Breaking NewsFeatured

ഇറാനിലെ മുതിർന്ന സുരക്ഷ ഉദ്യോഗസ്ഥൻ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യിദു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ദുബായ് – ഇ​റാ​ൻ സു​പ്രീം നാ​ഷ​ന​ൽ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ലി​ൽ സെ​ക്ര​ട്ട​റി അ​ലി ശം​ഖാ​നി അ​ബൂ​ദ​ബി​യി​ലെ​ത്തി യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യിദ്​ ആ​ൽ ന​ഹ്​​യാ​നു​മാ​യി അ​ൽ ശാ​ത്വി കൊ​ട്ടാ​ര​ത്തി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​രു വി​ഭാ​ഗ​ങ്ങ​ൾ​ക്കും ആ​ശ​ങ്ക​യു​ള്ള പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ വി​ഷ​യ​ങ്ങ​ൾ, മേ​ഖ​ല​യി​ൽ സ​മാ​ധാ​ന​വും സ​ഹ​ക​ര​ണ​വും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ പ്രാ​ധാ​ന്യം തു​ട​ങ്ങി​യ​വ ച​ർ​ച്ച​യാ​യി. നിലവിൽ ന​യ​ത​ന്ത്ര ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​ൻ സൗ​ദി​യും ഇ​റാ​നും ചൈ​ന​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ തീ​രു​മാ​നി​ച്ച്​ ദി​വ​സ​ങ്ങ​ൾ​ക്ക​കം ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച വ​ള​രെ പ്രാ​ധാ​ന്യ​പൂ​ർ​വ​മാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. മേ​ഖ​ല​യി​ൽ സ്ഥി​ര​ത​യും സ​മൃ​ദ്ധി​യും കൈ​വ​രി​ക്കു​ന്ന​തി​ന്​ ഇ​രു​രാ​ജ്യ​ങ്ങ​ളു​ടെ​യും താ​ൽ​പ​ര്യം ച​ർ​ച്ച​യി​ൽ ഉ​യ​ർ​ന്നു​വ​ന്നു.

കൂ​ടി​ക്കാ​ഴ്ച​യി​ൽ യു.​എ.​ഇ ഭാ​ഗ​ത്തു​നി​ന്ന് ദേ​ശീ​യ സു​ര​ക്ഷ ഉ​പ​ദേ​ഷ്ടാ​വ്​​ ശൈ​ഖ്​ ത​ഹ്​​നൂ​ൻ ബി​ൻ സാ​യിദ്, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും പ്ര​സി​ഡ​ൻ​ഷ്യ​ൽ​കാ​ര്യ വ​കു​പ്പ്​ മ​ന്ത്രി​യു​മാ​യ ശൈ​ഖ്​ മ​ൻ​സൂ​ർ ബി​ൻ സാ​യിദ്​ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു. നേ​ര​ത്തെ ശൈ​ഖ്​ ത​ഹ്​​നൂ​ൻ, ശം​ഖാ​നി​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ രാ​ഷ്ട്രീ​യ, സാ​മ്പ​ത്തി​ക, വ്യാ​പാ​ര മേ​ഖ​ല​ക​ളി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ൽ ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച് ച​ർ​ച്ച​ചെ​യ്തു.

2016ൽ ​സൗ​ദി ഇ​റാ​നു​മാ​യു​ള്ള സ​ഹ​ക​ര​ണം വി​ച്ഛേ​ദി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ്​ യു.​എ.​ഇ – ​ഇ​റാ​ൻ ബ​ന്ധ​വും കു​റ​ഞ്ഞ​ത്. എ​ന്നാ​ൽ, 2021ൽ ​ശൈ​ഖ്​ ത​ഹ്​​നൂ​ൻ ഇ​റാ​ൻ സ​ന്ദ​ർ​ശി​ക്കു​ക​യും പ്ര​സി​ഡ​ന്‍റ്​ ഇ​ബ്രാ​ഹീം റ​ഈ​സി​യു​മാ​ലും ശം​ഖാ​നി​യു​മാ​യും ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. പി​ന്നീ​ട്​ ഈ ​വ​ർ​ഷം ജ​നു​വ​രി​യി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ച് ഇ​റാ​ൻ പ്ര​തി​നി​ധി​സം​ഘം അ​ബൂ​ദ​ബി​യി​ലെ​ത്തി ച​ർ​ച്ച ന​ട​ത്തു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യ കൂ​ടി​ക്കാ​ഴ്ച ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലെ ബ​ന്ധ​ത്തി​ൽ വ​ലി​യ മാ​റ്റ​ങ്ങ​ൾ​ക്ക്​ കാ​ര​ണ​മാ​കു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളു​മാ​യി ഇ​റാ​ൻ കൂ​ടു​ത​ൽ അ​ടു​ക്കാ​ൻ സൗ​ദി​യു​മാ​യി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ച​ത്​ സ​ഹാ​യി​ക്കു​മെ​ന്ന്​ നേ​ര​ത്തെ​ത​ന്നെ വി​ല​യി​രു​ത്ത​പ്പെ​ട്ടി​രു​ന്നു.

