Breaking NewsFeatured

യുകെ വീസ നടപടികൾ സുഗമമാക്കി: ഇനി രണ്ടാഴ്ചക്കുള്ളിൽ വീസ ലഭിക്കും

ദുബായ് – നിലവിൽ യു.എ.ഇയിൽ താമസ വീസയുള്ളവർക്ക് ഇനിമുതൽ യുകെ വീസ 15 പ്രവൃത്തി ദിവസത്തിനുള്ളിൽ ലഭിക്കും. ദീർഘകാലത്തെ പ്രവാസികൾ അനുഭവിച്ചിരുന്ന ഒരു പ്രശ്നത്തിനായാണ് ഇപ്പോൾ വിരാമമായത്. ഏഴ് ആഴ്ചവരെ എടുത്തിരുന്ന വീസ നടപടികളാണ് രണ്ടാഴ്ചയായി കുറഞ്ഞത്.

വീസ ലഭിക്കാനുള്ള കാലതാമസം കാരണം കഴിഞ്ഞ വേനലവധിക്ക് യുകെ യാത്ര ബുക്ക് ചെയ്ത പല യാത്രികരും അവസാന നിമിഷം യാത്ര റദ്ദാക്കിയിരുന്നു. അതേസമയം ഹീത്രോ വിമാനത്താവളത്തിൽ ദിവസം 1 ലക്ഷത്തിൽ കൂടുതൽ യാത്രക്കാരെ അനുവദിക്കില്ലെന്ന നിബന്ധനയും യാത്രക്കാരെ വിഷമത്തിലാക്കി തിരിച്ചടിയായി.

എന്നാൽ നിലവിലെ നിയന്ത്രണങ്ങൾ എടുത്തു കളഞ്ഞതും ബ്രിട്ടിഷ് എയർവേയ്സ്, എമിറേറ്റ്സ് കമ്പനികൾ അവരുടെ മുഴുവൻ വിമാനങ്ങളും സർവീസിനിറക്കുന്നതും യുകെ യാത്ര കൂടുതൽ എളുപ്പമാക്കും. ബിസിനസ് വീസകൾ 48 മണിക്കൂറിനകം ലഭ്യമാക്കുമെന്നും യുകെ ഇമിഗ്രേഷൻ അറിയിച്ചു.ഒപ്പം യാത്രക്കാർക്ക് സുഗമമായ യാത്രക്കായി വിമാന നിരക്കു കുറച്ചും സീറ്റുകൾ വർധിപ്പിച്ചതായും ട്രാവൽ ഏജൻസികൾ പറയുന്നു.
എന്നാൽ വീസ നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയതിനാൽ ഇത്തവണ കൂടുതൽ പ്രവാസികൾ യുകെ യാത്ര തിരഞ്ഞെടുക്കുമെന്നാണ് ട്രാവൽ ഏജൻസികളുടെ പ്രതീക്ഷ.

Shares:

Related Posts

Gulf

ഗിന്നസ് റഷീദിന്റെ പുസ്തകം പ്രകാശനം ചെയ്തു

ഷാർജ - 73 മണിക്കൂർ തുടർച്ചയായി പ്രചോദന പ്രഭാഷണം നടത്തി ഗിന്നസ് റിക്കോർഡ് നേടിയ എം എ റഷീദിന്റെ കനൽ വഴികൾ എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. ഗിന്നസ് റിക്കോർഡിലേക്കു എത്തിപ്പെട്ട സാഹചര്യമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ആത്‌മകഥാംശമുള്ള
Breaking News

യു.എ.ഇ സായുധ സേനയിൽ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ലെഫ്റ്റനന്റ് ജനറലായി സ്ഥാനക്കയറ്റം

ദുബായ്: നിലവിൽ ദുബായ് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും, ദുബായ് കിരീടാവകാശിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്​ വീണ്ടും സ്ഥാനക്കയറ്റം. സായുധ സേന ലഫ്​. ജനറലായാണ്​ പുതിയ നിയമനം. പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ
Breaking News

23 വർഷത്തിനു ശേഷം രാജീവ് വധം പ്രതി നളിനി മോചിതയായി

ചെന്നൈ - രാജീവ് ഗാന്ധി വധക്കേസിൽ സുപ്രധാന പ്രതികളിൽ ഒരാളായ നളിനി ജയിൽ മോചിതയായി. അടുത്തിടെയാണ് സുപ്രീംകോടതി നളിനി അടക്കമുള്ളവരെ മോചിതരാകിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. നളിനിക്ക് പുറമെ ഭർത്താവ് മുരുകൻ എന്ന ശ്രീഹരൻ, ശാന്തൻ എന്നിവരും ഇന്നു മോചിതരാകും. എന്നാൽ, ഇവർ
Gulf

കൂടെ താമസിക്കുന്നവരുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യണം; കർശന നിർദേശവുമായി ദുബായ് ലാൻഡ് ഡിപ്പാർട്ടുമെന്‍റ്.

ദുബായ് - കൂടെ താമസിക്കുന്നവരുടെ വിവരങ്ങൾ എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്യാൻ ദുബായിൽ താമസിക്കുന്നവർക്ക് ലാൻഡ് ഡിപ്പാർട്ടുമെന്‍റ് നിർദേശം നൽകി. Dubai REST എന്ന ആപ്പ്​ വഴി രണ്ടാഴ്ചയ്ക്ക് ഉള്ളിൽ വിവരങ്ങൾ രജിസ്റ്റർ രജിസ്​ട്രേഷൻ പൂർത്തിയാക്കാനാണ് നിർദേശിച്ചിട്ടുള്ളത്. ഓരോ വ്യക്തിയുടെയും എമിറേറ്റ്​സ്​
Leave a Reply

Your email address will not be published. Required fields are marked *