Gulf UAE

ഉണ്ണിമുകുന്ദനോട് പരസ്യമായി മാപ്പു പറഞ്ഞു ഷെയ്ൻ നിഗം; ‘ലി​റ്റി​ൽ ഹാ​ർ​ട്ട്’ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ൽ ജൂ​ൺ ഏഴിന്​

Written by themediatoc

ദുബായ്: ഉണ്ണിമുകുന്ദന്റെ നിർമ്മാണ കമ്പനിയെ കുറിച്ച് ഷെയ്ൻ അശ്ലീല പരാമർശം നടത്തിയെന്നായിരുന്നു സമൂഹ മാധ്യമങ്ങളിൽ അടക്കമുള്ള വിമർശനം. എന്നാൽ താൻ തമാശയായി പറഞ്ഞതാണെന്നും ഒരാളെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും നടൻ ഷെയ്ൻ നി​ഗം. ലിറ്റിൽ ഹാർട്ട് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന വാർത്താസമ്മേളനത്തിലാണ് ഷെയ്ൻ തന്റെ നിലപാട് അറിയിച്ചത്. ഇത് വ്യക്തമാക്കികൊണ്ട് ഉണ്ണിമുകുന്ദന് മെസേജും അയച്ചിരുന്നു. ഇത്തരം കാര്യങ്ങളിൽ മറുപടി പറയുമ്പോൾ ഇനി കൂടുതൽ ശ്രദ്ധിക്കുമെന്നും ഷെയ്ൻ പറഞ്ഞു. ഒപ്പം ക​ള​മ​ശ്ശേ​രി, ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ പോ​സ്റ്റു​ക​ൾ ച​ർ​ച്ച​യാ​യ​ത്​ സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന്​ മാ​ധ്യ​മ​ങ്ങ​ളോ​ട്​ മ​റു​പ​ടി പ​റ​യ​വെ​യാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. പോ​സ്റ്റു​ക​ൾ ഇ​ടേ​ണ്ടി​യി​രു​ന്നി​ല്ല എ​ന്ന്​ ഒ​രി​ക്ക​ലും തോ​ന്നി​യി​ട്ടി​ല്ല. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​റ​യു​ന്ന​ത്​ നി​ല​പാ​ട്​ ത​ന്നെ​യാ​ണ്. ന​ല്ല ഉ​ദ്ദേ​ശ്യ​ത്തോ​ടെ ചെ​യ്യു​ന്ന കാ​ര്യ​ങ്ങ​ൾ സി​നി​മ​യെ ബാ​ധി​ക്കു​മെ​ന്ന്​ തോ​ന്നു​ന്നി​ല്ല. ന​ല്ല സി​നി​മ ആ​ളു​ക​ൾ കാ​ണും. അ​ല്ലെ​ങ്കി​ൽ കാ​ണി​ല്ല. എ​ല്ലാ മ​നു​ഷ്യ​രെ​യും ഒ​ന്നാ​യാ​ണ്​ കാ​ണു​ന്ന​ത്. ആ​രോ​ടും ഒ​രു വി​ദ്വേ​ഷ​വു​മി​ല്ല – അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സമൂഹ മാധ്യമങ്ങളിൽ തന്റെ മാതാവിനെതിരെയുണ്ടായ അധിക്ഷേപങ്ങളെക്കുറിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. തന്നെ മട്ടാഞ്ചേരി ​ഗ്യാങ് എന്ന് വിശേഷിപ്പിക്കുന്നതിൽ അടിസ്ഥാനമില്ല. അങ്ങനെയൊരു ​ഗ്യാങ്ങിനെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മട്ടാഞ്ചേരിയിൽ കളിച്ചു വളർന്ന ആളാണ് താനെന്നും ഷെയ്ൻ കൂട്ടിച്ചേർത്തു. പു​തു​താ​യി പു​റ​ത്തി​റ​ങ്ങു​ന്ന ‘ലി​റ്റി​ൽ ഹാ​ർ​ട്ട്’ സി​നി​മ സം​ബ​ന്ധി​ച്ച്​ വി​ശ​ദീ​ക​രി​ക്കാ​നാ​ണ്​ ദുബായിൽ വാ​ർ​ത്ത സ​മ്മേ​ള​നം വി​ളി​ച്ചു​ചേ​ർ​ത്ത​ത്. ന​ടി മ​ഹി​മ ന​മ്പ്യാ​ർ, നി​ർ​മാ​താ​വ്​ സാ​ന്ദ്ര തോ​മ​സ്​ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു. ജൂ​ൺ ഏ​ഴി​നാ​ണ്​ ‘ലി​റ്റി​ൽ ഹാ​ർ​ട്ട്’ സി​നി​മ ഗ​ൾ​ഫ്​ മേ​ഖ​ല​യി​ൽ റി​ലീ​സ്​ ചെ​യ്യു​ന്ന​ത്.

About the author

themediatoc

Leave a Comment