Breaking NewsGulf

ലുലു ഹൈപ്പർമാർക്കറ്റ് സേവനം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിങ്​ മാളായ ദുബൈ മാളിലേക്കും വ്യാപിപ്പിക്കുന്നു

ദുബായ് – ഭക്ഷ്യവിപണന സംസ്കരണരംഗത്തെ ഇന്ത്യൻ ബ്രാൻഡായ ലുലു ഹൈപ്പർ മാർക്കറ്റ്​ തങ്ങളുടെ സേവനം ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിങ്​ മാളായ ദുബൈ മാളിലേക്കുകൂടി വ്യാപിപ്പിക്കാനൊരുങ്ങുന്നു. ഇത് സംബന്ധിച്ച കരാറിൽ എമാർ പ്രോപ്പർട്ടീസ് ചെയർമാൻ ജമാൽ ബിൻ താനിയയും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയും കഴിഞ്ഞ ദിവസം ഒപ്പ് വെച്ചു.

ദുബൈ മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് തുടങ്ങുന്നതിന്​ എമാർ ഗ്രൂപ്പുമായി സഹകരിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് എം.എ. യൂസഫലി പറഞ്ഞു. ഡൗൺ ടൗണിലും സമീപ പ്രദേശങ്ങളിലുമായി വസിക്കുന്ന താമസക്കാർക്കും സന്ദർശകർക്കുമായി ഏറ്റവും മികച്ചതും ആധുനിക രീതിയിലുള്ളഷോപ്പിംഗ് അനുഭവമായിരിക്കും ലുലു നൽകുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബുർജ്ജ് ഖലീഫയോട് ചേർന്ന് അഞ്ച് ലക്ഷത്തിൽപ്പരം സ്ക്വയർ മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന ദുബൈ മാൾ ലോകോത്തര ബ്രാൻഡുകളുടെ കേന്ദ്രം കൂടിയാണ്​. എമാർ പ്രോപ്പർട്ടീസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അമിത് ജയിൻ, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടർ എം.എ. സലീം, എമാർ മാൾസ് സി.ഇ.ഒ വാസിം അൽ അറബി എന്നിവരും കരാർധരണയിൽ സന്നിഹിതരായിരുന്നു. അടുത്ത വർഷം ഏപ്രിലിൽ ലുലു ദുബൈ മാളിൽ തങ്ങളുടെ പ്രവർത്തനം ആരംഭിക്കും.

Shares:

Related Posts

Entertainment

അജ്‌മാനിൽ ഫൈ​സ​ലു​മാ​ർ ഒ​ത്തു​ചേ​ർ​ന്നു ആഘോഷരാവാക്കി

അ​ജ്​​മാ​ൻ: - യു.​എ.​ഇ​യി​ലെ ഫൈ​സ​ലു​മാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ‘ഫൈ​സ​ൽ​സി’​ന്‍റെ വി​ന്‍റ​ർ ഫെ​സ്‌​റ്റ് മൂ​ന്നാം സീ​സ​ണി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ കു​ടും​ബ കൂ​ട്ടാ​യ്മ അജ്മാനിലെ ഗ്രീൻ എർത്ത് ഫാമിൽ വെച്ച് സം​ഘ​ടി​പ്പി​​ച്ചു. വി​വി​ധ എ​മി​റേ​റ്റ്സി​ൽ​നി​ന്നു​ള്ള അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. യു.​എ.​ഇ​യി​ലെ സാ​മൂ​ഹി​ക സാം​സ്കാ​രി​ക വാ​ണി​ജ്യ മേ​ഖ​ല​യി​ലെ
Business

യുഎഇയില്‍100 മില്യന്‍ ദിര്‍ഹമിന്റെ വികസന പദ്ധതി പ്രഖ്യാപിച്ച്‌ ‘സോഹോ’: 5 വര്‍ഷത്തിനിടെ പത്തിരട്ടി വളര്‍ച്ച

ദുബായ് - ആഗോള ടെക്‌നോളജി കമ്പനിയായ സോഹോ യുഎഇയില്‍ പ്രവര്‍ത്തനമാരഭിച്ച് അഞ്ചു വര്‍ഷത്തിനുള്ളില്‍ പത്തിരട്ടി വളര്‍ച്ച നേടി. കമ്പനിയുടെ മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ ആസ്ഥാനമുള്ള യുഎഇയില്‍ 60 ശതമാനം അഞ്ചു വര്‍ഷ സിഎജിആര്‍ (കോംപൗണ്ട് ആന്വല്‍ ഗ്രോത് റേറ്റ്) സഹിതം പത്ത്
Gulf

മക്കയിലേക്കുള്ള യാത്രക്കിടെ ദേഹാസ്വാസ്ഥ്യം; ഉംറക്കെത്തിയ മലയാളി നിര്യാതനായി

റിയാദ്: ഉംറക്കെത്തിയ മലയാളി ജിദ്ദക്കെടുത്ത് ഖുലൈസിൽ നിര്യാതനായി. മലപ്പുറം മക്കരപറമ്പ പഴമൊള്ളൂർ മീനാർകുഴി നെച്ചിക്കണ്ടൻ മുഹമ്മദലി ( 56) ആണ് മരിച്ചത്. മദീനയിൽ നിന്ന് മക്കയിലേക്കുള്ള യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു. മൃതദേഹം ഖുലൈസ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മരണാനന്തര
Gulf

ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ

സെപ്. 22 മുതൽ 25 വരെ മുംബൈ നെസ്കോയിൽ നടക്കുന്ന എക്സിബിഷൻ പ്രചരണാർത്ഥം ദുബായിൽ ഓഗസ്റ്റ് 27 ന് റോഡ് ഷോ സംഘടിപ്പിക്കുന്നു. 2022 മെയ് മാസത്തിൽ നടന്ന ആദ്യ പതിപ്പിന്റെ ഗംഭീര വിജയം, അന്താരാഷ്ട്ര വ്യാപാരികളെ ഷോയിലേക്ക് ആകർഷിച്ചു. പ്രത്യേകിച്ച്
Leave a Reply

Your email address will not be published. Required fields are marked *