Breaking NewsGulf

യു.എ.ഇയിൽ സ്വ​കാ​ര്യ, ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ആത്മവിശ്വാസത്തോടെ ജോലി ചെയ്യാം; തൊഴിൽ നഷ്ടപ്പെടുന്നവർക്ക് ഇൻഷ്വറൻസ്

ദുബായ് – ജ​നു​വ​രി ഒ​ന്ന്​ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ഇ​ൻ​ഷ്വ​റ​ൻ​സ്​ ഏ​ർ​പെ​ടു​ത്തി​യ സ​ർ​ക്കാ​ർ ന​ട​പ​ടി ജീ​വ​ന​ക്കാ​ർ​ക്ക്​ തികഞ്ഞ ആ​ത്​​മ വി​ശ്വാ​സ​ത്തോ​ടെ ജോ​ലി ചെ​യ്യു​ന്ന​തി​ന്​ വ​ഴി​യൊ​രു​ക്കുനത്തോടൊപ്പം തൊ​ഴി​ൽ മേ​ഖ​ല​ക്കും ഉ​ണ​ർ​വാ​കും. സാധാരണ പ്രവാസലോകത്തു പ്രത്യേകിച്ച് യു.എ.ഇയിൽ ജോ​ലി ന​ഷ്ട​പ്പെ​ടു​ന്ന​വ​ർ പ്ര​തി​സ​ന്ധി​യി​ലാ​കു​ന്നതാണ് പ​തി​വ്. ​താ​മ​സം, ഭ​ക്ഷ​ണം പോ​ലു​ള്ള​വ​ക്ക്​ ചെ​ല​വ്​ കൂ​ടു​ത​ലാ​യ​തി​നാ​ൽ പ​ല​രും വി​സ കാ​ൻ​സ​ലാ​കു​ന്ന​തോ​ടെ നാ​ട്ടി​ലേ​ക്ക്​ തി​രി​ക്കു​ക​യാ​ണ്​ പ​തി​വ്. എ​ന്നാ​ൽ, ഇ​ൻ​ഷ്വ​റ​ൻ​സ്​ ന​ട​പ്പാ​ക്കു​ന്ന​തോ​ടെ മൂ​ന്ന്​ മാ​സം കൂ​ടി യു.​എ.​ഇ​യി​ൽ പി​ടി​ച്ചു​നി​ന്ന്​ പു​തി​യ ജോ​ലി ക​ണ്ടെ​ത്താ​ൻ ആശ്വാസമാകും.

ഇപ്രകാരം ര​ണ്ട്​ ത​രം ഇ​ൻ​ഷ്വ​റ​ൻ​സാ​ണ്​ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. 16,000 ദി​ർ​ഹം വ​രെ അ​ടി​സ്ഥാ​ന​ ശ​മ്പ​ള​മു​ള്ള​വ​ർ​ക്ക്​ മാ​സ​ത്തി​ൽ അ​ഞ്ച്​ ദി​ർ​ഹം വീ​തം അ​ട​ച്ച്​ ഇ​ൻ​ഷ്വ​റ​ൻ​സി​ൽ ചേ​രാം. അ​ല്ലെ​ങ്കി​ൽ വ​ർ​ഷ​ത്തി​ൽ 60 ദി​ർ​ഹം അ​ട​ക്ക​ണം. 16,000 ദി​ർ​ഹ​മി​ന്​ മു​ക​ളി​ൽ അ​ടി​സ്ഥാ​ന ശ​മ്പ​ള​മു​ള്ള​വ​ർ മാ​സം 10 ദി​ർ​ഹം വീ​ത​മോ വ​ർ​ഷ​ത്തി​ൽ 120 ദി​ർ​ഹ​മോ പ്രീ​മി​യം അ​ട​ക്ക​ണം. മാ​സ​ത്തി​ലോ 3, 6, 9 മാ​സം കൂ​ടു​മ്പോ​ഴോ പ്രീ​മി​യം അ​ട​ക്കാ​നും സൗ​ക​ര്യ​മു​ണ്ട്. ജീ​വ​ന​ക്കാ​രാ​ണ്​ ഇ​ൻ​ഷ്വ​റ​ൻ​സ്​ തു​ക അ​ട​ക്കേ​ണ്ട​ത്, സ്ഥാ​പ​ന​മ​ല്ല. ശ​മ്പ​ളം 16,000 ദി​ർ​ഹ​മി​ൽ താ​ഴെ​യു​ള്ള​വ​ർ​ക്ക്​ പ​ര​മാ​വ​ധി പ്ര​തി​മാ​സം 10,000 ദി​ർ​ഹ​മാ​ണ്​ ഇ​ൻ​ഷ്വ​റ​ൻ​സാ​യി ല​ഭി​ക്കു​ക.

