BusinessFeatured

നിസ്‌വയുടെ മുഖച്ഛായ മാറുന്നു; 1.5 കോടി റിയാലിലധികത്തിന്റെ വികസന പദ്ധതികൾ

നിസ്‌വ: ഒമാനിലെ സാംസ്കാരിക നഗരമായ നിസ്‌വയുടെ മുഖച്ഛായ മാറ്റാൻ രണ്ട് വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പുരോഗമിക്കുന്നു. ദാഖിലിയ ഗവർണറേറ്റിൽ നടപ്പാക്കുന്ന ‘മൈദാൻ അൽ ദാഖിലിയ’ പദ്ധതിയുടെ 71 ശതമാനം ജോലികളും സംയോജിത പൊതുഗതാഗത ടെർമിനലിന്റെ 20 ശതമാനം ജോലികളും പൂർത്തിയായി. രണ്ട് പദ്ധതികൾക്കുമായി 1.5 കോടി ഒമാനി റിയാലിലധികമാണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്.

എട്ട് ദശലക്ഷത്തി 370,000 റിയാൽ ചെലവിൽ 1,45,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന മൈദാൻ അൽ ദാഖിലിയ പദ്ധതി 2027 മാർച്ചോടെ പൂർത്തിയാക്കാനാണ് ലക്ഷ്യം. വിനോദസഞ്ചാരം, സംസ്കാരം, ആരോഗ്യം, പരിസ്ഥിതി തുടങ്ങിയ മേഖലകളെ സംയോജിപ്പിച്ചാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്.

പദ്ധതിയുടെ അടിപ്പാതയുടെ 97.1 ശതമാനം ജോലികളും സർവീസ് ടണലിന്റെ 90 ശതമാനം ജോലികളും പൂർത്തിയായി. നാല് കിലോമീറ്റർ നീളത്തിലുള്ള നടപ്പാതകളും സൈക്കിൾ ട്രാക്കുകളും ഇവിടെ ഒരുക്കുന്നുണ്ട്. പദ്ധതി യാഥാർഥ്യമാകുന്നതോടെ 380 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സ്വദേശി കുടുംബങ്ങളുടെ ഉൽപന്നങ്ങൾ വിൽക്കാൻ പ്രത്യേക വിപണി ഒരുക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ.

അതേസമയം, സ്വകാര്യ മേഖലയുമായി സഹകരിച്ച് 70 ലക്ഷം റിയാൽ ചെലവിലാണ് സംയോജിത പൊതുഗതാഗത ടെർമിനൽ നിർമിക്കുന്നത്. നിസ്‌വ കോട്ടയുടെ കവാടത്തിന്റെ മാതൃകയിലുള്ള വാസ്തുവിദ്യയാണ് ടെർമിനലിന്റെ പ്രത്യേകത. ആറ് നിലകളുള്ള രണ്ട് വൃത്താകൃതിയിലുള്ള ബിസിനസ് സെന്ററുകളും അവയെ ബന്ധിപ്പിക്കുന്ന വലിയ വാണിജ്യ മാളും പദ്ധതിയുടെ ഭാഗമായി നിർമിക്കും. കാർഗോ മേഖലയിലെ നിർമാണ ജോലികൾ 82 ശതമാനം പൂർത്തിയായി.

പദ്ധതി പൂർത്തിയാകുന്നതോടെ ഒമാന്റെ ഔദ്യോഗിക ഗതാഗത കമ്പനിയായ മവാസലാത്ത് ടെർമിനലിന്റെ നടത്തിപ്പും ബസ് സർവീസുകളുടെ നിയന്ത്രണവും ഏറ്റെടുക്കും. ഇതോടെ ഒമാനിലെ വിവിധ ഗവർണറേറ്റുകൾ തമ്മിലുള്ള പൊതുഗതാഗത ബന്ധം കൂടുതൽ മെച്ചപ്പെടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

Shares:

