Breaking NewsFeatured

ആറ്​ മാസത്തിൽ കൂടുതൽ നാട്ടിൽ തങ്ങിയ യു.എ.ഇ വിസക്കാർക്ക്​​ റി എൻട്രി പെർമിറ്റ്​ നൽകുന്നു

ദുബായ് – റസിഡന്‍റ്​ വിസയുള്ള ആറ്​ മാസത്തിൽ കൂടുതൽ യു.എ.ഇയുടെ പുറത്ത്​ തങ്ങിയ റസിഡന്‍റ്​ വിസക്കാർക്ക്​ റി എൻട്രി പെർമിറ്റ്​ അനുവദിച്ച്​ യു.എ.ഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്​ (ഐ.സി.പി). ഇതോടെ രാജ്യത്തിന് പുറത്ത്‌ ആറ്​ മാസമോ അതിലധികമോ നാട്ടിൽ തങ്ങിയതിന്‍റെ പേരിൽ വിസ റദ്ദായവർക്ക്​ വീണ്ടും അതേ വിസയിൽ രാജ്യത്തെത്താൻ കഴിയുന്നതാണ് ഈ പുതിയ ആനുകൂല്യം.

ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്​ (ഐ.സി.പി) നിർദേശം പുറത്തിറക്കിയ നിർദേശമനുസരിച്ചു https://smartservices.icp.gov.ae/echannels/web/client/guest/index.html#/dashboard എന്ന ലിങ്ക്​ വഴി റി എൻട്രിക്ക്​ അപേക്ഷിക്കാം. ഒപ്പം പാസ്സ്‌പോർട്ട്, വിസ, പുറത്തുകഴിയേണ്ടിവന്ന കൃത്യവും വ്യക്തവുമുള്ള കാര്യകാരണം എന്നിവയുടെ കോപ്പികളും സമർപ്പിക്കേണ്ടതുണ്ട്‌.

നിലവിൽ യു.എ.ഇ റസിഡന്‍റ്​ വിസയുള്ളവർ ആറ്​ മാസത്തിനിടയിൽ രാജ്യത്ത്​ പ്രവേശിക്കണമെന്നാണ്​ നിയമം. അല്ലാത്തപക്ഷം വിസ റദ്ദാവും. എന്നാൽ ഇങ്ങനെ വിസ റദ്ദാവുന്നവർക്ക്​ ആശ്വാസമാണ്​ പുതിയ നിർദേശം. റി എൻട്രി അനുമതി ലഭിച്ച്​ 30 ദിവസത്തിനകം യു.എ.ഇയിൽ പ്രവേശിച്ചിരിക്കണം. യു.എ.ഇയുടെ പുറത്ത്​ നിന്നായിരിക്കണം അപേക്ഷ സമർപ്പിക്കേണ്ടതും.

എന്നാൽ ഐ.സി.പിയുടെ നിരക്കായ 150 ദിർഹമും ഫീസായി അടക്കുന്നതോടൊപ്പം രാജ്യത്തിന് പുറത്തുനിന്ന ഓരോ 30 ദിവസത്തിനും [ഓരോ മാസത്തിനും] 100 ദിർഹം പിഴ നൽകണം. എന്നാൽ നൽകിയ അപേക്ഷ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്​ (ഐ.സി.പി) നിരസിച്ചാൽ 800 ദിർഹം മാത്രമേ തിരികെ ലഭിക്കുകയുളൂ.

Shares:

Related Posts

Breaking News

“ലോകത്തിലെ ഏറ്റവും മികച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്” എന്ന പദവി ദുബായ് ഡ്യൂട്ടി ഫ്രീക്ക്

19-മത് ഗ്ലോബൽ ട്രാവലേഴ്‌സ് ജിടി ടെസ്റ്റ്ഡ് റീഡർ സർവേ അവാർഡിൽ "ലോകത്തിലെ ഏറ്റവും മികച്ച ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ്" എന്ന പദവി ദുബായ് ഡ്യൂട്ടി ഫ്രീക്ക് ലഭിച്ചു. തുടർച്ചയായി ഇത് പതിനാറാം വർഷമാണ് ദുബായ് ഡ്യൂട്ടി ഫ്രീയെ ഇത്തരത്തിൽ തിരഞ്ഞെടുക്കുന്നത്.
Gulf

സ്റ്റാ​ർ​ട്ട​പ്പു​ക​ളെ​യും നി​ക്ഷേ​പ​ക​രെ​യും ബ​ന്ധി​പ്പി​ച്ച്​ ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​​ലേ​റ്റ് ‘എ​ല​വേ​റ്റ്​’ പദ്ധതി

ദുബായ് - നി​ക്ഷേ​പ​ക​ർ​ക്കും ബി​സി​ന​സു​കാ​ർ​ക്കും മു​ന്നി​ൽ സ്​​​റ്റാ​ർ​ട്ട​പ്പു​ക​ളെ എ​ത്തി​ക്കാ​നും, ന​വീ​ന ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വെ​ക്കാ​നും വേ​ദി​യൊ​രു​ക്കി സം​ഘ​ടി​പ്പി​ച്ച 'എ​ല​വേ​റ്റ്​'​പിച്ചിങ്‌​ സീ​രീ​സി​ന്‍റെ നാ​ലാം സെ​ഷ​നി​ൽ 10 പു​തി​യ ആ​ശ​യം ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​​ലേ​റ്റ് അ​വ​ത​രി​പ്പി​ച്ചു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, ഹെ​ൽ​ത്ത്​ ടെ​ക്, പ്രോ​പ്​ ടെ​ക്, ഫി​ൻ
Business

റിച്ച്മാക്സ് ഗ്രൂപ്പ് ദുബായിൽ അന്തർദേശിയ പ്രവർത്തനങ്ങൾ ആരംഭിക്കുന്നു; ആദ്യ ഓഫീസ് കരാമയിൽ

ദുബായ്: മലയാളി ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ പ്രമുഖ ബിസിനസ് കൂട്ടായ്മകളിലൊന്നായ റിച്ച്മാക്സ് ഗ്രൂപ്പിന്റെ ആദ്യ അന്തർദേശിയ ഓഫീസ് ദുബായ് കരാമയിൽ തുറക്കും. ജൂലൈ 26 ന് ദുബായ് ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിലാണ് ഓഫീസ് ഉദ്‌ഘാടനം ചെയ്യപ്പെടുന്നത്. യു.എ.ഇയിലെ റിച്ച്മാക്സ്
Gulf

ഗിന്നസ് റഷീദിന്റെ പുസ്തകം പ്രകാശനം ചെയ്തു

ഷാർജ - 73 മണിക്കൂർ തുടർച്ചയായി പ്രചോദന പ്രഭാഷണം നടത്തി ഗിന്നസ് റിക്കോർഡ് നേടിയ എം എ റഷീദിന്റെ കനൽ വഴികൾ എന്ന പുസ്തകം ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. ഗിന്നസ് റിക്കോർഡിലേക്കു എത്തിപ്പെട്ട സാഹചര്യമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ആത്‌മകഥാംശമുള്ള
Leave a Reply

Your email address will not be published. Required fields are marked *