ജോ​ലി പോ​യാ​ൽ മൂ​ന്ന്​ മാ​സം വ​ര ശ​മ്പ​ള​ത്തി​ന്‍റെ 60 ശ​ത​മാ​നം ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ പ​ദ്ധ​തി. ജീ​വ​ന​ക്കാ​ർ​ക്ക്​ മാ​സം അ​ഞ്ച്​ ദി​ർ​ഹം മു​ത​ൽ പ്രീ​മി​യം അ​ട​ച്ച്​ ഇ​ൻ​ഷ്വ​റ​ൻ​സി​ന്‍റെ ഭാ​ഗ​മാ​കാം. ഇതോടെ നിലവിലെ സ്വ​കാ​ര്യ, ഫെ​ഡ​റ​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും ഈ പ​രി​ര​ക്ഷ ഇനിമുതൽ ഉപകാരപ്രദമാവും.

അ​ടി​സ്ഥാ​ന ശ​മ്പ​ള​ത്തി​ന്‍റെ 60 ശ​ത​മാ​ന​മാ​ണ്​ ഇ​ൻ​ഷ്വ​റ​ൻ​സ് തു​ക​യാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്.അതായത് 16,000 ദി​ർ​ഹ​മി​ന്​ മു​ക​ളി​ലു​ള്ള​വ​ർ​ക്ക്​ പ​ര​മാ​വ​ധി 20,000 ദി​ർ​ഹം ല​ഭി​ക്കും. ജോ​ലി ന​ഷ്ട​പ്പെ​ട്ട്​ മൂ​ന്ന്​ മാ​സം വ​രെ​യാ​ണ്​ ഈ ഇ​ൻ​ഷ്വ​റ​ൻ​സ്​ തു​ക ല​ഭി​മാവുക. എ​ന്നാ​ൽ ഇ​ക്കാ​ല​യ​ള​വി​നി​ടെ പു​തി​യ ജോ​ലി ല​ഭി​ക്കു​ക​യോ രാ​ജ്യം വി​ടു​ക​യോ ചെ​യ്താ​ൽ പി​ന്നീ​ട്​ തു​ക ല​ഭി​ക്കി​ല്ല. സ്മാ​ർ​ട്ട്​ ആ​പ്ലി​ക്കേ​ഷ​ൻ, ഇ​ൻ​ഷ്വ​റ​ൻ​സ്​ പൂ​ളി​ന്‍റെ ഇ​-​പോ​ർ​ട്ട​ൽ, കോ​ൾ സെ​ന്‍റ​ർ എ​ന്നി​വ വ​ഴി ജീ​വ​ന​ക്കാ​ർ​ക്ക് അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം. ജോ​ലി ന​ഷ്​​​ട​പ്പെ​ട്ട്​ 30 ദി​വ​സ​ത്തി​നു​ള്ളി​ൽ ഇതിനായുള്ള അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. എന്നാൽ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ തു​ക ല​ഭി​ച്ച്​ തു​ട​ങ്ങും.

ഇ​ൻ​ഷ്വ​റ​ൻ​സ്​ പൂ​ളി​ന്‍റെ വെ​ബ്​​സൈ​റ്റ്, സ്മാ​ർ​ട്ട്​ ആ​പ്ലി​ക്കേ​ഷ​ൻ, എ.​ടി.​എം, കി​യോ​സ്ക്​ മെ​ഷീ​ൻ, ബി​സി​ന​സ്​ സെ​ന്‍റ​ർ, മ​ണി എ​ക്സ്​​ച്ഛയ്‌ജുകൾ, ഡു, ​ഇ​ത്തി​സാ​ലാ​ത്ത്, എ​സ്.​എം.​എ​സ്​ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ൾ വ​ഴി ഉ​പ​ഭോ​ക്​​താ​ക്ക​ൾ​ക്ക്​ സ്കീ​മി​ൽ ചേ​രാം.

