി അ​ബൂ​ദ​ബി​യി​ലെ​ത്തി യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യിദ്​ ആ​ൽ ന​ഹ്​​യാ​നു​മാ​യി അ​ൽ ശാ​ത്വി കൊ​ട്ടാ​ര​ത്തി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു വി​ഭാ​ഗ​ങ്ങ​ൾ​ക്കും ആ​ശ​ങ്ക​യു​ള്ള പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ
Leave a Reply

Your email address will not be published. Required fields are marked *