EntertainmentGulf

അജ്‌മാനിൽ ഫൈ​സ​ലു​മാ​ർ ഒ​ത്തു​ചേ​ർ​ന്നു ആഘോഷരാവാക്കി

അ​ജ്​​മാ​ൻ: – യു.​എ.​ഇ​യി​ലെ ഫൈ​സ​ലു​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ഫൈ​സ​ൽ​സി’​ന്‍റെ വി​ന്‍റ​ർ ഫെ​സ്‌​റ്റ് മൂ​ന്നാം സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ കു​ടും​ബ കൂ​ട്ടാ​യ്മ അജ്മാനിലെ ഗ്രീൻ എർത്ത് ഫാമിൽ വെച്ച് സം​ഘ​ടി​പ്പി​​ച്ചു. വി​വി​ധ എ​മി​റേ​റ്റ്സി​ൽ​നി​ന്നു​ള്ള അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. യു.​എ.​ഇ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക വാ​ണി​ജ്യ മേ​ഖ​ല​യി​ലെ പ്ര​മു​ഖ ഫൈ​സ​ൽ നാ​മ​ധാ​രി​ക​ളാ​യ വ്യ​ക്തി​ക​ളും പ​​ങ്കെ​ടു​ത്തു. ഘോ​ഷ​യാ​ത്ര​യി​ൽ അം​ഗ​ങ്ങ​ളും കു​ടും​ബ​വു​മ​ട​ക്കം നൂ​റു​ക​ണ​ക്കി​ന്​ പേ​ർ അ​ണി​നി​ര​ന്നു.

കു​ട്ടി​ക​ളു​ടെ ഒ​പ്പ​ന​യോ​ടെ തു​ട​ക്കം കു​റി​ച്ച സാം​സ്കാ​രി​ക പ​രി​പാ​ടി​യി​ൽ കേ​ര​ള​ത്തി​ൽ​നി​ന്നു​മെ​ത്തി​യ ഗാ​യ​ക​ൻ (പൂ​മ​രം ഫെ​യിം) ഫൈ​സ​ൽ റാ​സി ന​യി​ച്ച സം​ഗീ​ത​വി​രു​ന്ന് അ​ര​ങ്ങേ​റി. ഭൂ​ക​മ്പം നാ​ശം​വി​ത​ച്ച തു​ർ​ക്കി​യ​യി​ലെ​യും സി​റി​യ​യി​ലെ​യും ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ ക​ണ്ണീ​രൊ​പ്പാ​നു​ള്ള ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​വു​ന്ന​തി​ന് തു​ക സ​മാ​ഹ​രി​ച്ചു. വി​ന്‍റ​ർ ഫെ​സ്റ്റി​ൽ പ​ങ്കെ​ടു​ത്ത അം​ഗ​ങ്ങ​ളി​ൽ​നി​ന്ന് നേ​രി​ട്ടും സ​മ്മാ​ന​മാ​യി ല​ഭി​ച്ച ഫോ​ണു​ക​ൾ വേ​ദി​യി​ൽ ലേ​ലം ചെ​യ്തു​മാ​ണ്​ തു​ക സ​മാ​ഹ​രി​ച്ച​ത്.

Shares:

Related Posts

Featured

സ്കൂൾ ബസ് ഡ്രൈവർമാർക്ക് കർശന നിർദ്ദേശങ്ങളുമായി ആർ.ടി.എ; സുരക്ഷ ഉറപ്പാക്കാൻ പുതിയ പരിഷ്കാരങ്ങൾ

ദുബായ്: വിദ്യാർത്ഥികളുടെ യാത്രാസുരക്ഷ ഉറപ്പാക്കുന്നതിനായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) കർശനമായ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. റോഡപകടങ്ങൾ ഒഴിവാക്കാനും കുട്ടികളുടെ സുരക്ഷാഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള ഈ നിർദ്ദേശങ്ങൾ പ്രകാരം, ഓരോ അധ്യയന വർഷത്തിന് മുൻപും ബസ് റൂട്ട് ട്രയൽ നടത്തുകയും
Business

താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സ് രണ്ട് പുതിയ സ്റ്റോറുകൾ മെയ് 3ന് ദുബായിൽ പ്രവർത്തനം ആരംഭിക്കുന്നു

ദുബായ്: പ്രമുഖ ജ്വല്ലറി ബ്രാൻഡ് ആയ താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ പുതിയ രണ്ട് സ്റ്റോറുകൾ മെയ്‌ 3ന് പ്രവർത്തനം ആരംഭിക്കുന്നു. ദുബായ് മെട്രോ സ്റ്റേഷനിൽ പ്രവർത്തനം ആരംഭിക്കുന്ന ആദ്യ ജ്വല്ലറി ബ്രാൻഡ് ആണ് താജ്‌വി ഗോൾഡ് ആൻഡ് ഡയമണ്ട്സ്. അതിവേഗം
Breaking News

പ്രവാസി യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമം ഉടൻ നടപ്പിലാക്കും

ദുബായ്: ഇന്ത്യൻ എയർലൈനുകൾ ഉടൻ തന്നെ ക്യാബിൻ ബാഗേജ് നിയമങ്ങൾ കർശനമായി നടപ്പിലാക്കാൻ തുടങ്ങിയേക്കും. ഈ സാഹചര്യത്തിൽ യുഎഇയിലെ ട്രാവൽ ഏജന്റുമാർ അവ പാലിക്കാൻ ഉപഭോക്താക്കളെ ഉപദേശിക്കണം. കഴിഞ്ഞ ബുധനാഴ്ചയാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി പുതിയ നിയമങ്ങൾ അവതരിപ്പിച്ചത്.
Gulf

അ​ഫ്​ഗാനിസ്ഥാനിൽ വൻ ഭൂകമ്പം; 800റിലധികം മരണം, രണ്ടായിരത്തിലധികം പേർക്ക് പരിക്ക്

കാബൂൾ: അ​ഫ്​ഗാനിസ്ഥാനിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 800റിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. രണ്ടായിരത്തിലധികം പേർക്കാണ് പരിക്കേറ്റിരിക്കുന്നത്. മരണ സംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള കിഴക്കൻ അഫ്ഗാനിസ്ഥാനിലാണ് ഭൂചലനമുണ്ടായത്.
Leave a Reply

Your email address will not be published. Required fields are marked *