Shares:

Related Posts

Gulf

യൂ​സു​ഫ്​ ഫ​ദ്​​ൽ ഹ​സ​ൻ; ഷാ​ർ​ജ പു​സ്​​ത​കോ​ത്സ​വത്തിലെ ഈ വർഷത്തെ ‘സാം​സ്കാ​രി​ക വ്യ​ക്തി​ത്വം’

ഷാ​ർ​ജ - 41മത് ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ ഈ വർഷത്തെസാം​സ്കാ​രി​ക വ്യ​ക്തി​ത്വ​മാ​യി സു​ഡാ​നീ​സ്​ ച​രി​ത്ര​കാ​ര​നാ​യ യൂ​സു​ഫ്​ ഫ​ദ്​​ൽ ഹ​സ​നെ തെ​ര​ഞ്ഞെ​ടു​ക്കപെട്ടു. ആ​ഫ്രി​ക്ക, ഏ​ഷ്യ മേ​ഖ​ല​യി​ൽ ഗ​വേ​ഷ​ണ​വും ഡോ​ക്യു​മെ​ന്‍റേ​ഷ​ൻ പ്ര​സ്ഥാ​ന​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നതിൽ പ്രധാനിയും, വ്യത്യസ്ത വിഷയങ്ങളിൽ 30 ല​ധി​കം പു​സ്ത​ക​ങ്ങ​ൾ ര​ചി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്​
Featured

ദുബായ് പൊലീസിന്റെ രക്ഷാപ്രവർത്തനത്തിന് ഇനി വനിതകളും; ആദ്യ സംഘത്തിൽ 18 പേർ

ദുബായ്: ദുബായ് പൊലീസിൽ കര രക്ഷാ പ്രവർത്തനത്തിന് ഇനി വനിതാ ഉദ്യോ​ഗസ്ഥരും. 18 നോൺ കമ്മീഷൻഡ് വനിതാ ഓഫീസർമാരുടെ സംഘമാണ് പഠനവും പരിശീലനവും പൂർത്തിയാക്കി ദുബായ് പൊലീസിന്റെഭാ​ഗമായത്. വിവിധ രക്ഷാപ്രവർത്തനങ്ങൾ കൈകാര്യം ചെയ്യാൻ സജ്ജരായ ഉയർന്ന പരിശീലനം ലഭിച്ച വനിതകൾ അടങ്ങുന്നതാണ്
Breaking News

ലുലു ഹൈപ്പർമാർക്കറ്റ് സേവനം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിങ്​ മാളായ ദുബൈ മാളിലേക്കും വ്യാപിപ്പിക്കുന്നു

ദുബായ് - ഭക്ഷ്യവിപണന സംസ്കരണരംഗത്തെ ഇന്ത്യൻ ബ്രാൻഡായ ലുലു ഹൈപ്പർ മാർക്കറ്റ്​ തങ്ങളുടെ സേവനം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിങ്​ മാളായ ദുബൈ മാളിലേക്കുകൂടി വ്യാപിപ്പിക്കാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച കരാറിൽ എമാർ പ്രോപ്പർട്ടീസ് ചെയർമാൻ ജമാൽ ബിൻ താനിയയും ലുലു
Breaking News

റമദാനിൽ 2,800ഓളം തടവുകാർക്ക്​ മോചനം നൽകി യു.എ.ഇ

ദുബായ് - പരിശുദ്ധ റമദാന്​ മുന്നോടിയായി യു.എ.ഇയിൽ വിവിധ എമിറേറ്റുകളിലായി 2800ഓളം തടവുകാർക്ക്​ മോചനം നൽകാൻ ഉത്തരവ്​. യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ 1025 തടവുകാരെ മോചിപ്പിക്കാൻ നിർദേശം നൽകിയതിന്​ പിന്നാലെ മറ്റ്​ എമിറേറ്റുകളിലും മോചന
Leave a Reply

Your email address will not be published. Required fields are marked *