Breaking NewsGulf

ഷാർജയിൽ 50 ശതമാനം ഇളവോടുകൂടി ട്രാഫിക് പിഴയടക്കാം

ഷാർജ – 2023 മാർച്ച് 31ന് മുൻപുള്ള പിഴയൊടുക്കാൻ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച്‌ ഷാർജ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്‌മെന്‍റ്​. ഇതിന്​ പുറമേ വാഹനം പിടിച്ചെടുക്കൽ, ബ്ലാക്ക്​ പൊയന്‍റ്​ എന്നിവയും റദ്ധാക്കുമെന്നും​ ഷാർജ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്‌മെന്‍റ്​ ഡയറക്ടർ ലെഫ്റ്റനന്‍റ്​ കേണൽ മുഹമ്മദ് അലൈ പറഞ്ഞു.

ഏപ്രിൽ ഒന്ന്​ മുതൽ പ്രാബല്യത്തിൽ വരുന്ന നിയമവ്യവസ്ഥയിൽ ഗുരുതര നിയമ ലംഘനം നടത്തിയ വാഹനങ്ങൾക്ക്​ പിഴ ഇളവുകളുണ്ടാവില്ല.
നിയമലംഘനം നടന്ന തീയതി മുതൽ 60 ദിവസത്തിനുള്ളിൽ പണമടക്കുന്നവർക്ക്​ 35 ശതമാനം ഇളവ് കഴിഞ്ഞ ദിവസം ഷാർജ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്‌മെന്‍റ്​ പ്രഖ്യാപിച്ചിരുന്നു. ഇതിനു പുറമെയാണ് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്.

Shares:

Related Posts

Gulf

ഒമാൻ സുല്‍ത്താനുമായി എം എ യൂസഫലി കൂടിക്കാഴ്ച നടത്തി.

മസ്‌ക്കറ്റ്: ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി വൈസ് ചെയര്‍മാനുമായ എം എ യുസഫലി. യുഎഇ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഒമാന്‍ ഭരണാധികാരി. യുഎഇ പ്രസിന്റ് ഷെയ്ഖ്
Gulf

ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.

മസ്കത്ത് - രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ഒമാൻ വിദേശകാര്യമന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ഒമാനും ഇന്ത്യയും തമ്മിലുള്ള സഹകരണത്തിന്റെ വശങ്ങൾ ഇരുപക്ഷവും അവലോകനം ചെയ്യും. സാമ്പത്തിക,
Breaking News

ദുബായ് പൊലീസിന്‍റെ “മയക്കുമരുന്ന്​ വിമുക്​തി” ഹി​മാ​യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അപ്പ് സംവിധാനം ഉപയോഗിച്ചത്​ 576പേർ

ദുബായ് - ലോകത്തിനു തന്നെ മാതൃകയായ ദു​ബൈ പൊ​ലീ​സി​ന്‍റെ 'ഹി​മാ​യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ' എന്ന് നാമകരണം ചെയ്യപ്പെട്ട മ​യ​ക്കു​മ​രു​ന്ന്​ അ​ടി​മ​ത്ത​ത്തി​ൽ​നി​ന്ന്​ മോ​ചി​ത​രാ​കാ​ൻ വേണ്ടിയുള്ള ആപ്പ് സം​വി​ധാ​നം ഉപയോഗിച്ച് അ​ഞ്ചു​വ​ർ​ഷ​ത്തി​നി​ടെ 576 പേ​രാണ് ജീ​വി​തം തി​രി​ച്ചു​പി​ടി​ച്ച​ത്.​ ​ ഇ​തു​സം​ബ​ന്ധി​ച്ച ക​ണ​ക്കു​ക​ൾ ഹി​മാ​യ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ്​
Leave a Reply

Your email address will not be published. Required fields are marked *