Breaking NewsFeatured

അബൂദബി – അല്‍ഐന്‍ റോഡിലെ വേഗപരിധി കുറച്ചു

അബൂദബി – റോ​ഡ് സു​ര​ക്ഷ​യു​ടെ ഭാ​ഗ​മാ​യി അ​ബൂ​ദ​ബി​യെ​യും അ​ല്‍ഐ​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യി​ല്‍ വേ​ഗ​പ​രി​ധി വെ​ട്ടി​ക്കു​റ​ച്ചു. ഇ​ത​നു​സ​രി​ച്ച്​ അ​ബൂ​ദ​ബി-​അ​ല്‍ഐ​ന്‍ റോ​ഡി​ല്‍ അ​ല്‍ സ​ആ​ദ് പാ​ല​ത്തി​ല്‍നി​ന്ന് അ​ല്‍ അ​മീ​റ പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ത്ത് വേ​ഗ​പ​രി​ധി മ​ണി​ക്കൂ​റി​ൽ 160 കി​ലോ​മീ​റ്റ​റി​ല്‍നി​ന്ന് 140 കി​ലോ​മീ​റ്റ​റാ​യാ​ണ് ചു​രു​ക്കു​ക. ഇതനുസാരിച്ച് ന​വം​ബ​ർ 14ന്​ നിയം ​നി​ല​വി​ൽ വരും.

അ​ബൂ​ദ​ബി​യി​ല്‍നി​ന്ന് അ​ല്‍ഐ​നി​ലേ​ക്കു​ള്ള പാ​ത​യി​ല്‍ ബ​സും മ​റ്റൊ​രു വാ​ഹ​ന​വും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു​പേ​ര്‍ മ​രി​ക്കു​ക​യും 11 പേ​ര്‍ക്ക് പ​രി​ക്കേ​ല്‍ക്കു​ക​യും ചെ​യ്ത​ത് ഏ​താ​നും മാ​സം മു​മ്പാ​ണ്. ഇ​തു​സം​ബ​ന്ധി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണം അ​മി​ത വേ​ഗ​മാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി അ​ല്‍ഐ​ന്‍ ട്രാ​ഫി​ക് വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ല​ഫ്. കേ​ണ​ല്‍ സെ​യി​ഫ് അ​ല്‍ അ​മി​രി പ​റ​ഞ്ഞു.

സം​യോ​ജി​ത ഗ​താ​ഗ​ത കേ​ന്ദ്ര​വു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ചാ​ണ് ഇ​ത്ത​ര​മൊ​രു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്. പു​തി​യ തീ​രു​മാ​നം ഏ​വ​രും പാ​ലി​ക്ക​ണ​മെ​ന്നും പൊ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു.തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ റോ​ഡി​ലെ സ്പീ​ഡ് കാ​മ​റ​ക​ളി​ല്‍ 140 കി​ലോ​മീ​റ്റ​റാ​യി​രി​ക്കും ക്ര​മീ​ക​രി​ക്കു​ന്ന വേ​ഗ​പ​രി​ധി​യെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു.

Shares:

Related Posts

Gulf

അർബുദബാധിതർക്ക് സെന്‍റ് മേരീസ് ചർച്ച് ഒരുക്കുന്ന കരുതൽ “മേഴ്‌സിത്തോണ്‍”

ദുബായ് - നിര്‍ധനരായ ക്യാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്ക് സാമ്പത്തിക സഹായം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഗള്‍ഫിലെ ഏറ്റവും വലിയ കത്തോലിക്ക ദേവാലയമായ ദുബായ് സെന്റ് മേരീസ് കത്തോലിക്ക പള്ളി മേഴ്‌സിത്തോണ്‍ എന്ന പേരില്‍ കൂട്ടനടത്തം സംഘടിപ്പിക്കുന്നു.ലോ​ക അ​ർ​ബു​ദ​ ദി​നാ​ച​ര​ണത്തോടനുബന്ധിച്ചു ഫെ​​ബ്രു​വ​രി 19ന്​
Breaking News

ലോകത്തിലെ ഏറ്റവും നീളമേറിയ എണ്ണക്കിണര്‍ എന്ന റെക്കോഡ് ഇനി ‘അഡ്‌നോക്കിന്’ സ്വന്തം

അബുദാബി - അബുദാബിയിലെ 'അപ്പര്‍ സഖൂം' എണ്ണപ്പാടത്ത് ലോകത്തിലെ ഏറ്റവും നീളമേറിയ എണ്ണ, വാതക കിണര്‍ കുഴിച്ച് ലോക റെക്കോഡിട്ട് അബൂദബി നാഷനല്‍ ഓയില്‍ കമ്പനി ( അഡ്നോക് ). അമ്പതിനായിരം അടിയിലേറെ നീളമാണ് ഏകദേശം (15,240മീറ്റർ) താഴ്ചയാണ് നിലവിൽ കിണറിനുള്ളത്.
Gulf

രൂപയുടെ മൂല്യം ഇടിഞ്ഞു; റിയാലിന്‍റെ വിനിമയനിരക്ക് 210ലേക്ക് കുതിച്ചു.

മസ്കത്ത് : യു.എസ് ഫെഡറൽ റിസർവ് ബാങ്ക് പലിശനിരക്ക് കൂട്ടിയതോടെ ഇന്ത്യൻ രൂപയുടെ വിലയിടിവ് ശക്തമായതോടെ ഒമാൻ റിയാലിന്‍റെ വിനിമയം ഒരു റിയാലിന് 210 രൂപ എന്ന ഉയർന്ന നിരക്കിലേക്ക് എത്തി. എന്നാൽ ഒമാനിലെ പണഇടപാടു സ്ഥാപനങ്ങൾ  റിയാലിന് 209.50 രൂപ
Breaking News

ദേശീയദിന അവധി പ്രഖ്യാപിച്ച്‌ യു.എ.ഇ; ഡിസംബർ ഒന്നുമുതൽ​ മൂന്നുദിവസം

ദുബായ് - ഡി​സം​ബ​ർ ഒ​ന്ന് വ്യാ​ഴാ​ഴ്ച മു​ത​ൽ മൂ​ന്ന്​ ശ​നി​യാ​ഴ്ച വ​രെ​ യു.​എ.​ഇ ദേ​ശീ​യ​ദി​ന​ത്തി​ന്‍റെ​യും അ​നു​സ്മ​ര​ണ ദി​ന​ത്തി​ന്‍റെ​യും അ​വ​ധി​ക​ൾ ദുബായ് ക്യാബിനറ്റ് മ​ന്ത്രി​സ​ഭ പ്ര​ഖ്യാ​പി​ച്ചു. ​എന്നാൽ ഞാ​യ​റാ​ഴ്ച ​വാ​രാ​ന്ത്യ അ​വ​ധി​ദി​ന​മാ​യ​തി​നാ​ൽ നാ​ലു​ദി​വ​സം തു​ട​ർ​ച്ച​യാ​യി ഒ​ഴി​വ്​ ല​ഭി​ക്കും. രാ​ജ്യ​ത്തി​ന്‍റെ ര​ക്ത​സാ​ക്ഷി​ക​ളെ അ​നു​സ്മ​രി​ക്കു​ന്ന​തി​ന്​ ന​വം​ബ​ർ
Leave a Reply

Your email address will not be published. Required fields are marked *