News Kerala/India

കേരളത്തിൽ ഇന്നും അതിശക്തമായ മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറൻ-വടക്ക് പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാണ്. തെക്കൻ ഗുജറാത്തിന് മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചിട്ടുണ്ട്. ഒപ്പം വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യൂനമർദ്ദവും രൂപപ്പെട്ടിട്ടുണ്ട്. ഇത് വരും മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാൻ സാദ്ധ്യതയുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാനും സാദ്ധ്യതയുണ്ട്. കേരള തീരത്ത് ഇന്നും കർണാടക, ലക്ഷദ്വീപ് തീരത്ത് 19 തീയതി വരെയും മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ കടൽക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്. തീരശോഷണത്തിന് സാദ്ധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്താനും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം നിർദ്ദേശം നൽകി.

അതേസമയം, കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ മുൻപ് നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ലെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്. കനത്ത മഴയെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് രൂക്ഷമാണ്.

Shares:

Related Posts

Breaking News

പി. പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളിൽ ഇളവ്; ജില്ലാ  പഞ്ചായത്ത്  യോഗങ്ങളിൽ പങ്കെടുക്കാം ഒപ്പം കണ്ണൂർ വിട്ടുപോകാൻ തടസമില്ല

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയ്ക്ക് ജാമ്യ വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ച് തലശ്ശേരി സെഷന്‍സ് കോടതി. കണ്ണൂര്‍ ജില്ല വിട്ടുപോകുന്നതിന് തടസമില്ലെന്നും ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍
Breaking News

രാഹുൽ ഗാന്ധിയുടെ ഫോണും നെറ്റും ബി.എസ്.എൻ.എൽ വിച്ഛേദിച്ചു

മാനഷ്ടക്കേസിൽ സൂറത്ത് കോടതി ശിക്ഷിച്ചതിനെ തുടർന്ന് എം പി സ്ഥാനം നഷ്ടമായ രാഹുൽ ഗാന്ധിയുടെ വയനാട് കല്പറ്റയിലെ സൗജന്യ ഫോണും ഇന്റ്ർനെറ്റ് കണക്ഷനും ബി. എസ്. എൻ. എൽ ഇന്നലെ വൈകിട്ടോടെ വിച്ഛേദിച്ചു. എം പിമാർക്ക് ലഭിക്കുന്ന ഫോണും നെറ്റും കട്ടുചെയ്തത്
Breaking News

കേരളത്തിൽ പകർച്ചപ്പനി അതിരൂക്ഷം

തി​രു​വ​ന​ന്ത​പു​രം: കേരളത്തിലെ സം​സ്ഥാനങ്ങളിൽ​ പ​ക​ർ​ച്ച​പ്പ​നി​യു​ടെ​യും മ​റ്റു പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ​യും വ്യാ​പ​നം അ​തി​രൂ​ക്ഷമായി തുടരുന്നു. പ്രത്യേകിച്ച് തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലാ​ണ്​ രോ​ഗ​വ്യാ​പ​നം കൂ​ടു​ത​ൽ. ശ​നി​യാ​ഴ്ച മാ​ത്രം 11,050 പേ​രാ​ണ് പ​ക​ർ​ച്ച​പ്പ​നി​ക്ക്​ ചി​കി​ത്സ തേ​ടി​ഹോസ്പിറ്റലിൽ പ്രവേശിച്ചത്. ഇ​തി​ൽ 159 പേ​ർ​ക്ക് ഡെ​ങ്കി​യും, എ​ട്ടു​പേ​ർ​ക്ക് എ​ലി​പ്പ​നി​യും,
Breaking News

കോഴിക്കോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ സ്ത്രീയടക്കം പത്തുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് - കാട്ടുപ്പന്നിയുടെ ആക്രമണത്തിൽ കോഴിക്കോട് പത്ത് പേർക്ക് പരിക്കേറ്റു. സംഭവത്തിൽ ഒരു സ്ത്രീയ്ക്കടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പേരാമ്പ്ര കല്ലോട് ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. ഒൻപത് പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ഗുരുരമായി പരിക്കേറ്റ സ്ത്രീയെ കോഴിക്കോട്
Leave a Reply

Your email address will not be published. Required fields are marked *