Related Posts

Featured

ഇ-സേഫ്റ്റി ചൈൽഡ് ഓൺലൈൻ പ്രൊട്ടക്ഷൻ അവാർഡിന്റെ നിറവിൽ അജ്മാൻ ഹാബിറ്റാറ്റ് സ്കൂൾ

അജ്‌മാൻ - ഈ വർഷത്തെ ഇ-സേഫ്റ്റി ചൈൽഡ് ഓൺലൈൻ പ്രൊട്ടക്ഷൻ അവാർഡ് ഹാബിറ്റാറ്റ് സ്കൂളിന്ഫെ ലഭിച്ചു. അബുദാബി അനന്തര ഈസ്റ്റേൺ മംഗ്രോവ്‌സിൽ ഫെബ്രുവരി ആറാം തിയതി നടന്ന ചൈൽഡ് വെൽ ബീയിങ് ഇൻ എ ഡിജിറ്റൽ വേൾഡ് കോൺഫ്രൻസിൽ ആണ് അവാർഡ്
Featured

മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടിക പുറത്ത്; ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്

ദുബൈ: റീട്ടെയ്ൽ, റിയൽ എസ്റ്റേറ്റ്, ആരോഗ്യരംഗം, ഫിനാൻസ്, ടെക്നോളജി തുടങ്ങി വിവിധ മേഖലകളിൽ മികച്ച സാന്നിദ്ധ്യം അറിയിച്ച മിഡിൽ ഈസ്റ്റിലെ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ ദി 100 NRIs പട്ടിക പുറത്തിറക്കി. മിഡിൽ ഈസ്റ്റിലെ പ്രമുഖ ബിസിനസ് മാഗസിനായ Middle
Breaking News

ഇനിമുതൽ മു​ഖം ‘എമിഗ്രേഷന്റെ’ കണ്ണാടി; വി​മാ​ന​യാ​ത്ര​ക്ക്​ പാ​സ്​​പോ​ർ​ട്ട്​ വേ​ണ്ട

ദുബായ് - ദുബായ് എയർപോർട്ടുകളിൽ പു​തി​യ ബ​യോ​മെ​ട്രി​ക്​ സം​വി​ധാ​നം നി​ല​വി​ൽ വ​രു​ന്ന​തോ​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​യി ഇനിമുതൽ മു​ഖം മാ​ത്രം മ​തി. മു​ഖ​വും ക​ണ്ണും സ്കാ​ൻ ചെ​യ്യു​ന്ന​തോ​ടെ വ്യ​ക്തി​ക​ളു​ടെ സ​ക​ല വി​വ​ര​ങ്ങ​ളും വി​മാ​ന​ത്താ​വ​ള​ത്തി​ലെ ക​മ്പ്യൂ​ട്ട​റു​ക​ളി​ൽ തെ​ളി​യും. ഇ​തോ​ടെ യാത്രക്കാർക്ക് ബോ​ർ​ഡി​ങ്​ പാ​സ്​ പോ​ലു​മി​ല്ലാ​തെ
Breaking News

ദുബായിൽ ഇനിമുതൽ മുഖമാണ് യാത്രാ രേഖ: ബയോമെട്രിക് അതിവേഗ യാത്ര നടപടി വ്യാ​പി​പ്പി​ക്കുന്നു

ദുബായ് - മു​ഖം കാ​ണി​ച്ച്​ യാ​ത്രാ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ന്ന സം​വി​ധാ​നം എ​ല്ലാ യാ​ത്ര​ക്കാ​രി​ലേ​ക്കും വ്യാ​പി​പ്പി​ക്കാ​നൊ​രു​ങ്ങി ദു​ബൈ വി​മാ​ന​ത്താ​വ​ളം. നിലവിൽ യു.എ.ഇയിൽ താമസവിസയുള്ള പ്രവാസികൾക്കും ജി.സി.സി പൗരൻമാർക്കുമാണ് ഈ സൗകര്യമുളളത്. മുഖം തിരിച്ചറിയൽ സം​വി​ധാ​ന​ത്തി​ലൂ​ടെ ചു​രു​ങ്ങി​യ സ​മ​യ​ത്തി​നു​ള്ളി​ൽ ചെ​ക്​ ഇ​ൻ, എ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ
Leave a Reply

Your email address will not be published. Required fields are marked *