Breaking NewsFeatured

ടൂറിസം മേഖലയിൽ പുതു പദ്ധതികളുമായി ഷാർജ ടൂറിസം വകുപ്പ്​

ദുബായ് – ദുബൈ വേൾഡ്​ ട്രേഡ്​ സെന്‍ററിൽ കഴിഞ്ഞ ദിവസം സമാപിച്ച അറേബ്യൻ ട്രാവൽ മാർക്കറ്റിൽ സഞ്ചാരികളെ ആകർഷിക്കാൻ പുതുപദ്ധതികൾ അവതരിപ്പിച്ച്​ ഷാർജ ടൂറിസം വകുപ്പ്​. ഷാർജ കൊമേഴ്സ് ആൻഡ് ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തിൽ ഒരുക്കിയ പവലിയനിൽ, ടൂറിസം, ട്രാവൽ, ഹോസ്പിറ്റാലിറ്റി മേഖലകളിലെ 20 സർക്കാർ – സ്വകാര്യ സ്ഥാപനങ്ങൾ ഭാ​ഗമായി. വൈവിധ്യമാർന്ന വിനോദസഞ്ചാര കേന്ദ്രങ്ങൾ അവതരിപ്പിച്ചതിനോടൊപ്പം പുതിയ പദ്ധതികളും ഷാർജ വിനോദസഞ്ചാര വകുപ്പ് അവതരിപ്പിച്ചു. ഇതിനു മുന്നോടിയായി വിനോദസഞ്ചാര മേഖലയിൽ സമഗ്രമായ സേവനങ്ങൾ നൽകുന്നതിന് വിദ​ഗ്ധരായ ടൂർ ​ഗൈഡുകൾ സജ്ജമാക്കാൻ ലക്ഷ്യമിട്ടുള്ള പരിശീലന പരിപാടിയായ ‘റെഹ്​ലതി’ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ അനാവരണം ചെയ്തു.

മെലീഹ ആർക്കിയോളജിക്കൽ സെന്‍ററുമായി സഹകരിച്ച് ‘എക്‌സ്‌പ്ലോർ ദി ഡെസേർട്ട് വിത്ത് റെഹ്​ലതി’, ഷാർജയുടെ പരിസ്ഥിതി-സംരക്ഷണ മേഖലാ അതോറിറ്റിയുമായി സഹകരിച്ച് ‘എക്‌സ്‌പ്ലോർ നേച്ചർ വിത്ത് റെഹ്​ലതി’, ഷാർജ ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ഹെറിറ്റേജുമായി ചേർന്ന് ‘എക്‌സ്‌പ്ലോർ ഹെറിറ്റേജ് വിത്ത് റെഹ്​ലതി’, ഷാർജ മ്യൂസിയം അതോറിറ്റിയുമായി സഹകരിച്ച് ‘എക്‌സ്‌പ്ലോർ ഹിസ്റ്ററി വിത്ത് റെഹ്​ലതി’ എന്നിങ്ങനെ നാല് പ്രത്യേക പരിശീലന പരിപാടികളാണ് പുതിയ സംരംഭത്തിൽ ഉൾപ്പെടുന്നത്. സന്ദർശകർക്ക് ഷാർജയിലെ വേറിട്ട വിനോദകേന്ദ്രങ്ങളുടെ യഥാർത്ഥ അനുഭവം പ്രദാനം ചെയ്യുന്ന വെർച്വൽ റിയാലിറ്റി ടൂറുകൾ പവലിയനിൽ ഒരുക്കിയിരുന്നു.

മേഖലയിലെ പ്രമുഖ വികസന, നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ ഷാർജ നിക്ഷേപ വികസന വകുപ്പ് (ഷുറൂഖ്) പുതിയ പദ്ധതികൾ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ അനാവരണം ചെയ്തു. നിലവിലെ പദ്ധതികളുടെ പുരോ​ഗതി അവതരിപ്പിച്ചതോടൊപ്പം ഖോർഫക്കാൻ കേന്ദ്രീകരിച്ച്​ പുതിയ വിനോദകേന്ദ്രവും ഷുറൂഖ് സി.ഇ.ഒ അഹ്മദ് അൽ ഖസീർ പ്രഖ്യാപിച്ചു. തുടർച്ചയായി 16മത് തവണ അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (എ.ടി.എം) ഷുറൂഖ് പവലിയൻ വിദേശ വിനോദ സഞ്ചാരികളുടെയും പ്രവാസികളുടെയും ട്രാവൽ ഏജന്‍റുമാരുടെയും ശ്രദ്ധയാകർഷിച്ച വിനോദകേന്ദ്രങ്ങൾ അവതരിപ്പിച്ചിരുന്നു.