Shares:

Related Posts

Entertainment

ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തി​ലെ അഞ്ചാമനെ പരിചയപ്പെടുത്തി സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി

ദുബായ് - സു​ൽ​ത്താ​ൻ അ​ൽ നി​യാ​ദി​യു​ടെ ‘ഞ​ങ്ങ​ളു​ടെ സം​ഘ​ത്തി​ലെ അ​ഞ്ചാ​മ​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ്​’ എന്ന പ്ര​ഖ്യാ​പ​നം എല്ലാവരെയും ആകാംഷയിലാക്കി. നാ​ലു​പേ​ർ മാ​ത്ര​മാ​യി​രു​ന്നു ബ​ഹി​രാ​കാ​ശ ദൗ​ത്യ​ത്തിൽ പു​റ​പ്പെ​ട്ട​ത്. ആരാണ് ഈ അഞ്ചാമൻ എ​ന്നാ​യി​രു​ന്നു എല്ലാവരുടെയും ഉത്കണ്ഠ. അ​ൽ നി​യാ​ദി​ത​ന്നെ അ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി. ‘അ​വ​ന്‍റെ പേ​ര്​
Gulf

സ്വകാര്യ മേഖലയിലെ സ്വദേശീവത്കരണം; സമയപരിധി ഡിസംബർ 31 വരെ

ദുബായ്: സ്വകാര്യ കമ്പനികളിൽ ഈ വർഷത്തെ സ്വദേശീവത്കരണത്തിനായുള്ള സമയ പരിധി ഡിസംബർ‍ 31ന് അവസാനിക്കുമെന്ന് ഓർമ്മിപ്പിച്ച് മാനവ വിഭവ ശേഷി, എമിററ്റൈസേഷൻ മന്ത്രാലയം. 14 പ്രത്യേക സാമ്പത്തിക വിഭാ​ഗങ്ങളിൽ ഉൾപ്പെടുന്ന 20 മുതൽ 49വരെ തൊഴിലാളികൾ‍ ജോലിചെയ്യുന്ന സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്.
Breaking News

വി​സ്താ​ര എ​യ​ർ​ലൈ​ൻ​സ്​ ഒ​മാ​നി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു: മ​സ്ക​ത്ത്​-​മും​ബൈ റൂ​ട്ടി​ലാ​ണ്​ ആ​ദ്യ സ​ർ​വി​സ്

ഒമാൻ - ടാ​റ്റ ഗ്രൂ​പ്പി​ന്‍റെ​യും സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സി​ന്‍റെ​യും സം​യു​ക്ത സം​രം​ഭ​മാ​യ വി​സ്താ​ര എ​യ​ർ​ലൈ​ൻ​സ്​ ഒ​മാ​നി​ലേ​ക്ക്​ സ​ർ​വി​സ്​ ആ​രം​ഭി​ച്ചു. മ​സ്ക​ത്ത്​-​മും​ബൈ റൂ​ട്ടി​ലാ​ണ്​ ആ​ദ്യ സ​ർ​വി​സ്. ഇപ്രകാരം ആ​ഴ്ച​യി​ൽ ഏ​ഴു​വീ​തം വി​സ്താ​ര എ​യ​ർ​ലൈ​ൻ​സി​ന്​ സ​ർ​വി​സു​ക​ൾ ന​ട​ത്തു​ന്ന​തി​ന്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. എ​ല്ലാ
Featured

സ്കൂൾ ബസ് ഡ്രൈവർമാർക്ക് കർശന നിർദ്ദേശങ്ങളുമായി ആർ.ടി.എ; സുരക്ഷ ഉറപ്പാക്കാൻ പുതിയ പരിഷ്കാരങ്ങൾ

ദുബായ്: വിദ്യാർത്ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) കർശനമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. റോഡപകടങ്ങൾ ഒഴിവാക്കാനും കുട്ടികളുടെ സുരക്ഷാഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഈ നിർദ്ദേശങ്ങൾ പ്രകാരം, ഓരോ അധ്യയന വർഷത്തിന് മുൻപും ബസ് റൂട്ട് ട്രയൽ നടത്തുകയും
Leave a Reply

Your email address will not be published. Required fields are marked *