Breaking NewsNews Kerala/India

മാസപ്പടിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണക്കുമെതിരെ മാത്യു കുഴൽനാടന്‍ നൽകിയ ഹരജി വിജിലൻസ് കോടതി തള്ളി.

സി.എം.ആർ.എൽ എന്ന സ്വകാര്യ കമ്പനിക്ക് ധാതുമണൽ ഖനനത്തിനും ഭൂമി കൈവശം വെക്കാനും വഴിവിട്ട് സഹായം ചെയ്തതിലൂടെ മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് മാസപ്പടി നൽകിയെന്ന ആരോപണങ്ങൾ ഹരജിയിൽ ഉന്നയിച്ചിരുന്നത്. ഇതോടൊപ്പം സേവനങ്ങളൊന്നും നൽകാതെയാണ് സി.എം.ആർ.എല്ലിൽനിന്ന് വീണ പണം കൈപ്പറ്റിയതെന്നും മാത്യു കുഴൽനാടന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖകളെന്ന് അവകാശപ്പെട്ടുകൊണ്ട് കേന്ദ്ര സർക്കാർ സ്വകാര്യ മൈനിങ് പാട്ടക്കരാർ റദ്ദാക്കണമെന്ന് നിർദേശിച്ച ഉത്തരവ്, പാട്ടക്കരാർ റദ്ദാക്കണമെന്ന മൈനിങ് ആൻഡ് ജിയോളജി ഡയറക്ടറുടെ ഉത്തരവ്, സ്വകാര്യ കമ്പനികൾക്ക് നൽകിയ പാട്ടക്കരാറുകൾ റദ്ദാക്കാൻ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് മൈനിങ് ജിയോളജി ഡയറക്ടർ നൽകിയ കത്ത് അടക്കമുള്ള അഞ്ച് പുതിയ രേഖകൾ മാത്യു കുഴൽനാടൻ കോടതിയിൽ സമർപ്പിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെടെ ഏഴു പേർക്കെതിരെ അന്വേഷണം നടത്തണമെന്ന ഹരജിയിലാണ് തിരുവനന്തപുരം വിജലിൻസ് കോടതി തള്ളിയത്.

കോടതിയുടെ തീരുമാനം അപ്രതീക്ഷിതമെന്നും കേസിൽ നിയമപോരാട്ടം തുടരുമെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു. ഉത്തരവിന്‍റെ പകര്‍പ്പ് ലഭിച്ചശേഷം വിശദമായി പ്രതികരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Shares:

Related Posts

Breaking News

ഇത്തിഹാദ് റെ​യി​ൽ പദ്ധതി: ഏ​റ്റ​വും വ​ലി​യ പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി

ദുബായ് - യു.​എ.​ഇ​യു​ടെ ദേ​ശീ​യ റെ​യി​ൽ പ​ദ്ധ​തി​യാ​യ ഇ​ത്തി​ഹാ​ദ്​ റെ​യി​ലി​ന്‍റെ ഭാ​ഗ​മാ​യി അ​ൽ​ഖു​ദ്​​റ പ്ര​ദേ​ശ​ത്തി​ന്​ മു​ക​ളി​ലൂ​ടെ നി​ർ​മി​ച്ച ഏ​റ്റ​വും വ​ലി​യ പാ​ലം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. പാ​ല​ത്തി​ന്‍റെ ചി​ത്രം ക​ഴി​ഞ്ഞ ദി​വ​സം അ​ധി​കൃ​ത​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​​ങ്കു​വെ​ച്ചു. യു.​എ.​ഇ​യി​ലു​ട​നീ​ളം ച​ര​ക്കു​നീ​ക്ക​ത്തി​നും, യാ​ത്ര​ക്കാ​രു​ടെ സ​ഞ്ചാ​ര​ത്തി​നും
Breaking News

ദുബൈയിൽ നിന്ന് ഖത്തറി​ലേക്ക് ഷട്ടിൽ സർവിസടക്കം നൂറിലേറെ വിമാനങ്ങൾ ഒരുക്കി ദുബായ്

ദുബായ് - ഖത്തറിൽ അരങ്ങേറിയ ഫിഫ ലോകകപ്പിന്‍റെ ഭാഗമായി ദുബായ്, ദോഹ വിമാനത്താവളങ്ങൾക്കിടയിൽ ദിവസേന 6800ലധികം പേർ യാത്ര ചെയ്യുന്നുണ്ടെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്റ്റനന്‍റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി പറഞ്ഞു. വിവിധ ഡിപ്പാർട്മെന്‍റുകളുമായി കൈകോർത്ത് ഫുട്ബാൾ പ്രേമികൾക്ക്
Breaking News

ഗസ്സയിലേക്ക് 400 ട​ൺ ഭ​ക്ഷ​ണ​മെ​ത്തി​ച്ച്​ യു.​എ.​ഇ.

ദുബായ്: യു​ദ്ധ​കെടുതിയിൽ ദു​രി​ത​ത്തി​ലാ​യ ഗ​സ്സ​ൻ ജ​ന​ത​ക്ക്​ സ​ഹാ​യ​വു​മാ​യി 400 ട​ൺ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ എ​ത്തി​ച്ച്​ യു.​എ.​ഇ. അ​മേ​രി​ക്ക​ൻ നി​യ​ർ ഈ​സ്റ്റ്​ റെ​ഫ്യൂ​ജി എ​യ്​​ഡ്​ എ​ന്ന കൂ​ട്ടാ​യ്മ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ 1.2ല​ക്ഷം പേ​ർ​ക്ക്​ ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉൾപ്പെടെയുള്ള സാധന സാമഗ്രികൾ ഇടിക്കുന്നത്. ഗ​സ്സ​യി​ലെ ദു​രി​തം
News Kerala/India

കേരളത്തിൽ ഇന്നും അതിശക്തമായ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറൻ-വടക്ക് പടിഞ്ഞാറൻ കാറ്റ് കേരളത്തിന്
Leave a Reply

Your email address will not be published. Required fields are marked *