Shares:

Related Posts

Breaking News

ലോ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​ക്ക്​ ഈ ​വ​ർ​ഷം നി​ർ​ണാ​യ​കം; ഐ.​എം.​എ​ഫ് മേ​ധാ​വി​

ദുബായ് - ലോ​ക സാ​മ്പ​ത്തി​ക മേ​ഖ​ല​ക്ക്​ ഈ ​വ​ർ​ഷം നി​ർ​ണാ​യ​ക​മാ​ണെ​ന്നും സാ​മ്പ​ത്തി​ക മേ​ഖ​ല​ കടുത്ത വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നും ഇ​ന്‍റ​ർ​നാ​ഷ​ന​ൽ മോ​ണി​റ്റ​റി ഫ​ണ്ട്​ (ഐ.​എം.​എ​ഫ്) മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ ക്രി​സ്റ്റ​ലീ​ന​ ജോ​ർ​ജി​വ. ദുബായിൽ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ലോ​ക സ​ർ​ക്കാ​ർ ഉ​ച്ച​കോ​ടി​ക്ക്​ മു​ന്നോ​ടി​യാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ
Gulf

യു.എ.ഇ മലയാളി ക്രീയേറ്റീവ് ഡിസൈനേഴ്സ് കൂട്ടായ്മയുടെ ആദ്യ സംഗമം “വരവേൽപ്പ് – 2022” ഷാർജ അൽ ബത്തായ കാരവൻ പാർക്കിൽ വെച്ച് നടന്നു.

ഷാർജ - 1000 മുകളിൽ മെമ്പർമാരുള്ള യു എ ഇ മലയാളി ക്രീയേറ്റീവ് ഡിസൈനേഴ്സ് കൂട്ടായ്മയുടെ ആദ്യ സംഗമം "വരവേൽപ്പ് - 2022" ഷാർജ അൽ ബത്തായ കാരവൻ പാർക്കിൽ വെച്ച് നടന്നു. സജീർ ഗ്രീൻ ഡോട്ട്, വര എന്ന കൂട്ടായ്മയുടെ
Featured

മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിറി ഇനി ഷാർജ പൊലീസ് മേധാവി

ഷാർജ: ഷാർജ പൊലീസ് പുതിയ കമാൻഡ് ഇൻ ചീഫിനെ നിയമിച്ചു. സുപ്രീം കൗൺസിൽ അം​ഗവും ഷാർജ ഭരണാധികാരിയുമായ ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അമീരി ഉത്തരവ് പുറപ്പെടുവിപ്പിച്ചു. മേജർ ജനറൽ അബ്ദുല്ല മുബാറക് ബിൻ ആമിറിനെ ഷാർജ പൊലീസ്
Gulf

സ്റ്റാ​ർ​ട്ട​പ്പു​ക​ളെ​യും നി​ക്ഷേ​പ​ക​രെ​യും ബ​ന്ധി​പ്പി​ച്ച്​ ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​​ലേ​റ്റ് ‘എ​ല​വേ​റ്റ്​’ പദ്ധതി

ദുബായ് - നി​ക്ഷേ​പ​ക​ർ​ക്കും ബി​സി​ന​സു​കാ​ർ​ക്കും മു​ന്നി​ൽ സ്​​​റ്റാ​ർ​ട്ട​പ്പു​ക​ളെ എ​ത്തി​ക്കാ​നും, ന​വീ​ന ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നും വേ​ദി​യൊ​രു​ക്കി സം​ഘ​ടി​പ്പി​ച്ച 'എ​ല​വേ​റ്റ്​'​പിച്ചിങ്‌​ സീ​രീ​സി​ന്‍റെ നാ​ലാം സെ​ഷ​നി​ൽ 10 പു​തി​യ ആ​ശ​യം ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​​ലേ​റ്റ് അ​വ​ത​രി​പ്പി​ച്ചു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, ഹെ​ൽ​ത്ത്​ ടെ​ക്, പ്രോ​പ്​ ടെ​ക്, ഫി​ൻ
Leave a Reply

Your email address will not be published. Required fields are marked *