Breaking NewsFeatured

സെപ്റ്റംബര്‍ 30 മുതല്‍ ദുബായിലെ പ്രധാന റോഡുകളിലെ വേഗപരിധിയില്‍ മാറ്റം

ദുബായ്: എമിറേറ്റിലെ രണ്ട് പ്രധാന റോഡുകളിലെ വേഗപരിധി ഉയർത്തിയതായി ദുബായ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. അല്‍ അമര്‍ദി സ്ട്രീറ്റിൻ്റേയും ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ സ്ട്രീറ്റിൻ്റേയും ചില ഭാഗങ്ങളിലാണ് വേഗപരിധി ഉയര്‍ത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 30 മുതലാണ് വേഗപരിധിയിലെ മാറ്റം നിലവില്‍ വരിക.

ഷെയ്ഖ് സായിദ് ബിന്‍ ഹംദാന്‍ അല്‍ നഹ്യാന്‍ സ്ട്രീറ്റിലെ പരമാവധി വേഗപരിധി ദുബായ് അല്‍ ഐന്‍ റോഡിനും അക്കാദമിക് സിറ്റി റൗണ്ട് എബൗട്ടിനുമിടയില്‍ മണിക്കൂറില്‍ 100 കിലോമീറ്ററായി ഉയര്‍ത്തും. അക്കാദമിക് സിറ്റി റൗണ്ട് എബൗട്ടിനും അല്‍ ഖവാനീജ് സ്ട്രീറ്റിനും ഇടയിലെ പരമാവധി വേഗപരിധി മണിക്കൂറില്‍ 90 കിലോമീറ്ററായി ഉയര്‍ത്തും. അല്‍ ഖവാനീജ് സ്ട്രീറ്റിനും എമിറേറ്റ്‌സ് റോഡിനുമിടിയിലുള്ള അല്‍ അമര്‍ദി സ്ട്രീറ്റിലെ വേഗപരിധി 90 കിലോ മീറ്ററുമായാണ് ക്രമീകരിക്കുന്നത്.

ഈ ഭാഗങ്ങളിലെ ട്രാഫിക് അടയാളങ്ങളിലും റോഡ് അടയാളങ്ങളിലും പുതിയ വേഗപരിധി പ്രദർശിപ്പിക്കും. ഈ റോഡുകളിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനും റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ തീരുമാനമെന്ന് ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

Shares:

Related Posts

Business

ഒ-ഗോൾഡും, എമിറേറ്റ്സ് ഗോൾഡ് റിഫൈനറിയും കൈകോർക്കുന്നു

ദുബായ്: ഉപയോക്താക്കൾക്കും നിക്ഷേപകർക്കും സ്വർണ്ണവും വെളളിയും സ്വന്തമാക്കാനുള്ള യുഎഇയിലെ ആദ്യത്തെ ഇമറാത്തി ആപ്പായ ഒ- ഗോൾഡ്, സ്വർണ സംസ്കരണ ശാലയായ എമിറേറ്റ്സ് ഗോൾഡ് റിഫൈനറിയുമായി കൈകോർക്കുന്നു. ഗൾഫിലെ ഏറ്റവും ആദ്യത്തേതിലൊന്നും മുൻനിരയിലുമുള്ള സ്വർണ റിഫൈനറിയാണ് എമിറേറ്റ്സ് ഗോൾഡ്. എമിറേറ്റ്സ് റിഫൈനറിയുടെ മൂന്നു
Breaking News

“പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതുവരെ ഇസ്രായേലുമായി ഒരു ബന്ധവുമില്ല” – സൗദി അറേബ്യ; ‘ദ്വി​രാ​ഷ്​​ട്ര പ​രി​ഹാ​ര സ​മ്മേ​ള​നം’ അ​ന്തി​മ​രേ​ഖ​ക്ക്​​​ അം​ഗീ​കാ​രം

റി​യാ​ദ്​: സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്​​ട്രം സ്ഥാ​പി​ക്കു​ന്ന​തു​വ​രെ ഇ​സ്രാ​യേ​ലു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ പ​റ​ഞ്ഞു. ഗ​സ്സ​യെ മ​റ്റു ഫ​ല​സ്തീ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് വേ​ർ​പെ​ടു​ത്താ​നു​ള്ള ഏ​തൊ​രു ശ്ര​മ​ത്തെ​യും സൗ​ദി നി​രാ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി ഊ​ന്നി​പ്പ​റ​ഞ്ഞു. ഒപ്പം ‘ദ്വി​രാ​ഷ്​​ട്ര പ​രി​ഹാ​രം
Breaking News

നബിദിനം; ദുബായിൽ നാളെ പാർക്കിങ് സൗജന്യം.

ദുബായ് - നബിദിനം പ്രമാണിച്ചു ദുബായിൽ നാളെ (ശനി) പാർക്കിങ് സൗജന്യമായിരിക്കുമെന്നു റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർടിഎ) അറിയിച്ചു. എന്നാൽ മൾട്ടി പാർക്കിങ് ടെർമിലുകളിൽ ഏതു ബാധകമല്ല. ഷാർജയും, അബുദാബിയും, എമിറേറ്റുകൾ നേരത്തെ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചിരുന്നു. നാളെ ശനി
Leave a Reply

Your email address will not be published. Required fields are marked *