Breaking NewsFeatured

പു​തി​യ 1000 ദി​ർ​ഹം ക​റ​ൻ​സി പു​റ​ത്തി​റ​ക്കി യു.എ.ഇ.

ദുബായ് – 1000 ദി​ർ​ഹത്തിന്റെ പു​തി​യ പോ​ളി​മ​ർ ക​റ​ൻ​സി നോ​ട്ട്​ പു​റ​ത്തി​റ​ക്കി യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്​. പുതിയ നോ​ട്ടു​ക​ൾ ഏ​പ്രി​ൽ 10 മു​ത​ൽ ബാ​ങ്കു​ക​ളി​ലും എ​ക്സ്ചേ​ഞ്ച് ഹൗ​സു​ക​ളി​ലും ല​ഭ്യ​മാ​യി​ത്തു​ട​ങ്ങും. യു.​എ.​ഇ​യു​ടെ ആ​ഗോ​ള നേ​ട്ട​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന സാം​സ്കാ​രി​ക, വി​ക​സ​ന ചി​ഹ്ന​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ൾ നോ​ട്ടി​ൽ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ക്ഷ​ണ​ത്തി​ന്‍റെ​യും അ​ൽ​ബ​റ​ക ആ​ണ​വ നി​ല​യ​ത്തി​ന്‍റെ​യും ചി​ത്ര​ങ്ങ​ൾ ഇ​രു ഭാ​ഗ​ങ്ങ​ളി​ലു​മാ​യി ചേ​ർ​ത്തി​ട്ടു​ണ്ട്. ഒപ്പം യു.​എ.​ഇ രാ​ഷ്​​ട്ര​പി​താ​വ്​ ശൈ​ഖ്​ സാ​യി​ദ്​ ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​​യാ​ൻ 1974ൽ ​നാ​സ അ​ധി​കൃ​ത​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്ന ചി​ത്ര​ത്തി​ന്​ സ​മീ​പ​ത്താ​യാ​ണ്​ ബ​ഹി​രാ​കാ​ശ പ​ര്യ​വേ​ക്ഷ​ണ​ത്തെ സൂ​ചി​പ്പി​ക്കു​ന്ന ചി​ത്രം ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. നേ​ര​ത്തേ പ്ര​ചാ​ര​ത്തി​ലു​ള്ള 1000 ദി​ർ​ഹം നോ​ട്ടി​ന്‍റെ നി​റം ത​ന്നെ​യാ​ണ്​ പു​തി​യ​തി​നും ന​ൽ​കി​യി​ട്ടു​ള്ള​ത്. ആ​ളു​ക​ൾ​ക്ക്​ തി​രി​ച്ച​റി​യാ​ൻ എ​ളു​പ്പ​മാ​കു​ന്ന​തി​നാ​ണ്​ നി​റം നി​ല​നി​ർ​ത്തി​യ​ത്.

Shares:

Related Posts

Breaking News

ദുബായിൽ 90 ദി​വ​സ സ​ന്ദ​ർ​ശ​ക വി​സ യു.​എ.​ഇ പൂ​ർ​ണ​മാ​യും നി​ർ​ത്തി

ദുബായ് - ദുബായിൽ നിലനിന്നിരുന്ന 90 ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ക വി​സ യു.​എ.​ഇ പൂ​ർ​ണ​മാ​യും നിർത്തലാക്കി. ദുബായ് ഒ​ഴി​കെ​യു​ള്ള എ​മി​റേ​റ്റു​ക​ളി​ൽ മാസങ്ങൾക്കു മുൻപുതന്നെ 90 ദി​വ​സ സ​ന്ദ​ർ​ശ​ക വി​സ നിർത്തലാക്കിയിരുന്നു. എന്നാൽ ദുബായിൽ നിയമം ബാധകമല്ലായിരുന്നു, ചൊ​വ്വാ​ഴ്ചമുതൽ ഇത്തരത്തിൽ നിലനിന്നിരുന്ന 90 ദി​വ​സ
Featured

സിനിമയെ ഗൗരവമായി കാണുന്നവരാണ് മലയാളികള്‍: നടന്‍ ജയസൂര്യ

ഷാര്‍ജ - ഹാസ്യമായാലും കഥാചിത്രമായാലും സിനിമയെ ഗൗരവത്തോടെ സമീപിക്കുന്നവരാണ് മലയാളി സമൂഹമെന്ന് സിനിമാ താരം ജയസൂര്യ പറഞ്ഞു. സിനിമയില്‍ എന്തെങ്കിലും കാണിച്ച് മലയാളി പ്രേക്ഷകരെ കബളിപ്പിക്കാനാവില്ല. മറ്റു ഭാഷാ ചിത്രങ്ങളില്‍ കാണുന്ന തരത്തില്‍ അതിഭാവുകത്വമുള്ള നായകന്മാരെയോ വില്ലന്‍മാരെയോ മലയാളത്തില്‍ അംഗീകരിക്കില്ല. ഓരോ
Business

യു.എ.ഇയിൽ ആഗസ്റ്റ് മാസത്തിലെ ഇന്ധനവിലയിൽ ചെറിയ മാറ്റങ്ങൾ മാത്രം; ഡീസൽ വില ഉയർന്നു

ദുബായ്: യു.എ.ഇയിലെ പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചപ്പോൾ, കഴിഞ്ഞ മാസത്തേതിനോട് താരതമ്യേന വലിയ മാറ്റം ഇല്ലാതെ പെട്രോൾ വിലയിൽ ചെറിയ കുറവും ഡീസൽ വിലയിൽ ചെറിയ വർധനവുമാണ് രേഖപ്പെടുത്തിയത്. ഇ -പ്ലസ് 91 പെട്രോൾ: 2.51 → 2.50 ദിർഹം സൂപ്പർ 98
Breaking News

1000-ൽ പരം നിർമാണ തൊഴിലാളികൾക്ക് ശീതകാല വസ്ത്രങ്ങൾ വിതരണം വിതരണചെയ്തു ദുബായ് ജി.ഡി.ആർ.എഫ്.എ മാത്രകയായി

ദുബായ് - ദുബായിലെ നിർമാണ പ്രവർത്തന മേഖലയിലെ 1000- ലധികം തൊഴിലാളികൾക്ക് ശീതകാല വസ്ത്രങ്ങളും ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തു. ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സും, ദുബായ് പെർമന്റ് കമ്മിറ്റി ഓഫ് ലേബേഴ്സ് അഫയേഴ്സും മാത്രകയായി.
Leave a Reply

Your email address will not be published. Required fields are marked *