ദോഹ – ഖത്തറിലെ ജനസംഖ്യ 30 ലക്ഷം കടന്നതായി പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റിയുടെ റിപ്പോർട്ട്. മാർച്ച് മാസം അവസാനത്തോടെയുള്ള കണക്കുകൾ പ്രകാരമാണിത്. 21.62 ലക്ഷം പുരുഷന്മാരും 8.42 ലക്ഷം സ്ത്രീകളും എന്നതാണ് ഏറ്റവും ഒടുവിലത്തെ കണക്ക്. കഴിഞ്ഞവർഷം മാർച്ചിനെ അപേക്ഷിച്ച് ഇത് 6.3ശതമാനം വർധിച്ചു. രാജ്യത്തെ സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള ജനങ്ങളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് പി.എസ്.എയുടെ റിപ്പോർട്ട്. അതേസമയം, രാജ്യത്തിന് പുറത്തുള്ള ഖത്തർ ഐഡിക്കാരായ സ്വദേശികളെയും വിദേശികളെയും ഈ കണക്കിൽ ഉൾപ്പെടുത്തിയിട്ടില്ല. ലോകകപ്പിന് തൊട്ടുമുമ്പ് 2022 ഒക്ടോബറിലാണ് ഏറ്റവും അവസാനമായി രാജ്യത്തെ ജനസംഖ്യ 30 ലക്ഷ്യത്തിലെത്തിയത്. 30.20 ലക്ഷമായിരുന്നു അന്നത്തെ ആകെ എണ്ണം.
ഖത്തറിൽ ജനസംഖ്യ 30 ലക്ഷം കടന്നു 21.62 ലക്ഷം പുരുഷന്മാരും, 8.42 ലക്ഷം സ്ത്രീകളും
Related Posts
ദുബായ് - ലോക വനിതാ ദിനത്തിൽ മിടുമിടുക്കികളായ മക്കളുടെ പേരിൽ, അഭിമാനത്താൽ തലയുയർത്തി സ്കോളർഷിപ്പ് സ്വീകരിക്കാൻ 25 പ്രവാസികൾ ദുബായിലെത്തി. യു.എ.ഇ യിലെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ഏറ്റവും അർഹരായ പ്രവാസികളുടെ, നാട്ടിൽ പഠിക്കുന്ന പെൺകുട്ടികൾക്കാണ് 25 ലക്ഷം രൂപയുടെ
ദുബായ് - വടകര എൻ ആർ ഐ ദുബായ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഓണ സംഗമം നടത്തി. ദുബായ് അൽ താൻ പാർക്കിൽ സംഘടിപ്പിച്ച പരിപാടി ഇന്ദ്ര തയ്യിൽ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി മുഖ്യാതിഥിയായി പങ്കെടുത്തു. പ്രസിഡണ്ട് ഇ
Dubai’s Roads and Transport Authority (RTA) has launched an awareness campaign targeting 32 recreational off-road motorcycle rental outlets in Al Awir ahead of the winter season. The initiative aims to
ദുബായ് - രാജ്യത്തെ എല്ലാ സ്വകാര്യ മേഖല ജീവനക്കാർക്കും ജനുവരി ഒന്ന് ഞായറാഴ്ച പുതുവത്സരദിന അവധിയായിരിക്കുമെന്ന് മാനവവിഭവ ശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിലെ അംഗീകൃത ഔദ്യോഗിക അവധികൾ സംബന്ധിച്ച യു.എ.ഇ കാബിനറ്റ് തീരുമാനപ്രകാരമാണ് അവധി പ്രഖ്യാപിച്ചത്.





