Breaking NewsFeatured

റമദാനിൽ ഭക്ഷണവിതരണം ചെയ്യുന്നതിന് ദുബായിൽ മുൻകൂട്ടി അനുമതി തേടണം

ദുബായ് – റമദാൻ മാസത്തിൽ ദുബായിൽ ഇഫ്താർ ഭക്ഷണം വിതരണം ചെയ്യുന്നതിന് ദുബായ് ഇസ്ലാമിക്ക് അഫയേഴ്സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപാർട്ട്മെന്‍റിൽ നിന്ന് മുൻകൂട്ടി അനുമതി വാങ്ങണമെന്ന് അധികൃതർ അറിയിച്ചു. വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍റെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് നടപടി. ഭക്ഷണപൊതി കൃത്യമായും അർഹരിലേക്ക് എത്തുന്നുവെന്ന് ഉറപ്പുവരുത്താനും വ്യത്യസ്ത സ്ഥലങ്ങളിൽ വിതരണം ചെയ്യാനും ഇത് ഉപകരിക്കും.

അനുമതിയില്ലാതെ ഭക്ഷണം വിതരണം ചെയ്താൽ 5000 മുതൽ 10000 ദിർഹം വരെയാണ് പിഴ. 30 ദിവസം മുതൽ ഒരു വർഷം വരെ തടവും ലഭിച്ചേക്കാം. ഈ വർഷം ഇതുവരെ 22 ഇഫ്താർ ടെന്‍റുകൾക്കും 300 ഇഫ്താർ ടേബ്ളുകൾക്കും അനുമതി നൽകിയിട്ടുണ്ട്. എക്സ്പോ സിറ്റിയിൽ 1000 പേർ പങ്കെടുക്കുന്ന ഗ്രൂപ്പ് ഇഫ്താറും ഒരുക്കിയിട്ടുണ്ട്.

ഇസ്ലാമിക് അഫയേഴ്സിന്‍റെ വെബ്സൈറ്റായ https://www.iacad.gov.ae വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. സർവീസ് എന്ന ഭാഗത്ത് അപേക്ഷിക്കാനുള്ള വിൻഡോയിലാണ് ഏത് മേഖലയിലാണ് ഭക്ഷണം വിതരണം ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും. ഏത് റസ്റ്റാറന്‍റിൽ നിന്നാണ് ഭക്ഷണം തുടങ്ങിയ വിവരങ്ങളും മറ്റും കൃത്യമായി ചേർക്കണം. ഒരേസ്ഥലത്ത് ഒരുപാട്പേർ ഭക്ഷണം വിതരണം ചെയ്യാതിരിക്കാനാണ് ഈ നടപടി.

ഇതിന്നായി 800600 എന്ന ഫോൺ നമ്പറിൽ വിളിച്ചും അനുമതി തേടാം.

Shares:

Related Posts

Featured

യുദ്ധക്കെടുതികളെ മനുഷ്യത്വപരമായി സമീപിക്കണം: ഷഹാന്‍ കരുണതിലക

ഷാര്‍ജ - യുദ്ധങ്ങള്‍ താങ്ങാന്‍ കഴിയാത്ത വിധം മനുഷ്യ സമൂഹത്തിന് ദുരന്തങ്ങള്‍ സമ്മാനിക്കുന്നതായും യുദ്ധക്കെടുതികളെ മനുഷ്യത്വപരമായി സമീപിക്കണമെന്നും ബുക്കര്‍ പ്രൈസ് ജേതാവ് ശ്രീലങ്കന്‍ എഴുത്തുകാരനായ ഷഹാന്‍ കരുണതിലക പറഞ്ഞു. ശ്രീലങ്കന്‍ യുദ്ധത്തിന്റെ കെടുതികള്‍ നേരിട്ട് കണ്ടിട്ടില്ലെങ്കിലും പിന്നീട് എഴുത്തുകാരന്‍ എന്ന നിലയില്‍
Business

ഉമ-ലുലു പൊന്നോണാഘോഷം13- ന് അൽ നാസർ ലിഷർ ലാൻഡിൽ

ദുബായ്: യുഎഇയിലെ എട്ട് സാമൂഹ്യ-സാംസ്‌കാരിക സംഘടനകളുടെ കൂട്ടയ്മയായ ഉമയുടെ (യുണൈറ്റഡ് മലയാളി അസോസിയേഷൻ) ഈ വർഷത്തെ ഓണാഘോഷം ലുലു പൊന്നോണം എന്ന പേരിൽ ഒക്‌ടോബർ 13 ന് നടത്തും. രാവിലെ 7.30 മുതൽ രാത്രി 10.30 വരെ ദുബായ് അൽ നാസർ
Featured

അബൂദബിയിൽ ഇന്ത്യന്‍ കമ്പനിയുടെ നാലിനം മരുന്നുകള്‍ക്ക്​ വിലക്ക്​; കാരണം ഗാമ്പിയയിലെ കുട്ടികളുടെ മരണം.

അബുദാബി - ആഫ്രിക്കന്‍ രാജ്യമായ ഗാമ്പിയയില്‍ നിരവധി കുട്ടികളുടെ മരണത്തിനിടയാക്കിയ ഇന്ത്യന്‍ കമ്പനിയുടെ നാലിനം മരുന്നുകള്‍ അബൂദബിയില്‍ ആരോഗ്യവകുപ്പ് അടിയന്തിരമായി നിരോധനം ഏർപ്പെടുത്തിയത്. മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് എന്ന ഇന്ത്യന്‍ കമ്പനിയുടെ മരുന്ന് കഴിച്ച് ആഫ്രിക്കയിലെ ഗാമ്പിയയില്‍ 66 കുട്ടികളാണ് മരിച്ചത്. ചുമയ്ക്കും
Gulf

കേരളത്തിൽ ഒന്നാമൻ യൂസുഫലി; ഇന്ത്യയിൽ ഒന്നാമൻ അദാനി​; പുതിയ ഫോബ്​സ്​ പട്ടിക.​

ദുബായ് - അമേരിക്കൻ വ്യാപാര മാസികയായ ഫോബ്സ് മാഗസിന്‍റെ ഇന്ത്യയിലെ കോടീശ്വരൻമാരുടെ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ മുകേഷ്​ അംബാനിയെ മറികടന്ന്​ ഗൗതം അദാനി ഒന്നാമനായി ഇടം പിടിച്ചു. 2021ൽ 7,480 കോടി ഡോളർ ആസ്തിയുണ്ടായിരുന്ന അദാനി ഒറ്റ വർഷം കൊണ്ട്​ ഇരട്ടിയാക്കിയാണ്​ (15,000
Leave a Reply

Your email address will not be published. Required fields are marked *