Breaking News Featured Gulf UAE

പുതുവത്സരദിനം ജനുവരി ഒന്ന്​ സ്വകാര്യ മേഖലക്ക്​ ശമ്പളത്തോടു കൂടിയ അവധി

Written by themediatoc

ദുബായ് – രാ​ജ്യ​ത്തെ എ​ല്ലാ സ്വ​കാ​ര്യ മേ​ഖ​ല ജീ​വ​ന​ക്കാ​ർ​ക്കും ജ​നു​വ​രി ഒ​ന്ന്​ ഞാ​യ​റാ​ഴ്ച പു​തു​വ​ത്സ​ര​ദി​ന അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന്​ മാ​ന​വ​വി​ഭ​വ ശേ​ഷി, എ​മി​റേ​റ്റൈ​സേ​ഷ​ൻ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലെ അം​ഗീ​കൃ​ത ഔ​ദ്യോ​ഗി​ക അ​വ​ധി​ക​ൾ സം​ബ​ന്ധി​ച്ച യു.​എ.​ഇ കാ​ബി​ന​റ്റ് തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് അ​വ​ധി പ്ര​ഖ്യാ​പി​ച്ച​ത്. അ​ടു​ത്ത വ​ർ​ഷം ആ​റു​ദി​വ​സം നീ​ണ്ട​ത​ട​ക്കം നി​ര​വ​ധി അ​വ​ധി ദി​വ​സ​ങ്ങ​ൾ പൊ​തു, സ്വ​കാ​ര്യ മേ​ഖ​ല​ക​ൾ​ക്ക്​ ല​ഭി​ക്കും. ഇപ്ര​കാ​രം പു​തു​വ​ത്സ​ര അ​വ​ധി​ക്കു​പു​റ​മെ ആ​റ്​ അ​വ​ധി​ക​ൾ കൂ​ടി​യാ​ണ്​ 2023ൽ ​വ​രാ​നി​രി​ക്കു​ന്ന​ത്.

2023ലെ വിശുദ്ധറ​മ​ദാ​ൻ 29 മു​ത​ൽ ശ​വ്വാ​ൽ മൂ​ന്നു​വ​രെ നീ​ളു​ന്ന ഈ​ദു​ൽ ഫി​ത്​​ർ അ​വ​ധി, ദു​ൽ​ഹ​ജ്ജ്​ ഒ​മ്പ​തി​ന്​ അ​റ​ഫ​ദി​ന അ​വ​ധി, ദു​ൽ​ഹ​ജ്ജ്​ 10 മു​ത​ൽ 12വ​രെയുള്ള ഈ​ദു​ൽ അ​ദ്​​ഹ അ​വ​ധി, ഹി​ജ്​​റ വ​ർ​ഷാ​രം​ഭം അ​വ​ധി, മീ​ലാ​ദു​നബി അ​വ​ധി, ഡി​സം​ബ​ർ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ലെ ദേ​ശീ​യ​ദി​ന അ​വ​ധി എ​ന്നി​വ​യാ​ണ്​ നിലവിലെ ക്രമപ്പെടുത്തിയ പ​ട്ടി​ക​യി​ലു​ള്ള​ത്.

About the author

themediatoc

Leave a Comment